കെസിബിസി മദ്യവിരുദ്ധസമിതിയുടെ നേതൃത്വത്തില്‍ നടന്ന മദ്യവിമുക്ത കുടുംബസംഗമം അതിരൂപത വികാരി ജനറാള്‍ മോണ്‍. ജെയ്സന് കൂനംപ്ലാക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.
പുതുക്കാട്: കെസിബിസി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ മദ്യവിമുക്ത കുടുംബസംഗമം സംഘടിപ്പിച്ചു. സെന്റ്് ആന്റണീസ് ഫൊറോന പള്ളി സിയോണ്‍ ഹാളില്‍ നടന്ന കുടുംബസംഗമം അതിരൂപത വികാരി ജനറാള്‍ മോണ്‍. ജെയ്സന് കൂനംപ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. ഡേവീസ് ചെറയത്ത് അധ്യക്ഷത വഹിച്ചു.
ആളൂര്‍ നവചൈതന്യ ഡയറക്ടര്‍ ഫാ. ജോഷി കല്ലേലി, അസി. വികാരി ഫാ. നോബിള്‍ ഐനിക്കല്‍, പ്രസിഡന്റ് ആന്റണി പന്തല്ലൂക്കാരന്‍, കേന്ദ്രസമിതി പ്രസിഡന്റ് മാര്ട്ടിന് പുളിക്കന്‍, സെക്രട്ടറി ആന്റോണിയ ലിവിന്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. മദ്യവിമുക്തകുടുംബങ്ങളില്നിന്ന് വിവാഹംകഴിഞ്ഞ് 50 വര്‍ഷം പിന്നിട്ട ദമ്പതിമാരെയും എസ്എസ്എല്‍സി, പ്ലസ് ടു ഉന്നതവിജയം നേടിയവരെയും ആദരിച്ചു.
Tags : NattuVishesham DistrictNews