x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അസൗകര്യങ്ങള്‍ എണ്ണിപ്പറഞ്ഞ് ഹൈക്കോടതി

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: August 21, 2026 06:26 AM IST | Updated: August 21, 2026 06:29 AM IST

ഹൈ​​​ക്കോ​​​ട​​​തി

കൊ​​​ച്ചി: കോ​​​ഴി​​​ക്കോ​​​ട് കു​​​തി​​​ര​​​വ​​​ട്ടം മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ത്തി​​​ലെ അ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഹൈ​​​ക്കോ​​​ട​​​തി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തും തൃ​​​ശൂ​​​രും ക​​​ണ്ട​​​തി​​​നു സ​​​മാ​​​ന​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളാ​​​ണ് കോ​​​ഴി​​​ക്കോ​​​ടും ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​തെ​​​ന്ന് ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച കു​​​തി​​​ര​​​വ​​​ട്ടം മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ​​​കേ​​​ന്ദ്രം സ​​​ന്ദ​​​ര്‍ശി​​​ച്ച ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍, ബ​​​സ​​​ന്ത് ബാ​​​ലാ​​​ജി എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി. കു​​​തി​​​ര​​​വ​​​ട്ടം മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ത്തി​​​ലെ സെ​​​ല്ലു​​​ക​​​ളി​​​ല്‍നി​​​ന്ന് ഉ​​​യ​​​രു​​​ന്ന രോ​​​ദ​​​ന​​​ങ്ങ​​​ള്‍ ഇ​​​പ്പോ​​​ഴും കാ​​​തു​​​ക​​​ളി​​​ല്‍ മു​​​ഴ​​​ങ്ങു​​​ക​​​യാ​​​ണ്.

ഐ​​​സൊ​​​ലേ​​​ഷ​​​ന്‍ വാ​​​ര്‍ഡു​​​ക​​​ളും അ​​​ട​​​ച്ചി​​​ട്ട സെ​​​ല്ലു​​​ക​​​ളും മ​​​നു​​​ഷ്യ​​​വാ​​​സ​​​ത്തി​​​നു യോ​​​ഗ്യ​​​മ​​​ല്ല. ആ​​​വ​​​ശ്യ​​​ത്തി​​​നു ജീ​​​വ​​​ന​​​ക്കാ​​​രി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ല്‍ രോ​​​ഗി​​​ക​​​ളെ സെ​​​ല്ലു​​​ക​​​ളി​​​ല്‍ പൂ​​​ട്ടി​​​യി​​​ടാ​​​ന്‍ ഡോ​​​ക്ട​​​ര്‍മാ​​​ര്‍ നി​​​ര്‍ബ​​​ന്ധി​​​ത​​​രാ​​​കു​​​ക​​​യാ​​​ണ്. ആ​​​ധു​​​നി​​​ക​​​ത എ​​​ത്തി​​​നോ​​​ക്കി​​​യി​​​ട്ടി​​​ല്ല. വ​​​ര്‍ഷ​​​ങ്ങ​​​ള്‍ പ​​​ഴ​​​ക്ക​​​മു​​​ള്ള​​​വ​​​യാ​​​ണ് കെ​​​ട്ടി​​​ട​​​ങ്ങ​​​ള്‍. ചു​​​റ്റു​​​മ​​​തി​​​ലു​​​ക​​​ളി​​​ല്ലാ​​​ത്ത​​​ത് രോ​​​ഗി​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ​​​യെ ബാ​​​ധി​​​ക്കു​​​ന്നു. ഇ​​​ഴ​​​ജ​​​ന്തു​​​ക്ക​​​ള്‍ നി​​​റ​​​ഞ്ഞ കാ​​​മ്പ​​​സു​​​ക​​​ളി​​​ല്‍ രാ​​​ത്രി​​​കാ​​​ല​​​ങ്ങ​​​ളി​​​ല്‍ വെ​​​ളി​​​ച്ച​​​വു​​​മി​​​ല്ല.

ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ളും പ്ര​​​ശ്‌​​​നപ​​​രി​​​ഹാ​​​ര​​​ത്തി​​​ന് വേ​​​ണ്ടി​​​വ​​​രു​​​ന്ന സ​​​മ​​​യ വി​​​ശ​​​ദീ​​​ക​​​രി​​​ച്ച് ആ​​​രോ​​​ഗ്യ​​​സാ​​​മൂ​​​ഹ്യ​​​നീ​​​തി വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ര്‍ റി​​​പ്പോ​​​ര്‍ട്ട് സ​​​മ​​​ര്‍പ്പി​​​ക്ക​​​ണ​​​മെ​​​ന്നു നി​​​ര്‍ദേ​​​ശി​​​ച്ച കോ​​​ട​​​തി ഹ​​​ര്‍ജി സെ​​​പ്റ്റം​​​ബ​​​ര്‍ എ​​​ട്ടി​​​നു പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

Tags : Deepika DeepikaNewspaper BreakingNews Kuthiravattom Mental Health Centre

Recent News

Corehub Up