ചേന്തി അനിൽ.
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശനെ വഴിയിൽ തടഞ്ഞ് പ്രതിഷേധിച്ച കോൺഗ്രസ് നേതാവ് ചേന്തി അനിലിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യും. ഇതു സംബന്ധിച്ച് കെപിസിസി നേതൃത്വം ഡിസിസിക്ക് നിർദേശം നൽകി. സംഭവത്തിൽ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക യാത്ര തടസപ്പെടുത്തുകയും വാഹനത്തിന് മുന്നിൽ പ്രതിഷേധിക്കുകയും ചെയ്ത സംഭവത്തിലാണ് ചേന്തി അനിലിനെതിരെ പോലീസ് കേസെടുത്തത്. ഔദ്യോഗിക ജോലി തടസപ്പെടുത്തൽ, അന്യായമായി തടഞ്ഞുവയ്ക്കൽ, അപമര്യാദയായി പെരുമാറൽ, ഗതാഗതം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
അതേസമയം തന്റെ അറസ്റ്റ് പാർട്ടിയിലെ ഗ്രൂപ്പ് തർക്കത്തിന്റെ ഭാഗമാണെന്ന് ചേന്തി അനിൽ പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക യാത്ര തടസപ്പെടുത്തിയ നടപടി ഗുരുതരമായ അച്ചടക്കലംഘനമാണെന്ന നിലപാടിലാണ് കെപിസിസി.
Tags : Chenthi Anil Congress V.D. Satheesan Police Case