Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SocialJustice

Kouthukam

നോ​ക്കി​നി​ന്ന് നാ​ട്ടു​കാ​ർ, ത​ട​യാ​ൻ ആ​രു​മി​ല്ല! പാ​വ​പ്പെ​ട്ട ക​ച്ച​വ​ട​ക്കാ​ര​ന് നേ​രെ ന​ട​ന്ന​ത് ക്രൂ​ര അ​ക്ര​മം

പ​ട്ന​യി​ൽ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര​ന് നേ​രെ ഉ​ണ്ടാ​യ ക്രൂ​ര​മാ​യ ക​യ്യേ​റ്റ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ രോ​ഷ​ത്തി​ന് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

റോ​ഡ​രി​കി​ൽ ഭേ​ൽ​പു​രി വി​ൽ​ക്കു​ക​യാ​യി​രു​ന്ന പാ​വ​പ്പെ​ട്ട ക​ച്ച​വ​ട​ക്കാ​ര​നെ ഒ​രു വ്യ​ക്തി ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യും, കൈ​യ്യി​ലു​ണ്ടാ​യി​രു​ന്ന അ​വി​ൽ വാ​രി ക​ഴി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖ​ത്ത് തു​പ്പു​ക​യും മ​റ്റ് ഭ​ക്ഷ​ണ ചേ​രു​വ​ക​ള​ട​ങ്ങി​യ​ പെട്ടി ദേ​ഹ​ത്തേ​ക്ക് ത​ട്ടി​ത്തെ​റി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

അ​ക്ര​മ​ത്തി​ന് ഇ​ര​യാ​യ ക​ച്ച​വ​ട​ക്കാ​ര​ൻ യാ​തൊ​ന്നും ചെ​യ്യാ​നാ​കാ​തെ ഭ​യ​ന്നു​നി​ൽ​ക്കു​മ്പോ​ൾ, ക​ണ്ടു​നി​ന്ന വ​ഴി​യാ​ത്ര​ക്കാ​രി​ലാ​രും ഇ​ട​പെ​ടാ​ൻ ത​യ്യാ​റാ​യി​ല്ല എ​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ പ്ര​ച​രി​ച്ച​തോ​ടെ അ​ക്ര​മി​യെ എ​ത്ര​യും വേ​ഗം ക​ണ്ടെ​ത്തി മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജ​ന​ങ്ങ​ൾ രം​ഗ​ത്തെ​ത്തി.

അ​ക്ര​മി​ക്കെ​തി​രെ ക​ടു​ത്ത നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പാ​വ​പ്പെ​ട്ട ക​ച്ച​വ​ട​ക്കാ​ര​നു​ണ്ടാ​യ സാ​മ്പ​ത്തി​ക ന​ഷ്ടം പൂ​ർ​ണ്ണ​മാ​യും ഇ​യാ​ളി​ൽ നി​ന്ന് ഈ​ടാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി പേ​രാ​ണ് പൊ​ലി​സി​നെ ടാ​ഗ് ചെ​യ്തു​കൊ​ണ്ട് പോ​സ്റ്റു​ക​ൾ പ​ങ്കു​വെ​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ യ​ഥാ​ർ​ഥ​മാ​ണോ അ​തോ ശ്ര​ദ്ധ​നേ​ടാ​ൻ പ്ലാ​ൻ ചെ​യ്ത് ചി​ത്രീ​ക​രി​ച്ച​താ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ ചി​ല​ർ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

വി​ഷ​യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​യ​തോ​ടെ ബി​ഹാ​ർ പൊ​ലി​സും പ​ട്ന പൊ​ലി​സും വി​ഷ​യ​ത്തി​ൽ ഉ​ട​ന​ടി ഇ​ട​പെ​ട്ടു.

ബി​ഹാ​ർ പൊ​ലി​സി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം പ​ട്ന പൊ​ലി​സ് സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

നി​ല​വി​ൽ കേ​സി​ൽ ഔ​ദ്യോ​ഗി​ക​മാ​യി എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടോ എ​ന്ന​തി​ലും, സം​ഭ​വ​ത്തി​ന്‍റെ കൃ​ത്യ​മാ​യ സ്ഥ​ല​വും തീ​യ​തി​യും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളി​ലും വ്യ​ക്ത​ത വ​രേ​ണ്ട​തു​ണ്ട്.

Viral

ഏജൻസിയുടെ ചതിയിൽ മനംനൊന്ത് ഇ-റിക്ഷ നടുറോഡിൽ കത്തിച്ച് യുവതിയുടെ പ്രതിഷേധം

സ്വ​ന്തം വി​യ​ർ​പ്പി​ന്‍റെ വി​ല​യാ​യ ര​ണ്ട​ര​ല​ക്ഷം രൂ​പ ന​ടു​റോ​ഡി​ൽ ക​ത്തി​യെ​രി​യു​ന്ന​ത് നി​സ​ഹാ​യ​ത​യോ​ടെ നോ​ക്കി​നി​ൽ​ക്കേ​ണ്ടി വ​ന്ന ഒ​രു സ്ത്രീ​യു​ടെ വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്നും പു​റ​ത്തു​വ​രു​ന്ന​ത്.

