Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FlashFloods

Kerala

നേ​പ്പാ​ളി​ലെ മി​ന്ന​ൽ പ്ര​ള​യം; ര​ക്ഷ​പ്പെ​ട്ട 31 അം​ഗ മ​ല​യാ​ളി സം​ഘം തി​രി​ച്ചെ​ത്തി

കൊ​ച്ചി: നേ​പ്പാ​ളി​ലു​ണ്ടാ​യ മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട 31 അം​ഗ മ​ല​യാ​ളി സം​ഘം തി​രി​ച്ചെ​ത്തി. കൊ​ച്ചി​യി​ൽ നി​ന്നു​ള്ള ട്രാ​വ​ൽ പാ​ക്കേ​ജി​ൽ നേ​പ്പാ​ളി​ലേ​ക്ക് പോ​യ യാ​ത്ര​ക്കാ​രാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ നാ​ട്ടി​ലെ​ത്തി​യ​ത്.

നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തി​യ 31 അം​ഗ സം​ഘം ദു​ര​ന്തം നേ​രി​ൽ ക​ണ്ട​തി​ന്‍റെ ന​ടു​ക്ക​ത്തി​ലാ​ണ്. സ്വ​ദേ​ശി​ക​ളു​ടെ സം​ഘ​വും ഇ​ന്ന് ഉ​ച്ച​യോ​ടെ തി​രി​കെ നാ​ട്ടി​ലെ​ത്തും. അ​തേ​സ​മ​യം മി​ന്ന​ൽ പ്ര​ള​യ ദു​ര​ന്ത​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം അ‌​ഞ്ചാം ദി​വ​സ​വും തു​ട​രു​ക​യാ​ണ്.

 

International

നേപ്പാളിൽ മ​​​​​​ര​​​​​​ണം 579, 2000 പേ​​​​​​​​​​​​​രെ കാണാനില്ല

കാ​​​​​​​​​​​​​ഠ്മ​​​​​​​​​​​​​ണ്ഡു: മി​​​​​​​​​​​​​ന്ന​​​​​​​​​​​​​ൽ​​​​​​​​​​​​​പ്ര​​​​​​​​​​​​​ള​​​​​​​​​​​​​യം നാ​​​​​​​​​​​​​ശം വി​​​​​​​​​​​​​ത​​​​​​​​​​​​​ച്ച നേ​​​​​​​​​​​​​പ്പാ​​​​​​​​​​​​​ളി​​​​​​​​​​​​​ൽ മ​​​​​​​​​​​​​ര​​​​​​​​​​​​​ണം 579 ആ​​​​​​​​​​​​​യി. വി​​​​​​​​​​​​​ദേ​​​​​​​​​​​​​ശി​​​​​​​​​​​​​ക​​​​​​​​​​​​​ള​​​​​​​​​​​​​ടക്കം ര​​​​ണ്ടാ​​​​​​​​​​​​​യി​​​​​​​​​​​​​ര​​​​​​​​​​​​​ത്തോ​​​​​​​​​​​​​ളം പേ​​​​​​​​​​​​​രെ ഇ​​​​​​​​​​​​​നി​​​​​​​​​​​​​യും ക​​​​​​​​​​​​​ണ്ടെ​​​​​​​​​​​​​ത്താ​​​​​​​​​​​​​നു​​​​​​​​​​​​​ണ്ട്. ടി​​​​​​​​​​​​​ബ​​​​​​​​​​​​​റ്റ​​​​​​​​​​​​​ൻ അ​​​​​​​​​​​​​തി​​​​​​​​​​​​​ർ​​​​​​​​​​​​​ത്തി​​​​​​​​​​​​​യി​​​​​​​​​​​​​ൽ രൂ​​​​​​​​​​​​​പം​​​​​​കൊ​​​​​​​​​​​​​ണ്ട ത​​​​​​​​​​​​​ടാ​​​​​​​​​​​​​കം ഏ​​​​​​​​​​​​​തു നി​​​​​​​​​​​​​മി​​​​​​​​​​​​​ഷ​​​​​​​​​​​​​വും ത​​​​​​​​​​​​​ക​​​​​​​​​​​​​രാ​​​​​​​​​​​​​മെ​​​​​​​​​​​​​ന്ന് നേ​​​​​​​​​​​​​പ്പാ​​​​​​​​​​​​​ൾ അ​​​​​​​​​​​​​ധി​​​​​​​​​​​​​കൃ​​​​​​​​​​​​​ത​​​​​​​​​​​​​ർ മു​​​​​​​​​​​​​ന്ന​​​​​​​​​​​​​റി​​​​​​​​​​​​​യി​​​​​​​​​​​​​പ്പു ന​​​​​​​​​​​​​ൽ​​​​​​കി. ഇ​​​​​​​​​​​​​തു വീ​​​​​​​​​​​​​ണ്ടും മി​​​​​​​​​​​​​ന്ന​​​​​​​​​​​​​ൽ​​​​​​​​​​​​​പ്ര​​​​​​​​​​​​​ള​​​​​​​​​​​​​യ​​​​​​​​​​​​​ത്തി​​​​​​​​​​​​​നു കാ​​​​​​​​​​​​​ര​​​​​​​​​​​​​ണ​​​​​​​​​​​​​മാ​​​​​​​​​​​​​കു​​​​​​​​​​​​​മെ​​​​​​​​​​​​​ന്നാ​​​​​​​​​​​​​ണ് ആ​​​​​​​​​​​​​ശ​​​​​​​​​​​​​ങ്ക.

