പൊന്നാനി: നേപ്പാളിലെ പ്രളയത്തില്‍ കാണാതായവരില്‍ ഓസ്ട്രേലിയന്‍ പൗരന്മാരായ മലയാളികളും ഉള്‍പ്പെട്ടതായി സ്ഥിരീകരണം.
പൊന്നാനി സ്വദേശികളായ ശ്രീധരന് അയ്യരും കുടുംബവുമാണ് നേപ്പാളില്‍ അകപ്പെട്ടത്. പൊന്നാനി ഈശ്വര്‍ നിവാസില്‍ ശ്രീധരന് അയ്യര്‍, ഭാര്യ ലക്ഷ്മി, മക്കളായ ഋഷബ്, രുദ്ര എന്നിവരെയാണ് കാണാതായത്.
പൊന്നാനി തൃക്കാവ് ക്ഷേത്രത്തോട് ചേര്‍ന്നാണ് ഇവരുടെ വീട്. പല കോണുകളില്‍നിന്ന് ഇവരെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നതായി പൊന്നാനിയിലെ ബന്ധുക്കള്‍ പറഞ്ഞു. പ്രളയമുണ്ടായ റസുവയില്നിന്നാണ് നാലംഗ കുടുംബം അവസാനമായി ഫോണില്‍ ബന്ധപ്പെട്ടത്.
ഇവരെ കണ്ടെത്താന്‍ പൊന്നാനിയിലെ കുടുംബം നേപ്പാളിലേക്ക് തിരിച്ചിട്ടുണ്ട്.കുടുംബം സുരക്ഷിതമായ സ്ഥലത്തുണ്ടെന്നാണ് പ്രതീക്ഷയെന്നും കുടുംബത്തെ കണ്ടെത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും നൗഷാദലി എംഎല്‍എ പറഞ്ഞു.