ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ.
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാൻ തയാറാണെന്നും തങ്ങളുടെ അനുമതിയില്ലാതെ കപ്പലുകൾ കടത്തിവിടില്ലെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. ഒമാനുമായി ഇക്കാര്യത്തിൽ ധാരണയിലെത്തിയതായും അമേരിക്ക വാക്കുപാലിച്ചാൽ ഹോർമുസ് തുറക്കുമെന്നും പെസഷ്കിയാൻ വ്യക്തമാക്കി.
അതേസമയം കടലിടുക്കിൽ പൂർണ നിയന്ത്രണം ഇറാനാണെന്നും പ്രസിഡന്റ് വ്യക്തമാക്കി. അമേരിക്ക തെറ്റിദ്ധാരണ പരത്തുകയാണ്. ഇറാനുമേൽ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങളിലൂടെയോ സമ്മർദ തന്ത്രങ്ങളിലൂടെയോ ലക്ഷ്യങ്ങൾ കൈവരിക്കാൻ അമേരിക്കയ്ക്കു കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ ഒന്നിച്ച് നേരിടണമെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയ് ആഹ്വാനം ചെയ്തു. അമേരിക്കയുടെ സാമ്പത്തിക ഉപരോധവും യുദ്ധവും നേരിടാൻ രാജ്യം ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ എം.ബി.ഗാലിബാഫും അറിയിച്ചു.
Tags : Iran Iran President Masoud Pezeshkian Strait of Hormuz Hormuz Strait