x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെ​സി​ബി ബൈ​ക്കി​ലി​ടി​ച്ച് എ​ൻ​ജി​നി​യ​ർ മ​രി​ച്ചു

വെബ് ഡെസ്ക്
Published: August 29, 2026 10:35 AM IST | Updated: August 29, 2026 11:24 AM IST

പ്രതീകാത്മക ചിത്രം

ച​ണ്ഡീ​ഗ​ഢ്: ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ൽ ജെ​സി​ബി ബൈ​ക്കി​ലി​ടി​ച്ച് എ​ൻ​ജി​നിയ​ർ മ​രി​ച്ചു. മ​ഥു​ര സ്വ​ദേ​ശി തു​ഷാ​ർ കു​മാ​ർ (27) ആ​ണ് മ​രി​ച്ച​ത്. മൗ​ൾ​സ​രി അ​വ​ന്യൂ റാ​പ്പി​ഡ് മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ട​യി​ൽ ജെ​സി​ബി പു​റ​ക്കി​ലേ​ക്ക് എ​ടു​ക്കു​ന്ന​തി​നി​ടെ തു​ഷാ​റി​ന്‍റെ ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​പ​ക​ട​സ​മ​യ​ത്ത് തു​ഷാ​ർ ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി ഗു​രു​ഗ്രാ​മി​ലാ​ണ് തു​ഷാ​ർ ജോ​ലി ചെ​യ്തി​രു​ന്ന​ത്.

കൃ​ത്യ​മാ​യ സു​ര​ക്ഷാ മു​ന്ന​റി​യി​പ്പു​ക​ളോ സൂ​ച​നാ ബോ​ർ​ഡു​ക​ളോ ഇ​ല്ലാ​തെ​യാ​ണ് രാ​ത്രി റോ​ഡി​ൽ ജോ​ലി ന​ട​ത്തി​യി​രു​ന്ന​തെ​ന്നു തു​ഷാ​റി​ന്‍റെ പി​താ​വ് ഹ​രീ​ഷ് കു​മാ​ർ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഡ്രൈ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

Tags : Deepika BreakingNews Engineer Die

Recent News

Corehub Up