ബു​​​​​​​​​​​​​ധ​​​​​​​​​​​​​നാ​​​​​​​​​​​​​ഴ്ച റ​​​​​​​​​​​​​സു​​​​​​​​​​​​​വ ജി​​​​​​​​​​​​​ല്ല​​​​​​​​​​​​​യി​​​​​​​​​​​​​ലാ​​​​​​​​​​​​​ണു മി​​​​​​​​​​​​​ന്ന​​​​​​​​​​​​​ൽ​​​​​​​​​​​​​പ്ര​​​​​​​​​​​​​ള​​​​​​​​​​​​​യ​​​​​​​​​​​​​മു​​​​​​​​​​​​​ണ്ടാ​​​​​​​​​​​​​യ​​​​​​​​​​​​​ത്. മ​​​​​​​​​​​​​ധ്യനേ​​​​​​​​​​​​​പ്പാ​​​​​​​​​​​​​ളി​​​​​​​​​​​​​ലൂ​​​​​​​​​​​​​ടെ കു​​​​​​​​​​​​​തി​​​​​​​​​​​​​ച്ചൊ​​​​​​​​​​​​​ഴു​​​​​​​​​​​​​കി​​​​​​​​​​​​​യ പ്ര​​​​​​​​​​​​​ള​​​​​​​​​​​​​യ​​​​​​​​​​​​​ജ​​​​​​​​​​​​​ലം സ​​​​​​​​​​​​ർ​​​​​​​​​​​​വ​​​​​​​​​​​​വും തു​​​​​​​​​​​​ട​​​​​​​​​​​​ച്ചു​​​​​​​​​​​​നീ​​​​​​​​​​​​ക്കി. ആ​​​​​​​​​​​​​യി​​​​​​​​​​​​​ര​​​​​​​​​​​​​ക്ക​​​​​​​​​​​​​ണ​​​​​​​​​​​​​ക്കി​​​​​​​​​​​​​നു വീ​​​​​​​​​​​​​ടു​​​​​​​​​​​​​ക​​​​​​​​​​​​​ളും ഒ​​​​​​​​​​​​​ട്ടേ​​​​​​​​​​​​​റെ റോ​​​​​​​​​​​​​ഡു​​​​​​​​​​​​​ക​​​​​​​​​​​​​ളും പാ​​​​​​​​​​​​​ല​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ളും ജ​​​​​​​​​​​​​ല​​​​​​​​​​​​​വൈ​​​​​​​​​​​​​ദ്യു​​​​​​​​​​​​​ത പ​​​​​​​​​​​​​ദ്ധ​​​​​​​​​​​​​തി​​​​​​​​​​​​​ക​​​​​​​​​​​​​ളും ത​​​​​​​​​​​​​ക​​​​​​​​​​​​​ർ​​​​​​​​​​​​​ന്നു. പ്ര​​​​​​ള​​​​​​യം ത​​​​ക​​​​ർ​​​​ത്തെ​​​​റി​​​​ഞ്ഞ പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളി​​​​​​ലേ​​​​​​ക്കു ഗ​​​​​​താ​​​​​​ഗ​​​​​​തം പു​​​​​​നഃ​​​​​​സ്ഥാ​​​​​​പി​​​​​​ക്കാ​​​​​​ൻ 42 ബെ​​​​​​യ്‌​​​​​​ലി പാ​​​​​​ല​​​​​​ങ്ങ​​​​​​ൾ നി​​​​​​ർ​​​​​​മി​​​​​​ക്കാ​​​​​​ൻ ഇ​​​​​​ന്ത്യ​​​​​​യോ​​​​​​ടും ചൈ​​​​​​ന​​​​​​യോ​​​​​​ടും നേ​​​​​​പ്പാ​​​​​​ൾ സ​​​​​​ർ​​​​​​ക്കാ​​​​​​ർ അ​​​​​​ഭ്യ​​​​​​ർ​​​​​​ഥി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്. മൂ​​​​​​ന്നു ഡ​​​​​​സ​​​​​​നി​​​​​​ലേ​​​​​​റെ പാ​​​​​​ല​​​​​​ങ്ങ​​​​​​ളാ​​​​​​ണ് പ്ര​​​​​​ള​​​​​​യ​​​​​​ത്തി​​​​​​ൽ ത​​​​​​ക​​​​​​ർ​​​​​​ന്ന​​​​​​ത്.

