x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പഞ്ചസാര വിലവർധനയ്ക്കു തടയിടാൻ കേന്ദ്രം

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: August 21, 2026 07:15 AM IST | Updated: August 21, 2026 07:15 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​ഭ്യ​​​ന്ത​​​ര​​​വി​​​പ​​​ണി​​​യി​​​ൽ പ​​​ഞ്ച​​​സാ​​​ര​​​വി​​​ല കു​​​ത്ത​​​നെ ഉ​​​യ​​​രു​​​ന്ന​​​തു ത​​​ട​​​യാ​​​ൻ നി​​​ർ​​​ണാ​​​യ​​​ക നീ​​​ക്ക​​​വു​​​മാ​​​യി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ. വി​​​പ​​​ണി​​​യി​​​ൽ ല​​​ഭ്യ​​​ത ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി പ​​​ത്തു ല​​​ക്ഷം ട​​​ൺ അ​​​സം​​​സ്‌​​​കൃ​​​ത പ​​​ഞ്ച​​​സാ​​​ര നി​​​കു​​​തി​​​യി​​​ല്ലാ​​​തെ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യാ​​​ൻ കേ​​​ന്ദ്രം അ​​​നു​​​മ​​​തി ന​​​ൽ​​​കി. താ​​​രി​​​ഫ് റേ​​​റ്റ് ക്വോ​​​ട്ട പ്ര​​​കാ​​​രം ഒ​​​ക്‌​​​ടോ​​​ബ​​​ർ 31 വ​​​രെ​​​യാ​​​ണ് ഈ ​​​ഇ​​​ള​​​വോ​​​ടെ​​​യു​​​ള്ള ഇ​​​റ​​​ക്കു​​​മ​​​തി​​​ക്ക് അ​​​നു​​​മ​​​തി​​​യു​​​ള്ള​​​തെ​​​ന്ന് ഡ​​​യ​​​റ​​​ക്‌​​​ട​​​റേ​​​റ്റ് ജ​​​ന​​​റ​​​ൽ ഓ​​​ഫ് ഫോ​​​റി​​​ൻ ട്രേ​​​ഡ് വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ലൂ​​​ടെ വ്യ​​​ക്ത​​​മാ​​​ക്കി.

പു​​​തി​​​യ സീ​​​സ​​​ൺ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് തൊ​​​ട്ടു​​​മു​​​മ്പ് രാ​​​ജ്യ​​​ത്തെ പ​​​ഞ്ച​​​സാ​​​ര സ്റ്റോ​​​ക്കി​​​ൽ വ​​​ൻ കു​​​റ​​​വു​​​ണ്ടാ​​​യ​​​താ​​​ണ് വി​​​ല സ​​​ർ​​​വ​​​കാ​​​ല റി​​​ക്കാ​​​ർ​​​ഡി​​​ലേ​​​ക്ക് ഉ​​​യ​​​രാ​​​ൻ കാ​​​ര​​​ണ​​​മാ​​​യ​​​ത്.

ഈ​​​ മാ​​​സം മു​​​ത​​​ൽ ന​​​വം​​​ബ​​​ർ വ​​​രെ​​​യു​​​ള്ള മാ​​​സ​​​ങ്ങ​​​ളി​​​ൽ ഓ​​​ണം, ഗ​​​ണേ​​​ശ ച​​​തു​​​ർ​​​ഥി, ദ​​​സ​​​റ, ദീ​​​പാ​​​വ​​​ലി തു​​​ട​​​ങ്ങി​​​യ പ്ര​​​ധാ​​​ന ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ വ​​​രു​​​ന്ന​​​തി​​​നാ​​​ൽ പ​​​ഞ്ച​​​സാ​​​ര​​​യു​​​ടെ ആ​​​വ​​​ശ്യ​​​ക​​​ത വ​​​ർ​​​ധി​​​ക്കും. ഇ​​​തു വി​​​പ​​​ണി​​​യി​​​ൽ വ​​​ലി​​​യ ക്ഷാ​​​മ​​​ത്തി​​​നും വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തി​​​നും ഇ​​​ട​​​യാ​​​ക്കാ​​​തി​​​രി​​​ക്കാ​​​നാ​​​ണ് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​​റ​​​ക്കു​​​മ​​​തി​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​ത്.

വി​​​ല​​​ക്ക​​​യ​​​റ്റം പൂ​​​ർ​​​ണ​​​മാ​​​യി നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വ​​​ൻ​​​കി​​​ട ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. മാ​​​സം പ​​​ത്തു ട​​​ണ്ണി​​​ല​​​ധി​​​കം പ​​​ഞ്ച​​​സാ​​​ര ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് പ​​​ര​​​മാ​​​വ​​​ധി 15 ദി​​​വ​​​സ​​​ത്തെ ഉ​​​പ​​​ഭോ​​​ഗ​​​ത്തി​​​നു​​​ള്ള സ്റ്റോ​​​ക്ക് മാ​​​ത്ര​​​മേ കൈ​​​വ​​​ശം വ​​​യ്ക്കാ​​​നാ​​​കൂ.

പെ​​​ട്രോ​​​ളി​​​ൽ ചേ​​​ർ​​​ക്കാ​​​നു​​​ള്ള എ​​​ഥ​​​നോ​​​ൾ നി​​​ർ​​​മാ​​​ണ​​​ത്തി​​​നാ​​​യി ക​​​രി​​​ന്പ് വ​​​ൻ​​​തോ​​​തി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് രാ​​​ജ്യ​​​ത്തു പ​​​ഞ്ച​​​സാ​​​ര​​​ക്ഷാ​​​മം രൂ​​​ക്ഷ​​​മാ​​​ണെ​​​ന്നും വി​​​ല കു​​​തി​​​ച്ചു​​​ക​​​യ​​​റു​​​ക​​​യാ​​​ണെ​​​ന്നും ഇ​​​ന്ന​​​ലെ ദീ​​​പി​​​ക റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​രു​​​ന്നു.

Tags : Deepika DeepikaNewspaper BreakingNews Center to curb sugar price

Recent News

Corehub Up