x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്എ​ച്ച്ഒ നേ​രി​ട്ട് അ​ന്വേ​ഷി​ക്ക​ണം; ബാ​ല പീ​ഡ​ന പ​രാ​തി​ക​ളിൽ എ​ഡി​ജി​പി നിർദേശം

പ്ര​​​​ത്യേ​​​​ക ലേ​​​​ഖ​​​​ക​​​​ന്‍
Published: August 21, 2026 06:31 AM IST | Updated: August 21, 2026 06:45 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കു​​​​ട്ടി​​​​ക​​​​ള്‍​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള പീ​​​​ഡ​​​​ന പ​​​​രാ​​​​തി​​​​ക​​​​ളി​​​​ല്‍ എ​​​​സ്എ​​​​ച്ച്ഒ​​​​മാ​​​​ര്‍ നേ​​​​രി​​​​ട്ട് ഇ​​​​ട​​​​പെ​​​​ട​​​​ണ​​​​മെ​​​​ന്നും അ​​​​ത്ത​​​​ര​​​​മൊ​​​​രു പ​​​​രാ​​​​തി പോലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ല്‍ എ​​​​ത്തു​​​​മ്പോ​​​​ള്‍ ഉ​​​​ട​​​​ന​​​​ടി ന​​​​ട​​​​പ​​​​ടി ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​ന ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള എ​​​​ഡി​​​​ജി​​​​പി പി. ​​​​വി​​​​ജ​​​​യ​​​​ന്‍ ജി​​​​ല്ലാ പോലീ​​​​സ് മേ​​​​ധാ​​​​വി​​​​ക​​​​ള്‍​ക്കും ക​​​​മ്മീഷ​​​​ണ​​​​ര്‍​മാ​​​​ര്‍​ക്കും നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി.

ഒ​​​​രു പ​​​​രാ​​​​തി ല​​​​ഭി​​​​ച്ചാ​​​​ല്‍ ഉ​​​​ട​​​​ന്‍ വ​​​​നി​​​​താ പോലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​യോ​​​​ടൊ​​​​പ്പം എ​​​​സ്എ​​​​ച്ച്ഒ​​​​യും ഫീ​​​​ല്‍​ഡ് വെ​​​​രി​​​​ഫി​​​​ക്കേ​​​​ഷ​​​​ന്‍ ന​​​​ട​​​​ത്ത​​​​ണം. കു​​​​ട്ടി​​​​യു​​​​ടെ സു​​​​ര​​​​ക്ഷ​​​​യും ക്ഷേ​​​​മ​​​​വും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍ വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ക​​​​യും ആ​​​​വ​​​​ശ്യ​​​​മാ​​​​യ എ​​​​ല്ലാ നി​​​​യ​​​​മ​​​​പ​​​​ര​​​​വും സം​​​​ര​​​​ക്ഷ​​​​ണ​​​​പ​​​​ര​​​​വു​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും കു​​​​ട്ടി​​​​യു​​​​ടെ സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തു​​​​വ​​​​രെ തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യ തു​​​​ട​​​​ര്‍​ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക​​​​യും വേ​​​​ണ​​​​മെ​​​​ന്നും എ​​​​ഡി​​​​ജി​​​​പി ന​​​​ല്‍​കി​​​​യ നി​​​​ര്‍​ദേ​​​​ശ​​​​ത്തി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.

കു​​​​ട്ടി​​​​ക​​​​ളെ ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്യു​​​​ന്ന പ​​​​രാ​​​​തി​​​​ക​​​​ള്‍ ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന​​​​ത് ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ന്‍ അ​​​​ധി​​​​കാ​​​​ര​​​​പ​​​​രി​​​​ധി​​​​യി​​​​ലു​​​​ള്ള പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ള്‍ ഇ​​​​ട​​​​യ്ക്കി​​​​ടെ പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്നും എ​​​​ഡി​​​​ജി​​​​പി നി​​​​ര്‍​ദേ​​​​ശി​​​​ച്ചു. കേ​​​​സു​​​​ക​​​​ളി​​​​ല്‍ അ​​​​ശ്ര​​​​ദ്ധ​​​​യോ കാ​​​​ല​​​​താ​​​​മ​​​​സമോയു​​​​ണ്ടാ​​​​യോ എ​​​​ന്ന് തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​നും ആ​​​​വ​​​​ശ്യ​​​​മാ​​​​യ മേ​​​​ല്‍​നോ​​​​ട്ട നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ള്‍ ന​​​​ല്‍​കാ​​​​നും കു​​​​ട്ടി​​​​ക​​​​ളു​​​​ടെ സം​​​​ര​​​​ക്ഷ​​​​ണ നി​​​​യ​​​​മ​​​​ങ്ങ​​​​ളും വ​​​​കു​​​​പ്പു​​​​ത​​​​ല നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ളും ക​​​​ര്‍​ശ​​​​ന​​​​മാ​​​​യി പാ​​​​ലി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നും റേ​​​​ഞ്ച് ഡി​​​​ഐ​​​​ജി​​​​മാ​​​​രോ​​​​ടും സോ​​​​ണ്‍ ഐ​​​​ജി​​​​പി​​​​മാ​​​​രോ​​​​ടും നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ണ്ട്.

Tags : Deepika DeepikaNewspaper BreakingNews SHO should directly investigate

Recent News

Corehub Up