ര​​​​​​​​​​​​​ക്ഷാ​​​​​​​​​​​​​പ്ര​​​​​​​​​​​​​വ​​​​​​​​​​​​​ർ​​​​​​​​​​​​​ത്ത​​​​​​​​​​​​​നം മൂ​​​​​​​​​​​​​ന്നാം ദി​​​​​​​​​​​​​വ​​​​​​​​​​​​​സ​​​​​​​​​​​​​വും അ​​​​​​​​​​വി​​​​​​​​​​രാ​​​​​​​​​​മം തു​​​​​​​​​​​​​ട​​​​​​​​​​​​​രു​​​​​​​​​​​​​ക​​​​​​​​​​​​​യാ​​​​​​​​​​​​​ണ്. ത​​​​​​​​​​​​​ക​​​​​​​​​​​​​ർ​​​​​​​​​​​​​ന്ന റോ​​​​​​​​​​​​​ഡു​​​​​​​​​​​​​ക​​​​​​​​​​​​​ളും പാ​​​​​​​​​​​​​ല​​​​​​​​​​​​​ങ്ങ​​​​​​​​​​​​​ളും ര​​​​​​​​​​​​​ക്ഷാ​​​​​​​​​​​​​പ്ര​​​​​​​​​​​​​വ​​​​​​​​​​​​​ർ​​​​​​​​​​​​​ത്ത​​​​​​​​​​​​​ന​​​​​​​​​​​​​ത്തി​​​​​​​​​​​​​നു ത​​​​​​​​​​ട​​​​​​​​​​സം സൃ​​​​​​​​​​ഷ്ടി​​​​​​​​​​ക്കു​​​​​​​​​​ന്നു. ഒ​​​​​​​​​റ്റ​​​​​​​​​പ്പെ​​​​​​​​​ട്ട പ്ര​​​​​​​​​ദേ​​​​​​​​​ശ​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ൽ ഹെ​​​​​​​​​ലി​​​​​​​​​കോ​​​​​​​​​പ്റ്റ​​​​​​​​​റു​​​​​​​​​ക​​​​​​​​​ൾ ഉ​​​​​​​​​പ​​​​​​​​​യോ​​​​​​​​​ഗി​​​​​​​​​ച്ചാ​​​​​​​​​ണു ര​​​​​​​​​ക്ഷാ​​​​​​​​​ദൗ​​​​​​​​​ത്യം മു​​​​​​​​​ന്നേ​​​​​​​​​റു​​​​​​​​​ന്ന​​​​​​​​​ത്. 15,000ത്തിലേ​​​​റെ സു​​​​​​​​​ര​​​​​​​​​ക്ഷാ ​​​​​​​​​സൈ​​​​​​​​​നി​​​​​​​​​ക​​​​​​​​​ർ ര​​​​​​​​​ക്ഷാ​​​​​​​​​പ്ര​​​​​​​​​വ​​​​​​​​​ർ​​​​​​​​​ത്ത​​​​​​​​​ന​​​​​​​​ത്തി​​​​​​​​ൽ പ​​​​​​​​ങ്കാ​​​​​​​​ളി​​​​​​​​ക​​​​​​​​ളാ​​​​​​​​ണ്. ഇ​​​​തു​​​​വ​​​​രെ 4500 പേ​​​​രെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി. ഇ​​വ​​രി​​ൽ പ​​ല​​ർ​​ക്കും പ​​രി​​ക്കേ​​റ്റി​​ട്ടു​​ണ്ട്.

