x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നോ​ക്കി​നി​ന്ന് നാ​ട്ടു​കാ​ർ, ത​ട​യാ​ൻ ആ​രു​മി​ല്ല! പാ​വ​പ്പെ​ട്ട ക​ച്ച​വ​ട​ക്കാ​ര​ന് നേ​രെ ന​ട​ന്ന​ത് ക്രൂ​ര അ​ക്ര​മം


Published: September 17, 2026 03:04 PM IST | Updated: September 17, 2026 03:04 PM IST

പ​ട്ന​യി​ൽ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര​ന് നേ​രെ ഉ​ണ്ടാ​യ ക്രൂ​ര​മാ​യ ക​യ്യേ​റ്റ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ രോ​ഷ​ത്തി​ന് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

റോ​ഡ​രി​കി​ൽ ഭേ​ൽ​പു​രി വി​ൽ​ക്കു​ക​യാ​യി​രു​ന്ന പാ​വ​പ്പെ​ട്ട ക​ച്ച​വ​ട​ക്കാ​ര​നെ ഒ​രു വ്യ​ക്തി ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യും, കൈ​യ്യി​ലു​ണ്ടാ​യി​രു​ന്ന അ​വി​ൽ വാ​രി ക​ഴി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖ​ത്ത് തു​പ്പു​ക​യും മ​റ്റ് ഭ​ക്ഷ​ണ ചേ​രു​വ​ക​ള​ട​ങ്ങി​യ​ പെട്ടി ദേ​ഹ​ത്തേ​ക്ക് ത​ട്ടി​ത്തെ​റി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

അ​ക്ര​മ​ത്തി​ന് ഇ​ര​യാ​യ ക​ച്ച​വ​ട​ക്കാ​ര​ൻ യാ​തൊ​ന്നും ചെ​യ്യാ​നാ​കാ​തെ ഭ​യ​ന്നു​നി​ൽ​ക്കു​മ്പോ​ൾ, ക​ണ്ടു​നി​ന്ന വ​ഴി​യാ​ത്ര​ക്കാ​രി​ലാ​രും ഇ​ട​പെ​ടാ​ൻ ത​യ്യാ​റാ​യി​ല്ല എ​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ പ്ര​ച​രി​ച്ച​തോ​ടെ അ​ക്ര​മി​യെ എ​ത്ര​യും വേ​ഗം ക​ണ്ടെ​ത്തി മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജ​ന​ങ്ങ​ൾ രം​ഗ​ത്തെ​ത്തി.

അ​ക്ര​മി​ക്കെ​തി​രെ ക​ടു​ത്ത നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പാ​വ​പ്പെ​ട്ട ക​ച്ച​വ​ട​ക്കാ​ര​നു​ണ്ടാ​യ സാ​മ്പ​ത്തി​ക ന​ഷ്ടം പൂ​ർ​ണ്ണ​മാ​യും ഇ​യാ​ളി​ൽ നി​ന്ന് ഈ​ടാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി പേ​രാ​ണ് പൊ​ലി​സി​നെ ടാ​ഗ് ചെ​യ്തു​കൊ​ണ്ട് പോ​സ്റ്റു​ക​ൾ പ​ങ്കു​വെ​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ യ​ഥാ​ർ​ഥ​മാ​ണോ അ​തോ ശ്ര​ദ്ധ​നേ​ടാ​ൻ പ്ലാ​ൻ ചെ​യ്ത് ചി​ത്രീ​ക​രി​ച്ച​താ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ ചി​ല​ർ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

വി​ഷ​യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​യ​തോ​ടെ ബി​ഹാ​ർ പൊ​ലി​സും പ​ട്ന പൊ​ലി​സും വി​ഷ​യ​ത്തി​ൽ ഉ​ട​ന​ടി ഇ​ട​പെ​ട്ടു.

ബി​ഹാ​ർ പൊ​ലി​സി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം പ​ട്ന പൊ​ലി​സ് സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

നി​ല​വി​ൽ കേ​സി​ൽ ഔ​ദ്യോ​ഗി​ക​മാ​യി എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടോ എ​ന്ന​തി​ലും, സം​ഭ​വ​ത്തി​ന്‍റെ കൃ​ത്യ​മാ​യ സ്ഥ​ല​വും തീ​യ​തി​യും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളി​ലും വ്യ​ക്ത​ത വ​രേ​ണ്ട​തു​ണ്ട്.

Tags : StreetVendor JusticeForVendor CrimeNews StopViolence SocialJustice

Recent News

Corehub Up