x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലണ്ടനിൽ യുക്മയുടെ നേതൃത്വത്തിൽ വള്ളംകളി

ഷൈ​​​മോ​​​ൻ തോ​​​ട്ടു​​​ങ്ക​​​ൽ
Published: August 20, 2026 12:48 AM IST | Updated: August 20, 2026 12:48 AM IST

മ​​​ത്സ​​​ര വ​​​ള്ളം​​​ക​​​ളി​​​യു​​​ടെ​​​യും കേ​​​ര​​​ള പൂ​​​ര​​​ത്തി​​​ന്‍റെ​​​യും ചാ​​​ൻ​​​സ​​​ല​​​ർ ജോ​​​ൺ ഹീ​​​ലി നിർവഹിക്കുന്നു.

ല​​​ണ്ട​​​ൻ: ഓ​​​ണാ​​​ഘോ​​​ഷ​​​ത്തി​​​ന് കേ​​​ളി​​​കൊ​​​ട്ടു​​​യ​​​ർ​​​ത്തി കേ​​​ര​​​ള​​​ത്തി​​​ൽ അ​​​ങ്ങോ​​​ള​​​മി​​​ങ്ങോ​​​ളം വ​​​ള്ളം​​ക​​​ളി മ​​​ത്സ​​​ര​​​ങ്ങ​​​ൾ അ​​​ര​​​ങ്ങേ​​​റു​​​മ്പോ​​​ൾ ബ്രി​​​ട്ട​​​നി​​​ലും വ​​​ള്ളം​​ക​​​ളി മ​​ത്സ​​രം.

യു​​കെ​​യി​​​ലെ മ​​​ല​​​യാ​​​ളി അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ യു​​​ക്മ​​യാ​​ണ് വ​​ള്ളം​​ക​​ളി​​യും കേ​​​ര​​​ള​​​പൂ​​​ര​​വും സം​​​ഘ​​​ടി​​​പ്പി​​​ച്ച​​ത്.

ബ്രി​​​ട്ടീ​​​ഷ് ചാ​​​ന്‍സ​​​ല​​​ര്‍ ജോ​​​ണ്‍ ഹീ​​​ലീ ബ്രി​​​ട്ടീ​​​ഷ് പ​​​താ​​​ക ഉ​​​യ​​​ര്‍ത്തി ആ​​​ഘോ​​​ഷ​​​ങ്ങ​​​ള്‍ക്ക് തു​​​ട​​​ക്കം കു​​​റി​​​ച്ചു. ഇ​​​ന്ത്യ​​​യു​​​ടെ 80-ാം സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​ടു​​​ക്കി എം​​പി ഡീ​​​ന്‍ കു​​​ര്യാ​​​ക്കോ​​​സ് ഇ​​​ന്ത്യ​​​ന്‍ ദേ​​​ശീ​​​യ​​​പ​​​താ​​​ക ഉ​​​യ​​​ര്‍ത്തി. ചാ​​​ന്‍സ​​​ല​​​ര്‍ വ​​​ള്ളം​​​ക​​​ളി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക ഫ്ലാ​​​ഗ് ഓ​​​ഫ് പ​​​താ​​​ക കൈ​​​മാ​​​റി നി​​​ര്‍വ​​​ഹി​​​ച്ചു.

ബ്രി​​​ട്ടീ​​​ഷ് പാ​​​ര്‍ല​​​മെ​​​ന്‍റ് അം​​​ഗ​​​മാ​​​യ പ്ര​​​ഥ​​​മ മ​​​ല​​​യാ​​​ളി സോ​​​ജ​​​ന്‍ ജോ​​​സ​​​ഫ് എം​​പി ആ​​​ദ്യ തു​​​ഴ കൈ​​​മാ​​​റി. റോ​​​ത​​​ര്‍ഹാം സി​​​റ്റി കൗ​​​ണ്‍സി​​​ല്‍ മേ​​​യ​​​ര്‍ ഹാ​​​റു​​​ണ്‍ റ​​​ഷീ​​​ദ്, ബേ​​​സിം​​​ഗ്‌​​​സ്‌​​​റ്റോ​​​ക്ക് ഡെ​​​പ്യൂ​​​ട്ടി മേ​​​യ​​​ര്‍ സ​​​ജീ​​​ഷ് ടോം ​​​എ​​​ന്നി​​​വ​​​ര്‍ക്കൊ​​​പ്പം സെ​​​ലി​​​ബ്രി​​​റ്റി ഗ​​​സ്റ്റാ​​​യി സ​​​നൂ​​​ഷ സ​​​ന്തോ​​​ഷും കേ​​​ര​​​ള​​​പൂ​​​ര​​​ത്തി​​ന്‍റെ വി​​​വി​​​ധ ച​​​ട​​​ങ്ങു​​​ക​​​ളി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.

വ​​​ള്ളം​​​ക​​​ളി​​​യി​​​ല്‍ ജ​​​ന​​​റ​​​ല്‍ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ 27 ടീ​​​മു​​​ക​​​ളും വ​​​നി​​​താ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ അ​​​ഞ്ച് ടീ​​​മു​​​ക​​​ളും പ​​​ങ്കെ​​​ടു​​​ത്തു. അ​​​യ​​​ര്‍ല​​​ന്‍ഡി​​​ല്‍ നി​​​ന്നെ​​​ത്തി​​​യ എ​​​മ​​​റാ​​​ള്‍ഡ് ഡ്രാ​​​ഗ​​​ണ്‍സ് ബോ​​​ട്ട് ക്ല​​​ബ്ബി​​​ന്‍റെ എ​​​ട​​​ത്വാ വ​​​ള്ളം ജ​​​ല​​​രാ​​​ജാ​​​ക്ക​​​ന്മാ​​​രാ​​​യി. വ​​​നി​​​താ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ലി​​​മ ബോ​​​ട്ട് ക്ല​​​ബ് ലി​​​വ​​​ര്‍പൂ​​​ള്‍ ഒ​​​ന്നാം സ്ഥാ​​​നം നേ​​​ടി.

Tags : London Yukma BoatRace Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up