Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VishnuMohan

ഭ​ക്ഷ​ണം ന​ൽ​കാ​തെ ത​ട്ടി​പ്പ്; വി​ഷ്ണു മോ​ഹ​നെ കൂ​ത്താ​ട്ടു​കു​ളം പൊ​ലി​സ് ചോ​ദ്യം ചെ​യ്തു

കൊ​ച്ചി: വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ന് ഭ​ക്ഷ​ണം ന​ൽ​കാ​മെ​ന്ന് ക​രാ​റു​ണ്ടാ​ക്കി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ കാ​റ്റ​റിം​ഗ് സ്ഥാ​പ​ന ഉ​ട​മ​യെ കൂ​ത്താ​ട്ടു​കു​ളം പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്തു. കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​ദ​യം ഇ​വ​ന്‍റ് കാ​റ്റ​റിം​ഗ്’ ഉ​ട​മ വി​ഷ്ണു മോ​ഹ​ന​നെ​യാ​ണ് പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

സ​മാ​ന​മാ​യ മ​റ്റൊ​രു ത​ട്ടി​പ്പ് കേ​സി​ൽ കോ​ട്ട​യം ജി​ല്ലാ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ഇ​യാ​ളെ കൂ​ത്താ​ട്ടു​കു​ളം പൊ​ലി​സ് കോ​ട​തി മു​ഖേ​ന ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ക​യാ​യി​രു​ന്നു. പാ​ല​ക്കു​ഴ കോ​ഴി​പ്പി​ള്ളി പ​ടി​ഞ്ഞാ​റേ​മ്യാ​ലി​ൽ സു​മം​ഗ​ലാ​ദേ​വി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പൊ​ലി​സി​ന്‍റെ ന​ട​പ​ടി. പ​രാ​തി​ക്കാ​രി​യു​ടെ മ​ക​ന്‍റെ വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഓ​ഗ​സ്റ്റ് 16ന് ​ന​ട​ന്ന ഹ​ൽ​ദി ച​ട​ങ്ങി​ന് 150 പേ​ർ​ക്കും 22ലെ ​വി​വാ​ഹ റി​സ​പ്ഷ​ന് 1000 പേ​ർ​ക്കും ഭ​ക്ഷ​ണം ന​ൽ​കാം എ​ന്നാ​യി​രു​ന്നു പ്ര​തി​യു​മാ​യു​ള്ള ക​രാ​ർ.

ഇ​തി​നാ​യി പ​രാ​തി​ക്കാ​രി​യി​ൽ നി​ന്നും മ​ക​നി​ൽ നി​ന്നു​മാ​യി ഗൂ​ഗി​ൾ പേ ​വ​ഴി വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി 1,35,000 രൂ​പ ഇ​യാ​ൾ മു​ൻ​കൂ​റാ​യി കൈ​പ്പ​റ്റി. എ​ന്നാ​ൽ ഹ​ൽ​ദി ച​ട​ങ്ങി​ന് 100 പേ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ​യാ​ൾ ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് പ്ര​ധാ​ന വി​വാ​ഹ റി​സ​പ്ഷ​ന് ര​ണ്ടു ദി​വ​സം മാ​ത്രം ശേ​ഷി​ക്കെ ഭ​ക്ഷ​ണം ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​റി​യി​ച്ച് വി​ഷ്ണു പി​ന്മാ​റു​ക​യാ​യി​രു​ന്നു.

മ​റ്റ് കാ​റ്റ​റിം​ഗു​കാ​രെ ആ​രെ​ങ്കി​ലും നോ​ക്കി​ക്കൊ​ള്ളാ​ൻ പ​റ​ഞ്ഞ് ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ നി​ന്ന് ഒ​ഴി​ഞ്ഞ പ്ര​തി ഹ​ൽ​ദി​ക്ക് ന​ൽ​കി​യ ഭ​ക്ഷ​ണ​ത്തി​ന്‍റെ തു​ക​യാ​യ 25,000 രൂ​പ കി​ഴി​ച്ച് ബാ​ക്കി ന​ൽ​കേ​ണ്ട 1,10,000 രൂ​പ തി​രി​കെ ന​ൽ​കാ​തെ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് കേ​സ്. കൂ​ത്താ​ട്ടു​കു​ളം സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി വീ​ണ്ടും റി​മാ​ൻ​ഡ് ചെ​യ്തു.

Latest News

Corehub Up