പ്രതീകാത്മക ചിത്രം
കൊച്ചി: കൊച്ചിയിൽനിന്നു നേപ്പാളിലെത്തിയ 38 അംഗ സംഘം നാളെ പുലർച്ചെ മടങ്ങിയെത്തും. ഇന്നു വൈകുന്നേരം ഗൊരഖ്പുരിൽനിന്നു ബംഗളൂരു വഴി വിമാന മാർഗമാണ് ഇവർ കൊച്ചിയിലേക്കു മടങ്ങുന്നത്.
സംഘത്തിലെ എല്ലാവരും സുരക്ഷിതരാണെന്ന് യാത്ര ഏകോപിപ്പിച്ച കൊച്ചിയിലെ ട്രാവൽ ഹബ് ഏജൻസി അധികൃതർ അറിയിച്ചു.
കൊച്ചിയിൽനിന്ന് 23ന് ഗൊരഖ്പുരിലെത്തിയ സംഘം, 24നാണു റോഡ് മാർഗം കാഠ്മണ്ഡുവിലേക്കു തിരിച്ചത്. അവിടെനിന്നു പൊക്രയിലേക്കു പോകാനിരുന്ന ഇവർ മിന്നൽപ്രളയത്തെത്തുടർന്നു പാതിവഴിയിൽ യാത്ര അവസാനിപ്പിക്കുകയായിരുന്നു.
Tags : NepalFloods KochiTeam Arrived Return Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash