ഷിക്കാഗോ: അമേരിക്കൻ മലയാളിയും ഷിക്കാഗോയിലെ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും സിനിമ നിർമാതാവുമായ സജി കാവാലം ക്യാപ്റ്റനായുള്ള സെന്റ് പയസ് ടെൻത് ചുണ്ടൻ വള്ളം ശനിയാഴ്ച നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ മാറ്റുരയ്ക്കുന്നു.
നെഹ്റു ട്രോഫി വള്ളംകളിക്ക് പുന്നമടക്കായൽ ഒരുങ്ങിക്കഴിഞ്ഞു. ഇത്തവണ ഇരുപത്തിരണ്ടോളം ചുണ്ടൻ വള്ളങ്ങളാണ് നെഹ്റു ട്രോഫിയിൽ മുത്തമിടന്നായി അരയും തലയും മുറുക്കി അങ്കത്തിനു എത്തുന്നത്.
ഈ വർഷത്തെ മത്സരത്തിൽ മങ്കോമ്പ് സെന്റ് പയസ് ടെൻത് ബോട്ട് ക്ലബിന്റെ സെന്റ് പയസ് ടെൻത് ചുണ്ടൻ വള്ളം ക്യാപ്റ്റൻ കാവാലം സജിയുടെ നേതൃത്വത്തിൽ ഏകദേശം 15 ദിവസത്തോളം കഠിനമായ പരിശീലനം പൂർത്തിയാക്കി നെഹ്റു ട്രോഫി കരസ്ഥമാക്കാൻ എത്തുന്നത്.