വിയാറയലിനെ തോൽപ്പിച്ച ഡിപോർട്ടീവോ അലാവസ് താരങ്ങളുടെ ആഹ്ലാദം
മാഡ്രിഡ്: ലാലീഗ ഫുട്ബോൾ മത്സരത്തിൽ ഡിപോർട്ടീവോ അലാവസിന് ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ വിയാറയലിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
ലൂക്കായ് ബോയെ ആണ് ഡിപോർട്ടീവോയ്ക്ക് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ 31-ാം മിനിറ്റിലാണ് ബോയെ ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ ഡിപോർട്ടീവോയ്ക്ക് ഏഴ് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ഡിപോർട്ടീവോ.
Tags : La Liga Football Match Deportivo Alavés beats villarreal