x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​നി​ട​യി​ൽ സ്റ്റേ​ജി​ൽ വെ​ച്ച് ന​ർ​ത്ത​കി​യെ ത​ല്ലി പൊ​ലി​സ് ഇ​ൻ​സ്പെ​ക്ട​ർ


Published: October 22, 2026 08:26 PM IST | Updated: October 22, 2026 08:26 PM IST

ബി​ഹാ​റി​ലെ ബെ​ഗു​സ​രാ​യി ജി​ല്ല​യി​ലു​ണ്ടാ​യ ഒ​രു ന​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​നി​ട​യി​ലെ അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്ന് മ​ണി​യോ​ടെ പ​ങ്ഗാ​ച്ചി ചോ​ക്കി​ന് സ​മീ​പ​മു​ള്ള പൂ​ജാ പ​ന്ത​ലി​ൽ വെ​ച്ചാ​ണ് നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

ന​വ​രാ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് രാ​ത്രി മു​ഴു​വ​ൻ നീ​ണ്ടു​നി​ൽ​ക്കു​ന്ന ജാ​ഗ​ര​ൺ പ​രി​പാ​ടി​ക​ൾ​ക്കി​ട​യി​ലേ​ക്ക് സു​ര​ക്ഷാ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ​തോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് തു​ട​ക്കം.

രാ​ത്രി ഏ​റെ വൈ​കി​യെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് പ​രി​പാ​ടി ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്കാ​ൻ ഒ​രു ഇ​ൻ​സ്പെ​ക്ട​ർ സം​ഘാ​ട​ക​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ രാ​വി​ലെ വ​രെ പ​രി​പാ​ടി ന​ട​ത്താ​നാ​ണ് അ​നു​മ​തി ല​ഭി​ച്ചി​രു​ന്ന​തെ​ന്നാ​ണ് അ​വി​ടു​ത്തെ നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

ഇ​ത് സം​ബ​ന്ധി​ച്ച് ത​ർ​ക്ക​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​ൻ​സ്പെ​ക്ട​ർ പെ​ട്ടെ​ന്ന് സ്റ്റേ​ജി​ലേ​ക്ക് ക​യ​റി​ച്ചെ​ന്നു. പ​രി​പാ​ടി നി​ർ​ത്താ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് പാ​ട്ടും മ​റ്റ് ത​യ്യാ​റെ​ടു​പ്പു​ക​ളും നി​ർ​ത്തി താ​ഴെ​യി​റ​ങ്ങാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന ന​ർ​ത്ത​കി​യെ ഈ ​ഉ​ദ്യോ​ഗ​സ്ഥ​ൻ വേ​ദി​യി​ൽ വെ​ച്ച് മ​ർ​ദ്ദി​ച്ച​താ​യി യു​വ​തി പി​ന്നീ​ട് തു​റ​ന്നു​പ​റ​ഞ്ഞു.

ജ​ന​ക്കൂ​ട്ട​ത്തി​ന് മു​ന്നി​ൽ വെ​ച്ച് ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന അ​പ​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച അ​വ​ർ, പ​രി​പാ​ടി നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ടാ​ൻ വ​നി​താ പൊ​ലി​സി​നെ നി​യോ​ഗി​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ മാ​ന്യ​മാ​യ രീ​തി​യി​ൽ കാ​ര്യ​ങ്ങ​ൾ സം​സാ​രി​ക്കു​ക​യോ ചെ​യ്യാ​മാ​യി​രു​ന്നി​ല്ലേ​യെ​ന്നും ഇ​ൻ​സ്പെ​ക്ട​ർ പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

പൊ​ലി​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഈ ​പ​രു​ഷ​മാ​യ പെ​രു​മാ​റ്റ​ത്തി​നെ​തി​രെ പ​ന്ത​ലി​ൽ ഒ​ത്തു​കൂ​ടി​യി​രു​ന്ന വി​ശ്വാ​സി​ക​ളും കാ​ണി​ക​ളും ചോ​ദ്യം ചെ​യ്ത​തോ​ടെ അ​ന്ത​രീ​ക്ഷം കൂ​ടു​ത​ൽ ക​ലു​ഷി​ത​മാ​യി.

ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ പ്ര​കോ​പി​ത​നാ​യ ഇ​ൻ​സ്പെ​ക്ട​ർ ത​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന സ​ർ​വീ​സ് പി​സ്റ്റ​ൾ എ​ടു​ത്ത് ജ​ന​ക്കൂ​ട്ട​ത്തി​ന് നേ​രെ ചൂ​ണ്ടി​യ​ത് വ​ലി​യ പ​രി​ഭ്രാ​ന്തി പ​ര​ത്തി.

ഈ ​ദൃ​ശ്യ​ങ്ങ​ൾ ആ​രോ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച​തോ​ടെ സം​ഭ​വം വ​ലി​യ രീ​തി​യി​ൽ ച​ർ​ച്ച​യാ​യി മാ​റി. സം​ഭ​വം വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ ബെ​ഗു​സ​രാ​യി പൊ​ലി​സ് സൂ​പ്ര​ണ്ട് മ​നീ​ഷ് വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തു.

സ​ദ​ർ-01 സ​ബ് ഡി​വി​ഷ​ണ​ൽ പൊ​ലി​സ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​ല​വി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണു​ന്ന കാ​ര്യ​ങ്ങ​ളും യ​ഥാ​ർ​ഥ​ത്തി​ൽ അ​വി​ടെ ന​ട​ന്ന സം​ഭ​വ​ങ്ങ​ളും സ​മ​ഗ്ര​മാ​യി പ​രി​ശോ​ധി​ച്ച് കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Tags : Navarathri BegusaraiRow NavratriChaos BiharPolice PandalPanic NewsUpdate BegusaraiNews

Recent News

Corehub Up