x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ക്കാ​ട് റെ​യി​ൽ​വേ ഡി​വി​ഷ​ൻ വി​ഭ​ജ​നം: തീ​രു​മാ​ന​ത്തി​ൽ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്ന് കേ​ന്ദ്രം

നാഷണൽ ഡെസ്ക്
Published: August 29, 2026 11:11 AM IST | Updated: August 29, 2026 11:27 AM IST

കേ​ന്ദ്ര റെ​യി​ൽ​വേ സ​ഹ​മ​ന്ത്രി വി. ​സോ​മ​ണ്ണ.

ന്യൂ​ഡ​ൽ​ഹി: പാ​ല​ക്കാ​ട് റെ​യി​ൽ​വേ ഡി​വി​ഷ​ൻ വി​ഭ​ജി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽനി​ന്നു പി​ന്നോ​ട്ടി​ല്ലെ​ന്നു കേ​ന്ദ്ര റെ​യി​ൽ​വേ സ​ഹ​മ​ന്ത്രി വി. ​സോ​മ​ണ്ണ. ആ​ലോ​ചി​ച്ചെ​ടു​ത്ത തീ​രു​മാ​ന​മാ​ണി​ത്. കേ​ര​ള​ത്തി​ന്‍റെ സ​മ്മ​ർ​ദത്തി​നു വ​ഴ​ങ്ങി തീ​രു​മാ​നം പി​ൻ​വ​ലി​ക്കി​ല്ലെ​ന്നും സോ​മ​ണ്ണ വ്യ​ക്ത​മാ​ക്കി.

തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി മൂന്നു റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ​മാ​രു​മാ​യി 40 മ​ണി​ക്കൂ​റോ​ളം ച​ർ​ച്ച ന​ട​ത്തി​യ​താ​യി സോ​മ​ണ്ണ പ​റ​ഞ്ഞു. കൊ​ങ്ക​ൺ റെ​യി​ൽ​വേ, സൗ​ത്ത് സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ, സൗ​ത്ത് വെ​സ്റ്റേ​ൺ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ​മാ​രു​മാ​യാ​ണ് ച​ർ​ച്ച ന​ട​ത്തി​യ​ത്. ഉ​ഡു​പ്പി-​ചി​ക്ക​മ​ഗ​ളൂ​രു എം​പി കോ​ട്ട ശ്രീ​നി​വാ​സ് പൂ​ജാ​രി​ക്ക് ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് സോ​മ​ണ്ണ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

മൈ​സൂ​രു​വി​ൽനി​ന്നു മം​ഗ​ളൂ​രു​വി​ലേ​ക്ക് ഏ​ക​ദേ​ശം 100 കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​ണ് ദൂ​രം. എ​ന്നാ​ൽ മം​ഗ​ളൂ​രു​വി​ൽനിന്നു പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ ആ​സ്ഥാ​ന​ത്തേ​ക്ക് 350 കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​മു​ണ്ടെ​ന്നും സോ​മ​ണ്ണ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​താ​ണ് വി​ഭ​ജ​ന തീ​രു​മാ​ന​ത്തിനു പി​ന്നി​ലെ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​യി കേ​ന്ദ്രം വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം മം​ഗ​ളൂ​രു കേ​ന്ദ്രീ​ക​രി​ച്ചു പു​തി​യ റെ​യി​ൽ​വേ ഡി​വി​ഷ​ൻ രൂ​പീ​ക​രി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​യും സോ​മ​ണ്ണ ത​ള്ളി​യി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു വ​ർ​ഷ​ത്തി​നു​ ശേ​ഷം മ​റു​പ​ടി ന​ൽ​കാ​മെ​ന്നാ​ണ് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യ​ത്. മം​ഗ​ളൂ​രു തു​റ​മു​ഖം ക​ർ​ണാ​ട​ക​ത്തി​ന് ആ​വ​ശ്യ​മാ​ണെ​ന്നും സോ​മ​ണ്ണ പ​റ​ഞ്ഞു. കേ​ര​ള​ത്തിനു ര​ണ്ടു പ്ര​ധാ​ന തു​റ​മു​ഖ​ങ്ങ​ൾ​ക്കു പു​റ​മെ നി​ര​വ​ധി ഹാ​ർ​ബ​റു​ക​ളു​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Palakkad Railway Division Railway Division Split Indian Railways V.Somanna Mangaluru Railway

Recent News

Corehub Up