x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ദ്ഘാ​ട​നംക​ഴി​ഞ്ഞ് മൂ​ന്നു​വ​ര്‍​ഷം; പ​ടി​യൂ​ര്‍​ ആ​രോ​ഗ്യ​കേ​ന്ദ്രം തു​റ​ന്നി​ല്ല

വെബ് ഡെസ്ക്
Published: July 7, 2026 01:43 AM IST | Updated: July 7, 2026 01:43 AM IST

പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കാ​തെ കി​ട​ക്കു​ന്ന പ​ടി​യൂ​ര്‍ ആ​രോ​ഗ്യ​കേ​ന്ദ്രം.

പ​ടി​യൂ​ര്‍: ജ​ന​ങ്ങ​ള്‍​ക്ക് മെ​ച്ച​പ്പെ​ട്ട ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ​ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ നി​ര്‍​മി​ച്ച ആ​രോ​ഗ്യ​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം​ക​ഴി​ഞ്ഞ് മൂ​ന്നു​വ​ര്‍​ഷം പി​ന്നി​ട്ടി​ട്ടും പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കാ​ത്ത​ത് വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കു​ന്നു.

ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ച് നി​ര്‍​മി​ച്ച കെ​ട്ടി​ടം ഇ​ന്ന് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​മ്പോ​ള്‍ ചി​കി​ത്സാ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ ദൂ​ര​സ്ഥ​ല​ത്തു​ള്ള ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. പ​ടി​യൂ​രി​ലെ പൊ​തു​പ്ര​വ​ര്‍​ത്ത​ക​നും ജ​ന​പ്ര​തി​നി​ധി​യു​മാ​യി​രു​ന്ന ആ​ലു​ക്ക​ത്ത​റ വി​ശ്വം​ഭ​ര​ന്‍റെ സ്മ​ര​ണാ​ര്‍​ഥം മ​ക​ന്‍ സ​ബീ​ഷ് സൗ​ജ​ന്യ​മാ​യി ന​ല്‍​കി​യ സ്ഥ​ല​ത്താ​ണ് ഹോ​മി​യോ ആ​ശു​പ​ത്രി കെ​ട്ടി​ടം നി​ര്‍​മി​ച്ച​ത്. പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​കാ​ത്ത​തി​നാ​ല്‍ കാ​ടു​ക​യ​റി ന​ശി​ക്കു​ന്ന നി​ല​യി​ലാ​ണ്. മു​ന്‍ എം​എ​ല്‍​എ അ​രു​ണ​ന്‍ മാ​സ്റ്റ​റു​ടെ 2019 - 20 ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ല്‍​നി​ന്ന് അ​നു​വ​ദി​ച്ച 25 ല​ക്ഷം ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണം 2022ല്‍ ​ആ​രം​ഭി​ച്ച​ത്.

ഒ​രു​വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ കെ​ട്ടി​ട നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും വൈ​ദ്യു​തീ​ക​ര​ണ​ത്തി​നു​ള്ള ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ന​ട​ക്കാ​ത്ത​തി​നാ​ല്‍ ആ​ശു​പ​ത്രി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കാ​നാ​യി​ട്ടി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. നി​ല​വി​ല്‍ ഹോ​മി​യോ ആ​ശു​പ​ത്രി വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം വാ​ട​ക​യി​ന​ത്തി​ല്‍ പ​ഞ്ചാ​യ​ത്തി​ന് പ്ര​തി​മാ​സം വ​ലി​യ സാ​മ്പ​ത്തി​ക​ബാ​ധ്യ​ത നേ​രി​ടേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.
നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ആ​ശു​പ​ത്രി പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കാ​ത്ത​തി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്കി​ട​യി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ്.

പ​ടി​യൂ​രി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളും ഉ​ള്‍​പ്പ​ടെ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ള്‍​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​കേ​ണ്ട ആ​രോ​ഗ്യ​കേ​ന്ദ്ര​മാ​ണ് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങാ​തെ കി​ട​ക്കു​ന്ന​ത്. അ​ടി​യ​ന്തി​ര ചി​കി​ത്സ​യ്ക്കും സാ​ധാ​ര​ണ ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​ക​ള്‍​ക്കു​മാ​യി ജ​ന​ങ്ങ​ള്‍ കി​ലോ​മീ​റ്റ​റു​ക​ള്‍ സ​ഞ്ച​രി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. വ​യോ​ധി​ക​ര്‍​ക്കും കു​ട്ടി​ക​ള്‍​ക്കും ഇ​ത് വ​ലി​യ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​വെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം വൈ​കു​ന്ന​തി​നെ​തി​രേ നി​ര​വ​ധി​ത​വ​ണ പ​രാ​തി​ക​ളും നി​വേ​ദ​ന​ങ്ങ​ളും ന​ല്‍​കി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. ആ​രോ​ഗ്യ​വ​കു​പ്പും ബ​ന്ധ​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ളും വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ന​ട​ത്തി കേ​ന്ദ്രം പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ക​യാ​ണ്.

Tags : Health Centre Nattuvishesham District News

Recent News

Corehub Up