x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ഹ​ൻ​ലാ​ലി​ന്‍റെ 'ഓ​പ്പ​റേ​ഷ​ൻ ഗം​ഗ​യി​ലേ​ക്ക്' ഉ​ഗാ​ണ്ട​ൻ ത​രം​ഗം; ഒ​പ്പം വീ​ണ്ടും വൈ​റ​ലാ​യി 'ഓ​ക്കേ​ല ഓ​ക്കേ​ല' പാ​ട്ട്!


Published: October 22, 2026 05:40 PM IST | Updated: October 22, 2026 05:40 PM IST

ഉ​ഗാ​ണ്ട​ൻ നൃ​ത്ത​സം​ഘ​മാ​യ ട്രി​പ്ല​റ്റ്സ് ഘെ​ട്ടോ കി​ഡ്സ് മോ​ഹ​ൻ​ലാ​ലി​ന്‍റെ പു​തി​യ ചി​ത്രം 'ഓ​പ്പ​റേ​ഷ​ൻ ഗം​ഗ'​യി​ലൂ​ടെ മ​ല​യാ​ള സി​നി​മാ​ലോ​ക​ത്തേ​ക്ക് ചു​വ​ടു​വെ​യ്ക്കു​ന്നു.

1997-ൽ ​പു​റ​ത്തി​റ​ങ്ങി​യ 'വ​ർ​ണ്ണ​പ്പ​കി​ട്ട്' എ​ന്ന ചി​ത്ര​ത്തി​ലെ എ​വ​ർ​ഗ്രീ​ൻ ഗാ​ന​മാ​യ 'ഓ​ക്കേ​ല ഓ​ക്കേ​ല'​യ്ക്ക് ഉ​ഗാ​ണ്ട​ൻ കു​ട്ടി​ക​ൾ നൃ​ത്തം ചെ​യ്യു​ന്ന മ​നോ​ഹ​ര​മാ​യ വീ​ഡി​യോ പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​ണ് മോ​ഹ​ൻ​ലാ​ൽ ഈ ​വി​വ​രം പ്രേ​ക്ഷ​ക​രെ അ​റി​യി​ച്ച​ത്.

ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​വാ​യ വി​ഷ്ണു മോ​ഹ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം 2022-ൽ ​ഉ​ക്രെ​യ്ൻ-​റ​ഷ്യ യു​ദ്ധ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ ന​ട​പ്പി​ലാ​ക്കി​യ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ക​ഥ​യാ​ണ് വെ​ള്ളി​ത്തി​ര​യി​ൽ എ​ത്തി​ക്കു​ന്ന​ത്.

പ്ര​ശ​സ്ത ബോ​ളി​വു​ഡ് താ​രം അ​ർ​ജു​ൻ രാം​പാ​ലി​ന്‍റെ മ​ല​യാ​ള സി​നി​മ​യി​ലേ​ക്കു​ള്ള അ​ര​ങ്ങേ​റ്റ​ത്തി​നും ഈ ​ചി​ത്രം സാ​ക്ഷ്യം വ​ഹി​ക്കു​ന്നു​ണ്ട്. ഈ ​സ​ന്തോ​ഷ​വാ​ർ​ത്ത​യ്ക്കൊ​പ്പം വീ​ഡി​യോ​യി​ൽ പ​ശ്ചാ​ത്ത​ല​മാ​യെ​ത്തി​യ 'ഓ​ക്കേ​ല ഓ​ക്കേ​ല' എ​ന്ന പാ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പു​തി​യ ച​ർ​ച്ച​ക​ൾ​ക്കും വ​ഴി​വെ​ച്ചി​ട്ടു​ണ്ട്.

മു​ൻ​പ് ര​ജ​നീ​കാ​ന്ത് നാ​യ​ക​നാ​യ 'ജ​യി​ല​ർ 2' സി​നി​മ​യു​ടെ റി​ലീ​സി​ന് മു​ന്നോ​ടി​യാ​യി, മോ​ഹ​ൻ​ലാ​ലി​ന്‍റെ മാ​ത്യു എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ മാ​സ് രം​ഗ​ങ്ങ​ളി​ൽ ഈ ​ഗാ​നം പ​ശ്ചാ​ത്ത​ല​സം​ഗീ​ത​മാ​യി എ​ത്തു​മെ​ന്ന ത​ര​ത്തി​ൽ വ​ലി​യ പ്ര​ച​ര​ണം ന​ട​ന്നി​രു​ന്നു.

എ​ന്നാ​ൽ തി​യേ​റ്റ​റു​ക​ളി​ൽ സി​നി​മ എ​ത്തി​യ​പ്പോ​ൾ ആ​രാ​ധ​ക​ർ കാ​ത്തി​രു​ന്ന ആ ​നി​മി​ഷ​ങ്ങ​ൾ കാ​ണാ​ൻ ക​ഴി​യാ​തി​രു​ന്ന​ത് വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് തി​രി​കൊ​ളു​ത്തി.

തു​ട​ര്‍​ന്ന് മോ​ഹ​ൻ​ലാ​ലി​ന്‍റെ ബോ​ഡി ഡ​ബി​ളാ​യി വേ​ഷ​മി​ട്ട ജോ​ബി കൊ​ട​ക​ര​യു​ടെ അ​ഭി​മു​ഖ​ങ്ങ​ളും ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് ദി​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫോ​ട്ടോ​ക​ൾ പു​റ​ത്തു​വ​ന്ന​തു​മെ​ല്ലാം വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു.

അ​ത്ത​രം ച​ർ​ച്ച​ക​ളെ​ല്ലാം അ​ട​ങ്ങി​യ സ​മ​യ​ത്താ​ണ് ഇ​പ്പോ​ൾ അ​തേ പാ​ട്ടു​മാ​യി മോ​ഹ​ൻ​ലാ​ൽ വീ​ണ്ടും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്.

അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ഉ​ഗാ​ണ്ട​ൻ ക​ലാ​കാ​ര​ന്മാ​രു​ടെ സാ​ന്നി​ധ്യം കൂ​ടി ഉ​റ​പ്പാ​യ​തോ​ടെ വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് സി​നി​മാ​ലോ​കം 'ഓ​പ്പ​റേ​ഷ​ൻ ഗം​ഗ'​യെ നോ​ക്കി​ക്കാ​ണു​ന്ന​ത്.

Tags : TripletsGhettoKids OperationGanga Mohanlal VishnuMohan MalayalamCinema OkkelaOkkela

Recent News

Corehub Up