x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മിന്നൽ പ്രളയം : ഇന്ത്യ-നേപ്പാൾ വ്യാപാരത്തെ ബാധിച്ചു

വെബ്ഡെസ്ക്
Published: August 29, 2026 02:36 AM IST | Updated: August 29, 2026 02:36 AM IST

അ​​​​തി​​​​ർ​​​​ത്തി​​​​ക​​​​ളി​​​​ൽ കാ​​​​ത്തു​​​​കി​​​​ട​​​​ക്കുന്ന ച​​​​ര​​​​ക്കു​​​​വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ പരിശോധിച്ച് പോലീസ് കടത്തിവിടുന്നു.

മ​​​​ഹാ​​​​രാ​​​​ജ്ഗ​​​ഞ്ച് (​​​​യു​​​​പി): നേ​​​​പ്പാ​​​​ളി​​​​ലു​​​​ണ്ടാ​​​​യ മി​​​​ന്ന​​​​ൽ​​പ്ര​​​​ള​​​​യം ഇ​​​​ന്ത്യ​​​​യും നേ​​​​പ്പാ​​​​ളും ത​​​​മ്മി​​​ൽ അ​​​​തി​​​​ർ​​​​ത്തി​​​ ക​​​ട​​​ന്നു​​​ള്ള വ്യാ​​​​പാ​​​​ര​​​​ത്തെ പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ച്ചു.

ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ മ​​​​ഹാ​​​​രാ​​​​ജ്ഗ​​​​ഞ്ച് വ​​​​ഴി കാ​​​​ഠ്മ​​​​ണ്ഡു​​​​വി​​​​ലേ​​​​ക്കും നേ​​​​പ്പാ​​​​ളി​​​​ലെ മ​​​​റ്റ് ഇ​​​​ട​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും പോ​​​​കേ​​​​ണ്ട ച​​​​ര​​​​ക്കു​​​​വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ, റോ​​​​ഡു​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ന്ന​​​​തും വെ​​​​ള്ള​​​​ത്തി​​​​ൽ മു​​​​ങ്ങി​​​​യ​​​​തും മൂ​​​​ലം അ​​​​തി​​​​ർ​​​​ത്തി​​​​ക​​​​ളി​​​​ൽ കാ​​​​ത്തു​​​​കി​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണ്. സോ​​​​നൗ​​​​ലി അ​​​​തി​​​​ർ​​​​ത്തി​​​​യു​​​​ടെ ഇ​​​​ന്ത്യ​​​​ൻ ഭാ​​​​ഗ​​​​ത്ത് ച​​​​ര​​​​ക്കുവാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഏ​​​​ക​​​​ദേ​​​​ശം 16 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ നി​​​​ര​​​​യാ​​​​ണ് നേ​​​​പ്പാ​​​​ളി​​​​ലേ​​​​ക്കു പ്ര​​​​വേ​​​​ശ​​​​നം കാ​​​​ത്തു​​​​കി​​​​ട​​​​ക്കു​​​​ന്ന​​​​ത്.

നൗ​​​​ടാ​​​​ൻ​​​​വ വ​​​​രെ നീ​​​​ളു​​​​ന്ന വ​​​​ലി​​​​യ​​​​ നി​​​​ര ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യി​​​​ലെ ഗ​​​​താ​​​​ഗ​​​​ത​​​​ത്തെ വ​​​​രെ ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു​​​​ണ്ട്. സാ​​​​ഹ​​​​ച​​​​ര്യം ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് പോ​​​​ലീ​​​​സും മ​​​​റ്റ് സു​​​​ര​​​​ക്ഷാ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളും മേ​​​​ഖ​​​​ല​​​​യി​​​​ൽ നി​​​​രീ​​​​ക്ഷ​​​​ണം ന​​​​ട​​​​ത്തു​​​​ക​​​​യും ഗ​​​​താ​​​​ഗ​​​​ത​​ം നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു​​​​ണ്ട്.

സോ​​​​ണൗ​​​​ലി അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലെ ഗ​​​​താ​​​​ഗ​​​​ത​​​​ക്കുരുക്ക് ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ അ​​​​തി​​​​ർ​​​​ത്തി മേ​​​​ഖ​​​​ല​​​​യി​​​​ലെ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​ക​​​​ൾ​​​​ക്കു ജാ​​​​ഗ്ര​​​​താ നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യ​​​​താ​​​​യി സ​​​​ർ​​​​ക്കി​​​​ൾ ഓ​​​​ഫീ​​​​സ​​​​ർ ബ​​​​സ​​​​ന്ത് സിം​​​​ഗ് അ​​​​റി​​​​യി​​​​ച്ചു. നേ​​​​പ്പാ​​​​ളി​​​​ലെ റോ​​​​ഡു​​​​ക​​​​ൾ പൂ​​​​ർ​​​​വ​​​​സ്ഥി​​​​തി​​​​യി​​​​ലേ​​​​ക്ക് എ​​​​ത്തു​​​​ന്ന​​​​തു​​​​വ​​​​രെ സ്ഥി​​​​തി തു​​​​ട​​​​രു​​​​മെ​​​​ന്നാ​​​​ണ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ന​​​​ൽ​​​​കു​​​​ന്ന സൂ​​​​ച​​​​ന.

സ​​​​മീ​​​​പ മേ​​​​ഖ​​​​ല​​​​യാ​​​​യ ഖു​​​​ശി​​​ന​​​​ഗ​​​​റി​​​​ൽ ന​​​​ർ​​​​വ​​​​ജോ​​​​തി​​​​നും അ​​​​ഹി​​​​റൗ​​​​ലി​​​​ക്കും ഇ​​​​ട​​​​യി​​​​ലു​​​​ള്ള 17.5 കി​​​​ലോ​​​​മീ​​​​റ്റ​​​​റി​​​​ൽ റ​​​​വ​​​​ന്യു, പോ​​​​ലീ​​​​സ്, ദു​​​​ര​​​​ന്തനി​​​​വാ​​​​ര​​​​ണ അ​​​​ധി​​​​കൃ​​​​ത​​​​ർ നീ​​​​രീ​​​​ക്ഷ​​​​ണ സം​​​​വി​​​​ധാ​​​​നം ശ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ന​​​​ദീ​​​​തീ​​​​ര​​​​ങ്ങ​​​​ളി​​​​ലെ ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ലും ജാ​​​​ഗ്ര​​​​താ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ൾ വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച​​​​താ​​​​യി അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ഡി​​​​സ്ട്രി​​​​ക്ട് മ​​​​ജി​​​​സ്ട്രേ​​​​റ്റ് വൈ​​​​ഭ​​​​വ് മി​​​​ശ്ര അ​​​​റി​​​​യി​​​​ച്ചു.

Tags : FlashFloods India Nepal Trade Affected Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up