ലെയോ പതിനാലാമൻ മാർപാപ്പ
വത്തിക്കാൻ: പ്രാർഥനയും സാമൂഹിക നീതിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളും പരസ്പര പൂരകങ്ങളും വേർപിരിക്കാനാവാത്തതുമാണെന്ന വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ പഠനങ്ങളെ അനുസ്മരിപ്പിച്ച് ലെയോ പതിനാലാമൻ മാർപാപ്പ.
അമേരിക്കയിലെ സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയിൽ നിന്നുള്ള പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു മാർപാപ്പ ഇക്കാര്യം അനുസ്മരിച്ചത്.
പാവപ്പെട്ടവരെ സംരക്ഷിക്കുന്നത് ക്രിസ്തുവിൽ അധിഷ്ഠിതമാണെന്നും അവരെ സേവിക്കുന്നവരോട് ദൈവം എപ്പോഴും ഉദാരമനസ്കനായിരിക്കുമെന്നുമുള്ള വിശുദ്ധ അഗസ്റ്റിന്റെ പഠനവും മാർപാപ്പ ഉദ്ധരിച്ചു.
പാവപ്പെട്ടവരിൽ ക്രിസ്തുവിനെ സേവിക്കുന്നതിലൂടെ, ദൈവകൃപ നിങ്ങളുടെ ഹൃദയങ്ങളെയും മനസുകളെയും ശുദ്ധീകരിക്കുമെന്നും മാർപാപ്പ പറഞ്ഞു.
Tags : Prayer SocialJustice Inseparable Pope LeoXIV Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash