x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേപ്പാൾ പ്രളയം: പൊ​ന്നാ​നി​ക്കാ​ര്‍ ഉ​ള്‍​പ്പെ​ട്ട​താ​യി സ്ഥി​രീ​ക​ര​ണം

വെബ്ഡെസ്ക്
Published: August 29, 2026 02:17 AM IST | Updated: August 29, 2026 02:33 AM IST

നേ​​​പ്പാ​​​ളി​​​ലെ പ്ര​​​ള​​​യ​​​ത്തി​​​ല്‍ കാ​​​ണാ​​​താ​​​യ പൊ​​​ന്നാ​​​നി സ്വ​​​ദേ​​​ശി​​​ക​​​ൾ.

പൊ​​​ന്നാ​​​നി: നേ​​​പ്പാ​​​ളി​​​ലെ പ്ര​​​ള​​​യ​​​ത്തി​​​ല്‍ കാ​​​ണാ​​​താ​​​യ​​​വ​​​രി​​​ല്‍ ഓ​​​സ്ട്രേ​​​ലി​​​യ​​​ന്‍ പൗ​​​ര​​​ന്മാ​​​രാ​​​യ മ​​​ല​​​യാ​​​ളി​​​ക​​​ളും ഉ​​​ള്‍​പ്പെ​​​ട്ട​​​താ​​​യി സ്ഥി​​​രീ​​​ക​​​ര​​​ണം.

പൊ​​​ന്നാ​​​നി സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ശ്രീ​​​ധ​​​ര​​​ന്‍ അ​​​യ്യ​​​രും കു​​​ടും​​​ബ​​​വു​​​മാ​​​ണ് നേ​​​പ്പാ​​​ളി​​​ല്‍ അ​​​ക​​​പ്പെ​​​ട്ട​​​ത്. പൊ​​​ന്നാ​​​നി ഈ​​​ശ്വ​​​ര്‍ നി​​​വാ​​​സി​​​ല്‍ ശ്രീ​​​ധ​​​ര​​​ന്‍ അ​​​യ്യ​​​ര്‍, ഭാ​​​ര്യ ല​​​ക്ഷ്മി, മ​​​ക്ക​​​ളാ​​​യ ഋ​​​ഷ​​​ബ്, രു​​​ദ്ര എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് കാ​​​ണാ​​​താ​​​യ​​​ത്.

പൊ​​​ന്നാ​​​നി തൃ​​​ക്കാ​​​വ് ക്ഷേ​​​ത്ര​​​ത്തോ​​​ട് ചേ​​​ര്‍​ന്നാ​​​ണ് ഇ​​​വ​​​രു​​​ടെ വീ​​​ട്. പ​​​ല കോ​​​ണു​​​ക​​​ളി​​​ല്‍നി​​​ന്ന് ഇ​​​വ​​​രെ ബ​​​ന്ധ​​​പ്പെ​​​ടാ​​​ന്‍ ശ്ര​​​മി​​​ക്കു​​​ന്ന​​​താ​​​യി പൊ​​​ന്നാ​​​നി​​​യി​​​ലെ ബ​​​ന്ധു​​​ക്ക​​​ള്‍ പ​​​റ​​​ഞ്ഞു. പ്ര​​​ള​​​യ​​​മു​​​ണ്ടാ​​​യ റ​​​സു​​​വ​​​യി​​​ല്‍നി​​​ന്നാ​​​ണ് നാ​​​ലം​​​ഗ കു​​​ടും​​​ബം അ​​​വ​​​സാ​​​ന​​​മാ​​​യി ഫോ​​​ണി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ട്ട​​​ത്.

ഇ​​​വ​​​രെ ക​​​ണ്ടെ​​​ത്താ​​​ന്‍ പൊ​​​ന്നാ​​​നി​​​യി​​​ലെ കു​​​ടും​​​ബം നേ​​​പ്പാ​​​ളി​​​ലേ​​​ക്ക് തി​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.​​​കു​​​ടും​​​ബം സു​​​ര​​​ക്ഷി​​​ത​​​മാ​​​യ സ്ഥ​​​ല​​​ത്തു​​​ണ്ടെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ​​​യെ​​​ന്നും കു​​​ടും​​​ബ​​​ത്തെ ക​​​ണ്ടെ​​​ത്താ​​​ന്‍ സാ​​​ധ്യ​​​മാ​​​യ​​​തെ​​​ല്ലാം ചെ​​​യ്യു​​​മെ​​​ന്നും നൗ​​​ഷാ​​​ദ​​​ലി എം​​​എ​​​ല്‍​എ പ​​​റ​​​ഞ്ഞു.

Tags : PonnaniNatives Confirmed Involved Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash NepalFloods

Recent News

Corehub Up