ോദേശീയപാത നീലിപ്പാറയിൽ നിയന്ത്രണംവിട്ടു മറിഞ്ഞ കാർ.
വാണിയംപാറ: ദേശീയപാത നീലിപ്പാറയിൽ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്കു പരിക്കേറ്റു. തമിഴ്നാട് കോയമ്പത്തൂർ സ്വദേശി പ്രസന്നനാണ് (24) പരിക്കേറ്റത്. ഇയാളെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 6.15നാണ് അപകടം ഉണ്ടായത്. പാലക്കാട് ഭാഗത്തേക്കു പോയിരുന്ന കാർ നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു.
Tags : NattuVishesham DistrictNews