എ​​​​​​​​​ട്ടു ജി​​​​​​​​​ല്ല​​​​​​​​​ക​​​​​​​​​ളി​​​​​​​​​ലാ​​​​​​​​​ണ് മി​​​​​​​​​ന്ന​​​​​​​​​ൽ​​​​​​​​​പ്ര​​​​​​​​​ള​​​​​​​​​യം നാ​​​​​​​​​ശം വി​​​​​​​​​ത​​​​​​​​​ച്ച​​​​​​​​​ത്. ഇ​​​​​​​​​ന്ത്യ​​​​​​​​​ൻ അ​​​​​​​​​തി​​​​​​​​​ർ​​​​​​​​​ത്തി​​​​​​​​​യോ​​​​​​​​​ടു ചേ​​​​​​​​​ർ​​​​​​​​​ന്നു​​​​​​​​​ള്ള ചി​​​​​​​​​ത്‌​​​​​​​​​വ​​​​​​​​​ൻ ജി​​​​​​​​​ല്ല​​​​​​​​​യി​​​​​​​​​ൽ​​​​​​​​​നി​​​​​​​​​ന്നു മാ​​​​​​​​​ത്രം 233 മൃ​​​​​​​​​ത​​​​​​​​​ദേ​​​​​​​​​ഹം ക​​​​​​​​​ണ്ടെ​​​​​​​​​ടു​​​​​​​​​ത്തു. നേ​​​​​​​​​പ്പാ​​​​​​​​​ളി​​​​​​​​​ലെ മി​​​​​​​​​ക്ക മേ​​​​​​​​​ഖ​​​​​​​​​ല​​​​​​​​​ക​​​​​​​​​ളി​​​​​​​​​ലും ആ​​​​​​​​​ശു​​​​​​​​​പ​​​​​​​​​ത്രി​​​​​​​​മോ​​​​​​​​​ർ​​​​​​​​​ച്ച​​​​​​​​​റി​​​​​​​​​ക​​​​​​​​​ൾ മൃ​​​​​​​​​ത​​​​​​​​​ദേ​​​​​​​​​ഹ​​​​​​​​​ങ്ങ​​​​​​​​​ൾ​​​​​​​​​കൊ​​​​​​​​​ണ്ടു നി​​​​​​​​​റ​​​​​​​​​ഞ്ഞി​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ക​​​​​​​​​യാ​​​​​​​​​ണ്. മി​​​​​​​​​ന്ന​​​​​​​​​ൽ​​​​​​​​​പ്ര​​​​​​​​​ള​​​​​​​​​യ​​​​​​​​മു​​​​​​​​​ണ്ടാ​​​​​​​​​യ റ​​​​​​​​​സു​​​​​​​​​വ​​​​​​​​​യി​​​​​​​​​ൽ​​​​​​​​​നി​​​​​​​​​ന്ന് 200 കി​​​​​​​​​ലോ​​​​​​​​​മീ​​​​​​​​​റ്റ​​​​​​​​​ർ അ​​​​​​​​​ക​​​​​​​​​ലെ​​​​​​​​​നി​​​​​​​​​ന്നു​​​​​​​​​ വ​​​​​​​​​രെ മൃ​​​​​​​​​ത​​​​​​​​​ദേ​​​​​​​​​ഹ​​​​​​​​​ങ്ങ​​​​​​​​​ൾ ക​​​​​​​​​ണ്ടെ​​​​​​​​​ടു​​​​​​​​​ത്തു.

ബി​​​​​​​​​ഹാ​​​​​​​​​റി​​​​​​​​​ൽ ഗ​​​​​​​​​ണ്ഡ​​​​​​​​​ക് ന​​​​​​​​​ദി​​​​​​​​​യി​​​​​​​​​ൽ​​​​​​​​​നി​​​​​​​​​ന്നു വ്യാ​​​​​​​​​ഴാ​​​​​​​​​ഴ്ച നാ​​​​​​​​​ലു മൃ​​​​​​​​​ത​​​​​​​​​ദേ​​​​​​​​​ഹ​​​​​​​​​ങ്ങ​​​​​​​​​ൾ ക​​​​​​​​​ണ്ടെ​​​​​​​​​ടു​​​​​​​​​ത്തി​​​​​​​​​രു​​​​​​​​​ന്നു. നേ​​​​​​​​​പ്പാ​​​​​​​​​ളി​​​​​​​​​ൽ​​​​​​​​​നി​​​​​​​​​ന്ന് ഒ​​​​​​​​​ഴു​​​​​​​​​കി​​​​​​​​​യെ​​​​​​​​​ത്തി​​​​​​​​​യ​​​​​​​​​താ​​​​​​​​​ണ് ഇ​​​​​​​​വ​​​​​​​​യെ​​​​​​​​​ന്നാ​​​​​​​​​ണു നി​​​​​​​​​ഗ​​​​​​​​​മ​​​​​​​​​നം. മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ തി​​​രി​​​ച്ച​​​റി​​​യാ​​​ൻ ക​​​ഴി​​​യാ​​​ത്ത അ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ്. ടി​​​​​​​ബ​​​​​​​റ്റി​​​​​​​ൽ ഇ​​​​​​​തു​​​​​​​വ​​​​​​​രെ അ​​​​​​​ഞ്ചുപേ​​​​​​​ർ മ​​​​​​​രി​​​​​​​ച്ച​​​​​​​താ​​​​​​​യി ചൈ​​​​​​​നീ​​​​​​​സ് അ​​​​​​​ധി​​​​​​​കൃ​​​​​​​ത​​​​​​​ർ അ​​​​​​​റി​​​​​​​യി​​​​​​​ച്ചു. 558 പേ​​​​​​​രെ ക​​​​​​​ണ്ടെ​​​​​​​ത്താ​​​​​​​നു​​​​​​​ണ്ട്.

85 ഇ​​​​​​​​​ന്ത്യ​​​​​​​​​ക്കാ​​​​​​​​​രു​​​​​​​​​ൾ​​​​​​​​​പ്പെ​​​​​​​​​ടെ 129 വി​​​​​​​​​ദേ​​​​​​​​​ശ ടൂ​​​​​​​​​റി​​​​​​​​​സ്റ്റു​​​​​​​​​ക​​​​​​​​​ളെ വി​​​​​​​​​വി​​​​​​​​​ധ മേ​​​​​​​​​ഖ​​​​​​​​​ല​​​​​​​​​ക​​​​​​​​​ളി​​​​​​​​​ൽ​​​​​​​​​നി​​​​​​​​​ന്നു ര​​​​​​​​​ക്ഷ​​​​​​​​​പ്പെ​​​​​​​​​ടു​​​​​​​​​ത്തി​​​​​​​​​യെ​​​​​​​​​ന്ന് നേ​​​​​​​​​പ്പാ​​​​​​​​​ൾ ടൂ​​​​​​​​​റി​​​​​​​​​സം ബോ​​​​​​​​​ർ​​​​​​​​​ഡ് അ​​​​​​​​​റി​​​​​​​​​യി​​​​​​​​​ച്ചു. 36 രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ 575 വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ളാ​​​​ണു മി​​​​ന്ന​​​​ൽ​​​​പ്ര​​​​ള​​​​യ​​​​ത്തി​​​​ൽ കാ​​​​ണാ​​​​താ​​​​യ​​​​ത്.

International

വീ​ണ്ടും മി​ന്ന​ൽപ്ര​ള​യ​ത്തിനു സാ​ധ്യ​ത​യെന്ന്‌ വി​ദ​ഗ്ധ​ർ

കാ​​​​ഠ്മ​​​​ണ്ഡു: നേ​​​​പ്പാ​​​​ളി​​​​ൽ വീ​​​​ണ്ടും മി​​​​ന്ന​​​​ൽപ്ര​​​​ള​​​​യ​​​​ത്തി​​​​ന് സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്ന് സെ​​​​ന്‍റ​​​​ർ ഫോ​​​​ർ ഇ​​​​ന്‍റ​​​​ഗ്രേ​​​​റ്റ​​​​ഡ് മൗ​​​​ണ്ട​​​​ൻ ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റി​​​​ലെ (ഐ​​​​സി​​​​ഐ​​​​എം​​​​ഒ​​​​ഡി) ക്ര​​​​യോ​​​​സ്ഫി​​​​യ​​​​ർ വി​​​​ദ​​​​ഗ്ധ​​​​ൻ മു​​​​ഹ​​​​മ്മ​​​​ദ് ഫാ​​​​റൂ​​​​ഖ് അ​​​​സം.​​

ന​​​​ദീ​​​​മു​​​​ഖ​​​​ങ്ങ​​​​ളി​​​​ൽ അ​​​​ടി​​​​ഞ്ഞു​​​​കൂ‌​​​​ടി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന കൂ​​​​റ്റ​​​​ൻ മ​​​​ഞ്ഞു​​​​പാ​​​​ളി​​​​ക​​​​ളും പാ​​​​റ​​​​യു​​​​മ​​​​ട​​​​ങ്ങി​​​​യ പ്ര​​​​ള​​​​യാ​​​​വ​​​​ശി​​​​ഷ്ട​​​​ങ്ങ​​​​ൾ വീ​​​​ണ്ടും വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​ത്തി​​​​ന് കാ​​​​ര​​​​ണ​​​​മാ​​​​യേ​​​​ക്കു​​​​മെ​​​​ന്ന് മു​​​​ഹ​​​​മ്മ​​​​ദ് ഫാ​​​​റൂ​​​​ഖ് പ​​​​റ​​​​ഞ്ഞു.

മ​​​​ല​​​​മു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു മ​​​​ഞ്ഞും​​​​ പാ​​​​റ​​​​യും ചേ​​​​ർ​​​​ന്ന് ഇ‌​​​​ടി​​​​ഞ്ഞു​​​​ താ​​​​ഴേ​​​​ക്കു പ​​​​തി​​​​ച്ച​​​​താ​​​​ണോ പ്ര​​​​ള​​​​യ​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​യ​​​​തെ​​​​ന്ന് കാ​​​​ഠ്മ​​​​ണ്ഡു​​​​വി​​​​നു സ​​​​മീ​​​​പം പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഐ​​​​സി​​​​ഐ​​​​എം​​​​ഒ​​​​ഡി​​​​യി​​​​ലെ വി​​​​ദ​​​​ഗ്ധ​​​​ർ പ​​​​രി​​​​ശോ​​​​ധി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. കൂ​​​​റ്റ​​​​ൻ മ​​​​ഞ്ഞു​​​​പാ​​​​ളി​​​​ക​​​​ൾ​​​​ക്ക​​​​ടി​​​​യി​​​​ലു​​​​ള്ള പാ​​​​റ (അ​​​​ടി​​​​സ്ഥാ​​​​ന ശി​​​​ല) അ​​​​ട​​​​ർ​​​​ന്ന് താ​​​​ഴ്‌​​​​വാ​​​​ര​​​​യി​​​​ലേ​​​​ക്ക് പ​​​​തി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​താ​​​​ണ് ദു​​​​ര​​​​ന്ത​​​​ത്തി​​​​നു വ​​​​ഴി​​​​വ​​​​ച്ച​​​​ത് മു​​​​ഹ​​​​മ്മ​​​​ദ് ഫാ​​​​റൂ​​​​ഖ് പ​​​​റ​​​​ഞ്ഞു.

