ഇന്ത്യയ്ക്കെതിരേ സെഞ്ചുറിയിലേക്ക് കുതിക്കുന്ന സൊനാൽ ദിനുഷ
ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 165 റൺസിന്‍റെ വമ്പൻ ജയം. ഇന്ത്യ ഉയർത്തിയ 372 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക രണ്ടാം ഇന്നിങ്സിൽ 206 റൺസിനു പുറത്തായി. സ്കോർ: ഇന്ത്യ- 462 & 193, ശ്രീലങ്ക- 284 & 206.
രണ്ടാമിന്നിംഗ്സിലും സെഞ്ചുറി നേടിയ സൊനാൽ ദിനുഷയുടെയും അർധസെഞ്ചുറി നേടിയ നിരോഷാൻ ഡിക്‌വെല്ലയുടെയും ഇന്നിംഗ്സാണ് ഇന്ത്യയുടെ ജയം വൈകിച്ചത്. മികച്ച ഫോമിലുള്ള ദിനുഷ 168 പന്തിൽ നാലു ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടെ 100 റൺസെടുത്തപ്പോൾ ഡിക്‌വെല്ല 115 പന്തിൽ 80 റൺസെടുത്തു.
അതേസമയം, ഇരുവരെയും കൂടാതെ, ലഹിരു ഉഡാര ലഗാലഗമാഗെ (27), നായകൻ ധനഞ്ജയ ഡിസിൽവ (21) എന്നിവർക്കു മാത്രമേ ഭേദപ്പെട്ട സംഭാവന നല്കാനായുള്ളൂ. ഇന്ത്യയ്ക്കു വേണ്ടി മാനവ് സുതർ 21.4 ഓവറിൽ 76 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ രവീന്ദ്ര ജഡേജ 57 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ 178 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി നാലാം ദിനം രണ്ടാം ഇന്നിംഗ്സിനായി ക്രീസിലിറങ്ങിയ ഇന്ത്യ 193 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. 66 റണ്‍സെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ 44 റണ്‍സുമായി രണ്ടാം ഇന്നിംഗ്സിലും തിളങ്ങിയപ്പോള്‍ കെ എല്‍ രാഹുല്‍ 35 റണ്‍സെടുത്തു. മറ്റാര്‍ക്കും ഇന്ത്യൻ നിരയില്‍ രണ്ടക്കം കടക്കാനായില്ല.
Tags : India SriLanka Cricket TestCricket