ശ്രീനാരായണഗുരു ജയന്തിയോടനുബന്ധിച്ച് എസ്എന്‍ബിഎസ് സമാജത്തിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ടൗണില്‍ നടത്തിയ റാലി.
ഇരിങ്ങാലക്കുട: എസ്എന്‍ബിഎസ് സമാജത്തില്‍ ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ച് സമാജം പ്രസിഡന്റ് കിഷോര്‍കുമാര്‍ നടുവളപ്പില്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന യോഗത്തില്‍ സമാജം പ്രസിഡന്റ് കിഷോര്‍കുമാര്‍ നടുവളപ്പില്‍ അധ്യക്ഷത വഹിച്ചു.
എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് സി.ഡി. സന്തോഷ് ചെറാക്കുളം, പി.കെ. പ്രസന്നന്, എം.കെ. വിശ്വംഭരന്,വേണു തോട്ടുങ്ങല്‍ എന്നിവര്‍ സംസാരിച്ചു. ഗുരുപൂജകള്ക്ക് ക്ഷേത്രം മേല്‍ശാന്തി മണി ശാന്തി മുഖ്യകാര്‍മികത്വം വഹിച്ചു.
ചാലക്കുടി: അബേദ്കർ സ്മാരക സാംസ്കാരിക സമിതിയും വിവിധ സംഘടനകളും സംയുക്തമായി ശ്രീനാരായണഗുരുവിന്റേയും, മഹാത്മ അയ്യങ്കാളിയുടെയും ജയന്തി ആഘോഷം സംഘടിപ്പിച്ചു. നഗരസഭ അധ്യക്ഷ ആലീസ് ഷിബു ഉദ്ഘാടനം ചെയ്തു. പടന്ന മഹാസഭ സെക്രട്ടറി പി.എം. പുഷ്പാംഗദൻ അധ്യക്ഷത വഹിച്ചു. വി.ജെ. ജോജി,അഡ്വ. ബിജു എസ്. ചിറയത്ത്, ടി.എം. രതീശൻ, പി.സി. ശശി എന്നിവർ പ്രസംഗിച്ചു. ഘോഷയാത്രയിൽ വില്ലുവണ്ടി യാത്രയും, കണ്ണാടി പ്രതിഷ്ഠയും ഉണ്ടായി.
ചാലക്കുടി: കാരക്കുളത്തുനാട് എസ്എൻഡിപി ശാഖയിൽ ഗുരുദേവ ജയന്തി ആഘോഷം നടന്നു. യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് അനിൽ മഠത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
എസ്എസ്എൽസി, പ്ലസ് ടു, സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും വ്യക്തിഗത മികവ് പുലർത്തിയവരെയും ചടങ്ങിൽ ആദരിച്ചു. ചന്ദ്രൻ കൊളത്താപ്പള്ളി, അജിത നാരായണൻ, മിനി ചന്ദ്രശേഖർ, ആശ മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.
Tags : NattuVishesham DistrictNews