x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​പി​വി​വി നി​ക്ഷേ​പ ത​ട്ടി​പ്പ്; മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

വെബ് ഡെസ്‌ക്
Published: August 29, 2026 04:32 AM IST | Updated: August 29, 2026 04:32 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: വി​പി​വി​വി നി​ക്ഷേ​പ ത​ട്ടി​പ്പി​ൽ മൂ​ന്ന് പേ​രെ അ​റ​സ്റ്റ് ചെ​യ്ത് ഡ​വ​ൽ​ഹി പോ​ലീ​സ്.ന്യൂ​ഡ​ൽ​ഹി: വി​പി​വി​വി നി​ക്ഷേ​പ ത​ട്ടി​പ്പി​ൽ മൂ​ന്ന് പേ​രെ അ​റ​സ്റ്റ് ചെ​യ്ത് ഡ​വ​ൽ​ഹി പോ​ലീ​സ്.ത​ട്ടി​പ്പി​ന്‍റെ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ എ​ന്ന് ആ​രോ​പി​ക്കു​ന്ന വെ​ങ്കി​ടാ വെ​ങ്കി​ട്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള മൂ​ന്ന് പേ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​സ​ന്ത് വി​ഹാ​ർ പോ​ലീ​സ് എ​ടു​ത്ത കേ​സി​ലാ​ണ് അ​റ​സ്റ്റ് ന​ട​ന്ന​ത്.

യു​എ​സ് പ്ര​തി​രോ​ധ വ​കു​പ്പു​മാ​യി ആ​യു​ധ​നി​ർ​മാ​ണ ക​രാ​ർ ല​ഭി​ച്ചെ​ന്ന വ്യാ​ജ അ​വ​കാ​ശ​വാ​ദം ഉ​യ​ർ​ത്തി നി​ക്ഷേ​പ​ക​രി​ൽ നി​ന്ന് ഏ​ക​ദേ​ശം 700 കോ​ടി രൂ​പ സ​മാ​ഹ​രി​ച്ചെ​ന്നാ​ണ് പ​രാ​തി. ഡ​ൽ​യി​ലും  കേ​ര​ള​ത്തി​ലു​മ​ട​ക്കം ഇ​വ​ർ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന പ​രാ​തി​ക​ളി​ൽ കേ​ര​ള പോ​ലീ​സും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. 

വി​പി​വി​വി ചെ​യ​ർ​മാ​നും കൊ​ല്ലം സ്വ​ദേ​ശി​യു​മാ​യ വെ​ങ്കി​ട്ട വെ​ങ്കി​ട്, ത​നു​ഷ് പാ​ണ്ഡ്യ, അ​ക്വീ​ൽ അ​ഹ​മ്മ​ദ്, മ​റ്റു മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മാ​ണ് വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി​ക​ൾ ആ​യി​രി​ക്കു​ന്ന​ത്. 83,000 കോ​ടി രൂ​പ​യോ​ളം വ​രു​ന്ന​താ​ണ് അ​മേ​രി​ക്ക​യി​ൽ നി​ന്ന് ല​ഭി​ച്ച ക​രാ​ർ എ​ന്നൊ​ക്കെ​യാ​യി​രു​ന്നു പ്ര​ചാ​ര​ണം.

നി​ല​വി​ൽ ഡ​ൽ​ഹി​യി​ലെ  വ​സ​ന്ത് വി​ഹാ​ർ പോ​ലീ​സ് ക​ഴി​ഞ്ഞ മാ​സം എ​ടു​ത്ത ര​ണ്ടു കേ​സു​ക​ളി​ലാ​ണ് അ​റ​സ്റ്റ് എ​ന്നാ​ണ് വി​വ​രം. അ​റ​സ്റ്റി​ലാ​യ വെ​ങ്കി​ട്ട വെ​ങ്കി​ട് അ​ട​ക്ക​മു​ള്ള​വ​രെ ഡ​ൽ​ഹി പ​ട്യാ​ല ഹൗ​സ്  കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags : VPVV Investment Scam Arrest Police

Recent News

Corehub Up