മ​​​​ല​​​​വെ​​​​ള്ള​​​​പ്പാ​​​​ച്ചി​​​​ലി​​​​ൽ ഒ​​​​ഴു​​​​കി​​​​യെ​​​​ത്തി​​​​യ അ​​​​വ​​​​ശി​​​​ഷ്ട​​​​ങ്ങ​​​​ൾ ന​​​​ദി​​​​ക​​​​ളു​​​​ടെ സം​​​​ഗ​​​​മ​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ അ​​​​ടി​​​​ഞ്ഞുകൂ​​​​ടി ഇ​​​​വി​​​​ടെ വെ​​​​ള്ളം​​​​ കെ​​​​ട്ടി​​​​ക്കി​​​​ട​​​​ക്കു​​​​ന്നു​​​​ണ്ട്. ഇ​​​​തൊ​​​​രു അ​​​​ണ​​​​ക്കെട്ടു​​​​പോ​​​​ലെ​​യാ​​യി ഇ​​​​വി​​​​ടെ കൂ​​​​ടു​​​​ത​​​​ൽ വെ​​​​ള്ളം സം​​​​ഭ​​​​രി​​​​ക്ക​​​​പ്പെ​​​​ടാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്.

ഇ​​​​ത് വീ​​​​ണ്ടു​​​​മൊ​​​​രു മി​​​​ന്ന​​​​ൽ​​​​പ്ര​​​​ള​​​​യ​​​​ത്തി​​​​ന് ഇ​​​​ട​​​​യാ​​​​ക്കി​​​​യേ​​​​ക്കാ​​​​മെ​​​​ന്ന് മു​​​​ഹ​​​​മ്മ​​​​ദ് ഫാ​​​​റൂ​​​​ഖ് പ​​​​റ​​​​ഞ്ഞു. 2021ൽ ​​​​ഉ​​​​ത്ത​​​​രാ​​​​ഖ​​​​ണ്ഡി​​​​ലെ ച​​​​മോ​​​​ലി​​​​യി​​​​ൽ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലാ​​​​ണ് വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​മു​​​​ണ്ടാ​​​​യ​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

National

മിന്നൽ പ്രളയം : ഇന്ത്യ-നേപ്പാൾ വ്യാപാരത്തെ ബാധിച്ചു

മ​​​​ഹാ​​​​രാ​​​​ജ്ഗ​​​ഞ്ച് (​​​​യു​​​​പി): നേ​​​​പ്പാ​​​​ളി​​​​ലു​​​​ണ്ടാ​​​​യ മി​​​​ന്ന​​​​ൽ​​പ്ര​​​​ള​​​​യം ഇ​​​​ന്ത്യ​​​​യും നേ​​​​പ്പാ​​​​ളും ത​​​​മ്മി​​​ൽ അ​​​​തി​​​​ർ​​​​ത്തി​​​ ക​​​ട​​​ന്നു​​​ള്ള വ്യാ​​​​പാ​​​​ര​​​​ത്തെ പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ച്ചു.

ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ മ​​​​ഹാ​​​​രാ​​​​ജ്ഗ​​​​ഞ്ച് വ​​​​ഴി കാ​​​​ഠ്മ​​​​ണ്ഡു​​​​വി​​​​ലേ​​​​ക്കും നേ​​​​പ്പാ​​​​ളി​​​​ലെ മ​​​​റ്റ് ഇ​​​​ട​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും പോ​​​​കേ​​​​ണ്ട ച​​​​ര​​​​ക്കു​​​​വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ, റോ​​​​ഡു​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ന്ന​​​​തും വെ​​​​ള്ള​​​​ത്തി​​​​ൽ മു​​​​ങ്ങി​​​​യ​​​​തും മൂ​​​​ലം അ​​​​തി​​​​ർ​​​​ത്തി​​​​ക​​​​ളി​​​​ൽ കാ​​​​ത്തു​​​​കി​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണ്. സോ​​​​നൗ​​​​ലി അ​​​​തി​​​​ർ​​​​ത്തി​​​​യു​​​​ടെ ഇ​​​​ന്ത്യ​​​​ൻ ഭാ​​​​ഗ​​​​ത്ത് ച​​​​ര​​​​ക്കുവാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഏ​​​​ക​​​​ദേ​​​​ശം 16 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ നി​​​​ര​​​​യാ​​​​ണ് നേ​​​​പ്പാ​​​​ളി​​​​ലേ​​​​ക്കു പ്ര​​​​വേ​​​​ശ​​​​നം കാ​​​​ത്തു​​​​കി​​​​ട​​​​ക്കു​​​​ന്ന​​​​ത്.

