ടെഹ്റാൻ: അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ആഹ്വാനം ചെയ്ത് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയ്. ഇടപാടുകളിൽനിന്നു ഡോളറിനെ ഘട്ടം ഘട്ടമായി പുറത്താക്കണമെന്നും ആഭ്യന്തര ഉത്പാദനം വർധിപ്പിക്കണമെന്നും അമേരിക്കയ്ക്കു മുന്നിൽ കീഴടങ്ങരുതെന്നുമാണ് മുജ്തബ ഖമനയ് ആഹ്വാനം ചെയ്തത്.
സാമൂഹ്യ ഐക്യത്തെ ബാധിക്കുന്ന പ്രസ്താവനകൾ വിലക്കിയിരിക്കുകയാണ് ഇറാന്റെ പരമോന്നത നേതാവ്. ഒന്നിച്ചു നിൽക്കാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലാണ് ഖമനയ് കുറിപ്പ് പങ്കുവെച്ചത്.
ശത്രുരാജ്യങ്ങളെ മുജ്തബ ഖമനയ് പരോക്ഷമായി പരാമർശിച്ചു. അമേരിക്കൻ വിദേശകാര്യ മന്ത്രാലയം ഇറാന്റെ സാമ്പത്തിക മേഖലയെ കൂടുതൽ വലിഞ്ഞുമുറുക്കാൻ ലക്ഷ്യമിട്ട് പുതിയ സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുജ്തബ ഖമനയ്യുടെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
Tags : dollar Khamenei economic Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash