Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Health Centre

Kasaragod

ന​ർ​ക്കി​ല​ക്കാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞാ​ൽ ഒ​പി സേ​വ​ന​മി​ല്ല

ന​ർ​ക്കി​ല​ക്കാ​ട്: അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ണ്ടാ​യി​ട്ടും ഡോ​ക്ട​ർ​മാ​രി​ല്ലാ​ത്ത​തു​മൂ​ലം ന​ർ​ക്കി​ല​ക്കാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞു​ള്ള ഒ​പി സേ​വ​നം നി​ല​ച്ചു.

മൂ​ന്നു ഡോ​ക്ട​ർ​മാ​രെ​ങ്കി​ലും ആ​വ​ശ്യ​മാ​യ സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ ഒ​രു സ്ഥി​രം ഡോ​ക്ട​ർ മാ​ത്ര​മാ​ണു​ള്ള​ത്. ഉ​ച്ച​ക​ഴി​ഞ്ഞും ഒ​പി സേ​വ​നം തു​ട​രു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് ഒ​രു താ​ത്കാ​ലി​ക ഡോ​ക്ട​റെ നി​യ​മി​ച്ചെ​ങ്കി​ലും രാ​വി​ലെ തി​ര​ക്കേ​റി​യ​തോ​ടെ ര​ണ്ടു പേ​രും രാ​വി​ലെ​ത​ന്നെ ജോ​ലി​ചെ​യ്യേ​ണ്ട അ​വ​സ്ഥ​യാ​യി.

ഇ​പ്പോ​ൾ ആ​കെ​യു​ള്ള സ്ഥി​രം ഡോ​ക്ട​ർ​ക്കും സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ് വ​ന്നി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് ഇ​ട​പെ​ട്ട് പ്ര​ശ്നം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​പ്പോ​ൾ പ​ക​രം മ​റ്റൊ​രാ​ൾ വ​രു​ന്ന​തു​വ​രെ ഈ ​ഡോ​ക്ട​റെ തു​ട​രാ​ൻ അ​നു​വ​ദി​ക്കാ​മെ​ന്ന് ഉ​റ​പ്പുന​ൽ​കു​ക​യാ​യി​രു​ന്നു.

വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ ത​ന്നെ മൗ​ക്കോ​ട് ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലും മൂ​ന്നു മാ​സ​ത്തി​ല​ധി​ക​മാ​യി ഒ​രു ഡോ​ക്ട​ർ മാ​ത്ര​മാ​ണു​ള്ള​ത്.

 

“ന​ർ​ക്കി​ല​ക്കാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ മൂ​ന്നു ഡോ​ക്ട​ർ​മാ​രു​ടെ ത​സ്തി​ക​യു​ണ്ടെ​ങ്കി​ലും നി​ല​വി​ൽ ഒ​രു സ്ഥി​രം ഡോ​ക്ട​ർ മാ​ത്ര​മാ​ണു​ള്ള​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ചു​മ​ത​ല​യും ഇ​ദ്ദേ​ഹ​ത്തി​നാ​ണ്. നി​ല​വി​ലു​ള്ള ഒ​രൊ​ഴി​വെ​ങ്കി​ലും നി​ക​ത്തി​യാ​ൽ മാ​ത്ര​മേ ത​ട​സ​മി​ല്ലാ​തെ സാ​യാ​ഹ്ന ഒ​പി സേ​വ​നം ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യൂ. ഈ ​വി​ഷ​യം നേ​രി​ട്ടും ക​ത്ത​യ​ച്ചും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​ക്ഷേ ജി​ല്ല​യി​ല്‍ ഡോ​ക്ട​ർ​മാ​രെ കി​ട്ടാ​നി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കേ​ണ്ട​താ​ണ്.”

പി.​വി.​ അ​നു, പ്ര​സി​ഡ​ന്‍റ്, വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത്.

Latest News

Corehub Up