x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ടി​യ​ഞ്ചി​റ ക​നാ​ലി​ൽ വ​ൻ​തോ​തി​ൽ ച​ത്തമ​ത്സ്യ​ങ്ങ​ളെ ത​ള്ളി​

വെബ് ഡെസ്ക്
Published: August 29, 2026 05:39 AM IST | Updated: August 29, 2026 05:39 AM IST

ോഇ​ടി​യ​ഞ്ചി​റ ബ​ണ്ട് റോ​ഡി​ലെ കെ​എ​ൽ​ഡി​സി ക​നാ​ലി​ൽ വ​ൻ​തോ​തി​ൽ ച​ത്ത മ​ത്സ്യ​ങ്ങ​ളെ ത​ള്ളി​യ​നിലയിൽ.

പാ​ടൂ​ർ: ഇ​ടി​യ​ഞ്ചി​റ ബ​ണ്ട് റോ​ഡി​ലെ കെ​എ​ൽ​ഡി​സി ക​നാ​ലി​ൽ വ​ൻ​തോ​തി​ൽ ച​ത്ത മ​ത്സ്യ​ങ്ങ​ളെ ത​ള്ളി​യ​താ​യി ക​ണ്ടെ​ത്തി. ക​നാ​ലി​ന്‍റെ ക​ര​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന രീ​തി​യി​ൽ മ​ത്സ്യ​ങ്ങ​ൾ അ​ടി​ഞ്ഞു​ കൂ​ടി​യി​രി​ക്കു​ന്ന​ത്. രാ​ത്രി​യു​ടെ മ​റ​വി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രാ​ണു ക​നാ​ലി​ലേ​ക്ക് ച​ത്ത മ​ത്സ്യ​ങ്ങ​ളെ ത​ള്ളി​യ​തെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ച്ചു.

ക​നാ​ൽ മ​ലി​ന​മാ​ക്കി​യ ന​ട​പ​ടി​യി​ൽ പ്രാ​ദേ​ശി​ക​മാ​യി വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. സ​മീ​പ​വാ​സി​ക​ൾ കു​ളി​ക്കാ​നും അ​ല​ക്കാ​നും മ​റ്റും ക​നാ​ലി​ലെ വെ​ള്ള​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്ത് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ന​ട​ത്തി​യ ചി​ല സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നെ​തി​രെ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​നാ​ൽ​ക​ര​യി​ൽ ത​ള്ളി​യ ദു​ർ​ഗ​ന്തം വ​മി​ക്കു​ന്ന ച​ത്ത മ​ത്സ്യ​ങ്ങ​ളെ അ​വി​ടെ​നി​ന്നും മാ​റ്റു​ന്ന​തി​നു ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പെ​ട്ടു.

മാ​ലി​ന്യ​നി​ഷേ​പം ക​ണ്ടെ​ത്തു​ ന്ന​തി​ന് ക​നാ​ൽ ബ​ണ്ടു റോ​ഡി​ൽ ത്രി​ത​ല പ​ഞ്ചാ​യ ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​സി​ടി​വി കാ​മ​റ സ്ഥാ​പി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പെ​ട്ടു.

Tags : NattuVishesham DistrictNews

Recent News

Corehub Up