x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോകപ്പ് ഹോക്കി: പാ​ക്കി​സ്ഥാ​നെ കീ​ഴ​ട​ക്കി ഇ​ന്ത്യ മു​ന്നോ​ട്ട്

വെബ്ഡെസ്ക്
Published: August 20, 2026 12:00 AM IST | Updated: August 20, 2026 12:01 AM IST

ഗോൾ നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ.

ആം​സ്റ്റ​ര്‍​ഡാം: എ​ഫ്‌​ഐ​എ​ച്ച് ഹോ​ക്കി ലോ​ക​ക​പ്പി​ല്‍ ചി​ര​വൈ​രി​ക​ളാ​യ പാ​ക്കി​സ്ഥാ​നെ കീ​ഴ​ട​ക്കി ഇ​ന്ത്യ​ന്‍ പു​രു​ഷ​ന്മാ​ര്‍ മു​ന്നോ​ട്ട്. പൂ​ള്‍ ഡി​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ അ​ര​ങ്ങേ​റി​യ സൂ​പ്പ​ര്‍ ത്രി​ല്ല​റി​ല്‍ 5-3ന് ​ഇ​ന്ത്യ വെ​ന്നി​ക്കൊ​ടി​പാ​റി​ച്ചു. ആ​ദ്യ 21 മി​നി​റ്റി​നു​ള്ളി​ല്‍ ഇ​ന്ത്യ 3-0ന്‍റെ ​ലീ​ഡ് സ്വ​ന്ത​മാ​ക്കി.

ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ ഹ​ര്‍​മ​ന്‍​പ്രീ​ത് സിം​ഗ്, അ​ഭി​ഷേ​ക് ന​യി​ന്‍ എ​ന്നി​വ​ര്‍ ഇ​ര​ട്ട​ഗോ​ള്‍ സ്വ​ന്ത​മാ​ക്കി. 5, 21 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ഹ​ര്‍​മ​ന്‍​പ്രീ​ത് സിം​ഗി​ന്‍റെ ഗോ​ളു​ക​ള്‍. 11, 24 മി​നി​റ്റു​ക​ളി​ല്‍ അ​ഭി​ഷേ​കും പാ​ക് വ​ല​യി​ല്‍ പ​ന്ത് എ​ത്തി​ച്ചു. 35-ാം മി​നി​റ്റി​ല്‍ ഹാ​ര്‍​ദി​ക് സിം​ഗി​ന്‍റെ വ​ക​യാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ അ​ഞ്ചാം ഗോ​ള്‍.

പാ​ക്കി​സ്ഥാ​നു​വേ​ണ്ടി അ​ബ്ദു​ള്‍ ഷാ​ഹി​ദ് (22, 46 മി​നി​റ്റ്) ഇ​ര​ട്ട​ഗോ​ള്‍ നേ​ടി. സൂ​ഫി​യാ​ന്‍ ഖാ​ന്‍റെ (24-ാം മി​നി​റ്റ്) വ​ക​യാ​യി​രു​ന്നു മ​റ്റൊ​രു ഗോ​ള്‍.

ഇ​ന്ത്യ ര​ണ്ടാം റൗ​ണ്ടി​ല്‍

പൂ​ള്‍ ഡി​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തോ​ടെ ഇ​ന്ത്യ​ന്‍ ടീം ​ര​ണ്ടാം റൗ​ണ്ടി​ലേ​ക്കു മു​ന്നേ​റി. മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്നു ര​ണ്ടു ജ​യ​ത്തോ​ടെ ആ​റു പോ​യി​ന്‍റാ​ണ് ഇ​ന്ത്യ​ക്കു​ള്ള​ത്. മൂ​ന്നു ജ​യ​ത്തോ​ടെ ഒ​മ്പ​തു പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്ത് ഇം​ഗ്ല​ണ്ടും ര​ണ്ടാം റൗ​ണ്ടി​ലെ​ത്തി. സ​മ​നി​ല​യി​ലൂ​ടെ ല​ഭി​ച്ച ഒ​രു പോ​യി​ന്‍റു​മാ​യി പാ​ക്കി​സ്ഥാ​ന്‍ പു​റ​ത്ത്.

ര​ണ്ടാം റൗ​ണ്ട് പൂ​ള്‍ ഇ​യി​ലാ​ണ് ഇ​ന്ത്യ​യും ഇം​ഗ്ല​ണ്ടും. പൂ​ള്‍ ഡി​യി​ല്‍ ഇ​ന്ത്യ​യെ തോ​ല്‍​പ്പി​ച്ച​തി​ന്‍റെ (2-4) ആ​നു​കൂ​ല്യ​ത്തി​ലൂ​ടെ മൂ​ന്നു പോ​യി​ന്‍റ് ഇം​ഗ്ല​ണ്ടി​നു​ണ്ട്. ചു​രു​ക്ക​ത്തി​ല്‍ പൂ​ള്‍ ഇ​യി​ലെ ര​ണ്ടു മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ചാ​ല്‍ മാ​ത്ര​മേ ഇ​ന്ത്യ​ക്കു സെ​മി സാ​ധ്യ​ത​യു​ള്ളൂ. ര​ണ്ടാം റൗ​ണ്ട് പൂ​ള്‍ പോ​രാ​ട്ട​ത്തി​ലെ ആ​ദ്യ ര​ണ്ടു സ്ഥാ​ന​ക്കാ​രാ​ണ് സെ​മി ഫൈ​ന​ലി​ലേ​ക്കു മു​ന്നേ​റു​ന്ന​ത്.

Tags : HockeyWorldCup India Advance Pakistan Sports

Recent News

Corehub Up