x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ച്ച് റോ​ള​റി​ന​ടി​യി​ൽ​പ്പെ​ട്ട് എ​ട്ടു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു

വെബ് ഡെസ്ക്
Published: August 29, 2026 11:11 AM IST | Updated: August 29, 2026 11:11 AM IST

പ്രതീകാത്മക ചിത്രം

ച​ണ്ഡീ​ഗ​ഢ്: മൈ​താ​ന​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ 750 കി​ലോ ഭാ​ര​മു​ള്ള പി​ച്ച് റോ​ള​ർ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി എ​ട്ടു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ബി​ഹാ​ർ സ്വ​ദേ​ശി ആ​കാ​ശ് കു​മാ​ർ ആ​ണ് മ​രി​ച്ച​ത്. ഹ​രി​യാ​ന​യി​ലെ ഐ.​എം.​ടി മാ​ന​സ​ർ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യി​ലാ​ണ് സം​ഭ​വം.

മൈ​താ​ന​ത്ത് ആ​കാ​ശും സ​ഹോ​ദ​ര​ൻ നീ​ലും മ​റ്റ് ര​ണ്ട് കു​ട്ടി​ക​ളും ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. മൈ​താ​നം നി​ര​പ്പാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന റോ​ള​റി​ന് മു​ക​ളി​ലേ​ക്ക് കു​ട്ടി​ക​ൾ ക​യ​റി. ഇ​തി​നി​ട​യി​ൽ കു​ട്ടി​ക​ളി​ലൊ​രാ​ൾ അ​ബ​ദ്ധ​ത്തി​ൽ റോ​ള​റി​ന്‍റെ മി​നി​യേ​ച്ച​ർ സ​ർ​ക്യൂ​ട്ട് ബ്രേ​ക്ക​ർ ഓ​ൺ ചെ​യ്തു.

റോ​ള​ർ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി മു​ന്നോ​ട്ടും പി​ന്നോ​ട്ടും ച​ലി​ച്ച​തോ​ടെ ആ​കാ​ശ് ഇ​തി​ന്‍റെ അ​ടി​യി​ലേ​ക്ക് വീ​ഴു​ക​യും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് മ​റ്റ് കു​ട്ടി​ക​ൾ സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഏ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം ക​ഴി​ഞ്ഞാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. പി​ന്നീ​ട് അ​ക്കാ​ദ​മി​യി​ലെ​ത്തി​യ മ​റ്റ് ക​ളി​ക്കാ​ർ പ​രി​ക്കേ​റ്റ് കി​ട​ക്കു​ന്ന ആ​കാ​ശി​നെ ക​ണ്ട് ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കു​ട്ടി​ക​ൾ റോ​ള​റി​ന് മു​ക​ളി​ൽ ക​യ​റി ക​ളി​ക്കു​മ്പോ​ൾ മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ ആ​രും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി.

Tags : Deepika BreakingNews Die PitchRoller

Recent News

Corehub Up