x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഹ​മ്മ​ദ് ആ​ദി​ലി​ന് സ്വീ​ക​ര​ണം ന​ല്‍​കി

വെബ് ഡെസ്ക്
Published: July 13, 2026 01:45 AM IST | Updated: July 13, 2026 01:45 AM IST

മു​ഹ​മ്മ​ദ് ആ​ദി​ലി​നെ കെ. ​നീ​ല​ക​ണ്ഠ​ന്‍ എം ​എ​ല്‍​എ സ്വീ​ക​രി​ക്കു​ന്നു.

കാ​സ​ര്‍​ഗോ​ഡ്: ജ​പ്പാ​ന്‍ സ​യ​ന്‍​സ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി വ​കു​പ്പ് ടോ​ക്കി​യോ​യി​ല്‍ ന​ട​ത്തി​യ ശാ​സ്ത്ര​പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് തി​രി​ച്ചെ​ത്തി​യ മു​ഹ​മ്മ​ദ് ആ​ദി​ലി​ന് കാ​സ​ര്‍​ഗോ​ഡ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ച​ട്ട​ഞ്ചാ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പി​ടി​എ​യു​ടെ​യും മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. ഹോ​ട്ട​ലു​ക​ളി​ലും വീ​ടു​ക​ളി​ലും വ്യ​വ​സാ​യ​ശാ​ല​ക​ളി​ലും തീ​ന്‍ മേ​ശ​ക​ള്‍ അ​ണു​വി​മു​ക്ത​മാ​ക്കി ശു​ചീ​ക​രി​ക്കാ​ന്‍ ക​ഴി​യു​ന്ന ഹൈ​ജീ​നി​ക് ഓ​ട്ടോ​മാ​റ്റി​ക് ടേ​ബി​ള്‍ ക്ലീ​ന​റി​ന്‍റെ ക​ണ്ടു​പി​ടി​ത്ത​മാ​ണ് ജ​പ്പാ​നി​ലെ ശാ​സ്ത്ര​മേ​ള​യി​ലേ​ക്ക് ആ​ദി​ലി​ന് വ​ഴി തെ​ളി​യി​ച്ച​ത്.

പ​ള്ളി​ക്ക​ര ക​ല്ലി​ങ്ക​ലി​ലെ ക​ച്ച​വ​ട​ക്കാ​ര​ന്‍ സി.​എ​ച്ച്. ഷം​സു​ദീ​ന്‍റെ​യും എ​ന്‍.​എ. ഉ​മ്മാ​ഞ്ഞി​യു​ടെ​യും മ​ക​നാ​ണ് ച​ട്ട​ഞ്ചാ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍​നി​ന്ന് എ​സ്എ​സ്എ​ല്‍​സി പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ ആ​ദി​ൽ.

Tags : Reception Nattuvishesham District News

Recent News

Corehub Up