ശി​വ്പു​രി സ്വ​ദേ​ശി​നി​യാ​യ ഗു​ഡി​യ മൗ​ര്യ എ​ന്ന സാ​ധാ​ര​ണ​ക്കാ​രി, ത​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ഏ​ക വ​രു​മാ​ന​മാ​ർ​ഗ​മാ​യി​രു​ന്ന ഇ-​റി​ക്ഷ പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ച​ത് കേ​വ​ലം ഒ​രു വാ​ഹ​ന​ത്തോ​ടു​ള്ള ദേ​ഷ്യം കൊ​ണ്ട​ല്ല, മ​റി​ച്ച് ത​ന്നെ കേ​ൾ​ക്കാ​ൻ ത​യ്യാ​റാ​കാ​ത്ത ഒ​രു വ്യ​വ​സ്ഥി​തി​യോ​ടു​ള്ള രോ​ഷം കൊ​ണ്ടാ​ണ്.

ദി​വ​സ​ക്കൂ​ലി​ക്ക് പ​ണി​യെ​ടു​ക്കു​ന്ന ഗു​ഡി​യ​യും ഭ​ർ​ത്താ​വും ത​ങ്ങ​ളു​ടെ ക​ഷ്ട​പ്പാ​ടു​ക​ൾ​ക്ക് അ​റു​തി വ​രു​ത്താ​നാ​ണ് വ​ലി​യൊ​രു തു​ക വാ​യ്പ​യെ​ടു​ത്ത് ഈ ​വാ​ഹ​നം വാ​ങ്ങി​യ​ത്.

മൂ​ന്ന് കു​ട്ടി​ക​ള​ട​ങ്ങു​ന്ന കു​ടും​ബ​ത്തെ പോ​റ്റാ​ൻ ഒ​രു സ്ഥി​ര​വ​രു​മാ​നം അ​വ​ർ സ്വ​പ്നം ക​ണ്ടി​രു​ന്നു. എ​ന്നാ​ൽ വാ​ങ്ങി ര​ണ്ട് മാ​സം പോ​ലും തി​ക​യു​ന്ന​തി​ന് മു​ൻ​പേ വാ​ഹ​നം പ​ണി​മു​ട​ക്കി​ത്തു​ട​ങ്ങി​യ​തോ​ടെ ഇ​വ​രു​ടെ പ്ര​തീ​ക്ഷ​ക​ൾ ത​ക​ർ​ന്നു.

പ​ല​ത​വ​ണ പ​രാ​തി​യു​മാ​യി വി​ൽ​പ​ന ന​ട​ത്തി​യ ഏ​ജ​ൻ​സി​യെ സ​മീ​പി​ച്ചെ​ങ്കി​ലും അ​വ​ഗ​ണ​ന മാ​ത്ര​മാ​യി​രു​ന്നു മ​റു​പ​ടി.

നാ​ല് മാ​സ​ത്തോ​ളം റി​പ്പ​യ​റിം​ഗി​നാ​യി കെ​ഞ്ചി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഇ​തി​നി​ട​യി​ൽ വാ​ഹ​ന​ത്തി​ന്‍റെ ലോ​ൺ തി​രി​ച്ച​ട​യ്ക്കാ​നു​ള്ള സ​മ്മ​ർ​ദ്ദ​വും വ​ർ​ധി​ച്ചു.

ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യ വ​ണ്ടി വീ​ട്ടു​മു​റ്റ​ത്ത് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ന്ന​തോ​ടെ നി​രാ​ശ​യി​ലാ​യ ഗു​ഡി​യ, ഒ​ടു​വി​ൽ ത​ങ്ങ​ളെ വ​ഞ്ചി​ച്ച ഏ​ജ​ൻ​സി​യു​ടെ മു​ന്നി​ൽ വെ​ച്ച് ത​ന്നെ ആ ​വാ​ഹ​നം അ​ഗ്നി​ക്കി​ര​യാ​ക്കു​ക​യാ​യി​രു​ന്നു.

പു​ക​ഞ്ഞു​യ​രു​ന്ന റി​ക്ഷ​യ്ക്ക് മു​ന്നി​ൽ നി​ന്ന് ത​ന്‍റെ സ​ങ്ക​ടം വി​ളി​ച്ചു​പ​റ​യു​ന്ന ഗു​ഡി​യ​യു​ടെ വീ​ഡി​യോ ഇ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ല​രു​ടെ​യും ക​ണ്ണ് ന​ന​യി​ക്കു​ന്നു​ണ്ട്.

ഒ​രു പാ​വ​പ്പെ​ട്ട കു​ടും​ബ​ത്തി​ന്‍റെ സ്വ​പ്ന​ങ്ങ​ൾ എ​ത്ര വേ​ഗ​മാ​ണ് ചാ​ര​മാ​യി മാ​റു​ന്ന​ത് എ​ന്ന​തി​ന്‍റെ ദ​യ​നീ​യ​മാ​യ തെ​ളി​വാ​യി ഈ ​സം​ഭ​വം മാ​റി.

Latest News

Corehub Up