x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെലുങ്കാനയിൽ പ്രിൻസിപ്പലിനെ വിദ്യാർഥി കുത്തിക്കൊലപ്പെടുത്തി


Published: August 21, 2026 06:52 AM IST | Updated: August 21, 2026 06:52 AM IST

ന​​​ൽ​​​ഗോ​​​ണ്ട: വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സ്കൂ​​​ൾ ബാ​​​ഗി​​​ൽ​​​നി​​​ന്നു നോ​​​ട്ടു​​​കെ​​​ട്ടും മൊ​​​ബൈ​​​ൽ​​​ഫോ​​​ണും ക​​​ണ്ടെ​​​ടു​​​ത്ത​​​തു ചോ​​​ദ്യം ചെ​​​യ്ത പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​നെ വി​​​ദ്യാ​​​ർ​​​ഥി വീ​​​ട്ടി​​​ൽ ക​​​യ​​​റി കു​​​ത്തി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി. ന​​​ൽ​​​ഗോ​​​ണ്ട​​​യി​​​ൽ സ്വ​​​കാ​​​ര്യ സ്കൂ​​​ളി​​​ലെ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ക​​​ല്ലു രൂ​​​പ റെ​​​ഡ്ഢി (50)​ആ​​​ണ് കൊ​​ല്ല​​പ്പെ​​ട്ട​​ത്. ഓ​​​ഗ​​​സ്റ്റ് 11നു​​​ണ്ടാ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ ഇ​​​തേ സ്കൂ​​​ളി​​​ലെ പ​​​ത്താം​​​ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​യ ര​​​ണ്ടു കു​​​ട്ടി​​​ക​​​ളെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ചോ​​​ദ്യം​​ചെ​​​യ്യ​​​ലി​​​ൽ ഇ​​​വ​​​ർ കു​​​റ്റം സ​​​മ്മ​​​തി​​​ച്ചു. ര​​​ക്തം പു​​​ര​​​ണ്ട ഒ​​​ന്ന​​​ര ല​​​ക്ഷം രൂ​​​പ​​​യും ഐ​​​ഫോ​​​ണും മു​​​ഖ്യ​​​പ്ര​​​തി​​​യു​​​ടെ ബാ​​​ഗി​​​ൽ​​​നി​​​ന്നു പോ​​​ലീ​​​സ് ക​​​ണ്ടെ​​​ടു​​​ത്തു. രൂ​​​പ​​​യെ പ​​​ല​​​ത​​​വ​​​ണ വി​​​ളി​​​ച്ചി​​​ട്ടും മൊ​​​ബൈ​​​ൽ​​​ഫോ​​​ൺ സ്വി​​​ച്ച് ഓ​​​ഫാ​​​യ​​​തി​​​ൽ സം​​​ശ​​​യം തോ​​​ന്നി​​​യ ഭ​​​ർ​​​ത്താ​​​വാ​​​ണ് അ​​​യ​​​ൽ​​​ക്കാ​​​രെ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ച​​​ത്.

ക​​​ത്തി​​​കൊ​​​ണ്ടു​​​ള്ള 27 മു​​​റി​​​വു​​​ക​​​ളാ​​​ണ് മ​​​ര​​​ണ​​​കാ​​​ര​​​ണ​​​മാ​​​യ​​​തെ​​​ന്ന് പോ​​​സ്റ്റ്മോ​​​ർ​​​ട്ടം റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ട്. ചു​​​വ​​​പ്പു ഹു​​​ഡി​​​കൊ​​​ണ്ട് മു​​​ഖം മ​​​റ​​​ച്ച ഒ​​​രാ​​​ൾ രൂ​​​പ​​​യു​​​ടെ വീ​​​ട്ടി​​​ലേ​​​ക്കു ക​​​യ​​​റി​​​പ്പോ​​​കു​​​ന്ന​​​ത് സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ലു​​​ണ്ട്. വീ​​​ടി​​​നു പ​​​രി​​​സ​​​ര​​​ത്തെ എ​​​ഴു​​​പ​​​തോ​​​ളം കാ​​​മ​​​റ​​​ക​​​ൾ പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധി​​​ച്ചി​​​രു​​​ന്നു. കൂ​​​ടാ​​​തെ, മൊ​​​ബൈ​​​ലി​​​ലെ കോ​​​ൾ ലി​​​സ്റ്റി​​​ൽ ബാ​​​ബു എ​​​ന്നു വി​​​ളി​​​ക്കു​​​ന്ന​​​ത് റി​​​ക്കാ​​​ർ​​​ഡ് ആ​​​യി​​​രു​​​ന്നു. ബാ​​​ബു എ​​​ന്ന​​​ത് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ന്ന വാ​​​ക്കാ​​​ണ്. ഇ​​​താ​​​ണ് അ​​​ന്വേ​​​ഷ​​​ണം ഈ ​​​വ​​​ഴി​​​തി​​​രി​​​ച്ചു​​​വി​​​ടാ​​​ൻ പോ​​​ലീ​​​സി​​​നെ പ്രേ​​​രി​​​പ്പി​​​ച്ച​​​ത്.

ബാ​​​ഗി​​​ൽ​​​നി​​​ന്നു നോ​​​ട്ടു​​​കെ​​​ട്ടു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം കു​​​ട്ടി​​​യെ ഹോ​​​സ്റ്റ​​​ലി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കി​​​യി​​​രു​​​ന്നു. മ​​​ദ്യ​​​പി​​​ച്ച​​​ശേ​​​ഷം മോ​​​ട്ടോ​​​ർ​​​സൈ​​​ക്കി​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ച്ച് രൂ​​​പ​​​യു​​​ടെ വ​​​സ​​​തി​​​യി​​​ൽ മോ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
സ്കൂ​​​ൾ കു​​​ട്ടി​​​ക​​​ളി​​​ൽ​​​നി​​​ന്നു പി​​​രി​​​ച്ചെ​​​ടു​​​ത്ത ക​​​റ​​​ൻ​​​സി ഓ​​​ഗ​​​സ്റ്റ് 10നാ​​​ണ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ വീ​​​ട്ടി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​ത്. ഇ​​​തു കൈ​​​ക്ക​​​ലാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ല​​​ക്ഷ്യം. ര​​​ണ്ട​​​ര ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് രൂ​​​പ​​​യു​​​ടെ വീ​​​ട്ടി​​​ൽ​​​നി​​​ന്ന് ഇ​​​വ​​​ർ മോ​​​ഷ്ടി​​​ച്ച​​​ത്.

Tags : Deepika DeepikaNewspaper BreakingNews Principal stabbed death by student

Recent News

Corehub Up