x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെഹ്‌റുട്രോഫി ജലോത്സവം നാളെ

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: August 21, 2026 06:19 AM IST | Updated: August 21, 2026 06:19 AM IST

നെ​ഹ്‌​റു ട്രോ​ഫി ജ​ലോ​ത്സ​വം

ആ​ല​പ്പു​ഴ: ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ നെ​ഹ്‌​റു ട്രോ​ഫി ജ​ലോ​ത്സ​വം നാ​ളെ ന​ട​ക്കും. 72-ാമ​ത് നെ​ഹ്‌​റു ട്രോ​ഫി ജ​ലോ​ത്സ​വം പു​ന്ന​മ​ട​ക്കാ​യ​ലി​ലെ നെ​ഹ്റു​പ​വ​ലി​യ​നി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി ഗ​ജേ​ന്ദ്ര​സി​ങ് ഷെ​ഖാ​വ​ത്ത്, ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും.

രാ​വി​ലെ 11-ന് ​മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. ചെ​റു​വ​ള്ള​ങ്ങ​ളു​ടെ ഹീ​റ്റ്‌​സാ​ണ് ആ​ദ്യം. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​നു ശേ​ഷ​മാ​കും ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളു​ടെ ഹീ​റ്റ്‌​സ് മ​ത്സ​ര​ങ്ങ​ളും ചെ​റു വ​ള്ള​ങ്ങ​ളു​ടെ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കു​ക. വൈ​കു​ന്നേ​രം നാ​ലു മു​ത​ലാ​ണ് ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​ക്കു​റി മാ​റ്റു​ര​യ്ക്കു​ന്ന​ത് 71 വ​ള്ള​ങ്ങ​ളാ​ണ്. ചു​ണ്ട​ൻ വി​ഭാ​ഗ​ത്തി​ൽ മാ​ത്രം ആ​കെ 22 വ​ള്ള​ങ്ങ​ളു​ണ്ട്. ചു​രു​ള​ൻ- 2, ഇ​രു​ട്ടു​കു​ത്തി എ- 3, ​ഇ​രു​ട്ടു​കു​ത്തി ബി-16, ​ഇ​രു​ട്ടു​കു​ത്തി സി-14, ​വെ​പ്പ് എ- 5, ​വെ​പ്പ് ബി- 4, ​തെ​ക്ക​നോ​ടി ത​റ-1, തെ​ക്ക​നോ​ടി കെ​ട്ട്-4 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​ന്ന വ​ള്ള​ങ്ങ​ൾ.

വ​ള്ളം​ക​ളി കാ​ണാ​നെ​ത്തു​ന്ന​വ​ർ​ക്കാ​യി കൂ​ടു​ത​ൽ ബോ​ട്ടു​ക​ളും ബ​സു​ക​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പാ​സു​ള്ള​വ​ർ​ക്കു മാ​ത്ര​മാ​ണ് ഗാ​ല​റി​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക.
ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല, സ​ഹ​ക​ര​ണ മ​ന്ത്രി എം. ​ലി​ജു, ടൂ​റി​സം മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, എം​പി​മാ​രാ​യ കെ.​സി. വേ​ണു​ഗോ​പാ​ൽ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

Tags : Deepika DeepikaNewspaper BreakingNews Nehru Trophy boatrace

Recent News

Corehub Up