നൗ​​​​ടാ​​​​ൻ​​​​വ വ​​​​രെ നീ​​​​ളു​​​​ന്ന വ​​​​ലി​​​​യ​​​​ നി​​​​ര ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യി​​​​ലെ ഗ​​​​താ​​​​ഗ​​​​ത​​​​ത്തെ വ​​​​രെ ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു​​​​ണ്ട്. സാ​​​​ഹ​​​​ച​​​​ര്യം ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് പോ​​​​ലീ​​​​സും മ​​​​റ്റ് സു​​​​ര​​​​ക്ഷാ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളും മേ​​​​ഖ​​​​ല​​​​യി​​​​ൽ നി​​​​രീ​​​​ക്ഷ​​​​ണം ന​​​​ട​​​​ത്തു​​​​ക​​​​യും ഗ​​​​താ​​​​ഗ​​​​ത​​ം നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു​​​​ണ്ട്.

സോ​​​​ണൗ​​​​ലി അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലെ ഗ​​​​താ​​​​ഗ​​​​ത​​​​ക്കുരുക്ക് ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ അ​​​​തി​​​​ർ​​​​ത്തി മേ​​​​ഖ​​​​ല​​​​യി​​​​ലെ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​ക​​​​ൾ​​​​ക്കു ജാ​​​​ഗ്ര​​​​താ നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യ​​​​താ​​​​യി സ​​​​ർ​​​​ക്കി​​​​ൾ ഓ​​​​ഫീ​​​​സ​​​​ർ ബ​​​​സ​​​​ന്ത് സിം​​​​ഗ് അ​​​​റി​​​​യി​​​​ച്ചു. നേ​​​​പ്പാ​​​​ളി​​​​ലെ റോ​​​​ഡു​​​​ക​​​​ൾ പൂ​​​​ർ​​​​വ​​​​സ്ഥി​​​​തി​​​​യി​​​​ലേ​​​​ക്ക് എ​​​​ത്തു​​​​ന്ന​​​​തു​​​​വ​​​​രെ സ്ഥി​​​​തി തു​​​​ട​​​​രു​​​​മെ​​​​ന്നാ​​​​ണ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ന​​​​ൽ​​​​കു​​​​ന്ന സൂ​​​​ച​​​​ന.

സ​​​​മീ​​​​പ മേ​​​​ഖ​​​​ല​​​​യാ​​​​യ ഖു​​​​ശി​​​ന​​​​ഗ​​​​റി​​​​ൽ ന​​​​ർ​​​​വ​​​​ജോ​​​​തി​​​​നും അ​​​​ഹി​​​​റൗ​​​​ലി​​​​ക്കും ഇ​​​​ട​​​​യി​​​​ലു​​​​ള്ള 17.5 കി​​​​ലോ​​​​മീ​​​​റ്റ​​​​റി​​​​ൽ റ​​​​വ​​​​ന്യു, പോ​​​​ലീ​​​​സ്, ദു​​​​ര​​​​ന്തനി​​​​വാ​​​​ര​​​​ണ അ​​​​ധി​​​​കൃ​​​​ത​​​​ർ നീ​​​​രീ​​​​ക്ഷ​​​​ണ സം​​​​വി​​​​ധാ​​​​നം ശ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ന​​​​ദീ​​​​തീ​​​​ര​​​​ങ്ങ​​​​ളി​​​​ലെ ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ലും ജാ​​​​ഗ്ര​​​​താ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ൾ വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച​​​​താ​​​​യി അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ഡി​​​​സ്ട്രി​​​​ക്ട് മ​​​​ജി​​​​സ്ട്രേ​​​​റ്റ് വൈ​​​​ഭ​​​​വ് മി​​​​ശ്ര അ​​​​റി​​​​യി​​​​ച്ചു.

Kerala

നേപ്പാളിലെ മിന്നൽപ്രളയം: കേ​ര​ള​ത്തി​ൽ നി​ന്നുള്ള 35 അം​ഗ സം​ഘം സു​ര​ക്ഷി​ത​ർ

പ​യ്യ​ന്നൂ​ർ: കേ​ര​ള​ത്തി​ൽ നി​ന്നും മി​ന്ന​ൽ പ്ര​ള​യ​മു​ണ്ടാ​യ നേ​പ്പാ​ളി​ലേ​ക്ക് വി​നോ​ദ​യാ​ത്ര​ക്ക് പോ​യ 35 അം​ഗ മ​ല​യാ​ളി സം​ഘം സു​ര​ക്ഷി​ത​ർ. കാ​ഞ്ഞ​ങ്ങാ​ട്ടെ ട്രാ​വ​ൽ ഏ​ജ​ൻ​സി വ​ഴി വി​നോ​ദ​യാ​ത്ര​യ്ക്ക് പോ​യ​വ​രാ​ണ് സു​ര​ക്ഷി​ത​രാ​ണെ​ന്ന വി​വ​രം ല​ഭി​ച്ച​ത്.

കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ നി​ന്നു​ള്ള അ​ഞ്ചു പേ​രും ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നി​ന്നു​ള്ള ര​ണ്ടു പേ​രു​മൊ​ഴി​കെ മ​റ്റു​ള്ള​വ​രെ​ല്ലാം കോ​ട്ട​യം എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ നി​ന്നു​ള്ള​വ​രാ​ണെ​ന്ന് പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി​നി​യും പ​രി​യാ​ര​ത്ത് താ​മ​സി​ക്കു​ന്ന ക​ട​ന്ന​പ്പ​ള്ളി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ അ​ധ്യാ​പി​ക​യു​മാ​യ ടി.​വി. ദീ​പ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

മി​ന്ന​ൽ പ്ര​ള​യ​ത്തി​ന് തൊ​ട്ടു മു​മ്പാ​യി​രു​ന്നു വി​നോ​ദ​യാ​ത്രാ​സം​ഘ​ത്തി​ന്‍റെ ര​ണ്ട് ടെ​മ്പോ ട്രാ​വ​ല​റു​ക​ൾ ക​ട​ന്നു​പോ​യ​ത്. എ​ങ്ങും ഭീ​തി​നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നു. മു​ന്നോ​ട്ടു പോ​കാ​നാ​കാ​തെ മാ​ർ​ഗ​ത​ട​സ​ങ്ങ​ളാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ​തോ​ടെ വി​നോ​ദ യാ​ത്രാ​സം​ഘ​വും ഭ​യ​പ്പാ​ടി​ലാ​യി. വ​ന​ത്തി​ലൂ​ടെ​യു​ള്ള ഇ​ടു​ങ്ങി​യ റോ​ഡി​ലൂ​ടെ രാ​ത്രി മു​ഴു​വ​ൻ ജീ​വ​ൻ കൈ​യി​ൽ പി​ടി​ച്ചു​ള്ള യാ​ത്ര​യി​ലാ​യി​രു​ന്നു.

നേ​പ്പാ​ളി​ൽ നി​ന്ന​യ​ച്ച ലൊ​ക്കേ​ഷ​നും വി​വ​ര​ങ്ങ​ളും വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ എം​എ​ൽ​എ ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. ഇ​ന്ന് രാ​വി​ലെ ആ​യ​പ്പോ​ഴാ​ണ് ആ​ശ്വാ​സ​മാ​യ​ത്. ഇ​പ്പോ​ൾ വി​നോ​ദ കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണെ​ന്നും ത​ങ്ങ​ളെ​ല്ലാം സു​ര​ക്ഷി​ത​രാ​ണെ​ന്നും 29 ന് ​ഗോരഖ്പുരിലേ​ക്കു​ള്ള വി​മാ​ന​ത്തി​ൽ തി​രി​ച്ചു വ​രു​മെ​ന്നും ദീ​പ പ​റ​ഞ്ഞു.

International

നേപ്പാളിലെ മിന്നൽ പ്രളയത്തിന് കാരണം ഭൂചലനം

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിന് കാരണം ടിബറ്റൻ മേഖലയിലുണ്ടായ ഭൂചലനമെന്ന് നേപ്പാൾ വിദേശകാര്യമന്ത്രി ശിശിർ ഖനാൽ. ടിബറ്റിൽ രേഖപ്പെടുത്തിയ 4.4 തീവ്രതയുള്ള ഭൂചലനത്തെ തുടർന്ന് വൻ ഹിമപാതവും മണ്ണിടിച്ചിലും ഉണ്ടാകുകയും ഇത് നദിയിലെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തി പ്രളയത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പ്രളയത്തിൽ മരണസംഖ്യ ഉയരുകയാണ്. 105 ഇന്ത്യക്കാരടക്കം 384 പേരെ കാണാതായിട്ടുണ്ട്. 19 പാലങ്ങളും 40 കിലോമീറ്റർ റോ‍ഡും പ്രളയത്തിൽ തകർന്നു. സൈന്യത്തിന്‍റെയടക്കം നേതൃത്വത്തിൽ അടിയന്തര രക്ഷാപ്രവർത്തനം തുടരുകയാണ്.

ടിബറ്റൻ അതിർത്തിക്ക് അടുത്തുള്ള ഭോട്ടെ കോശി നദിയിലൂടെ ഇരച്ചെത്തിയ മലവെള്ളം പാലങ്ങളും കെട്ടിടങ്ങളും തകർത്താണ് മുന്നോട്ടൊഴുകിയത്.

National

നേപ്പാൾ പ്രളയം: ഹെൽപ്പ് ലൈൻ തുറന്ന് ഇന്ത്യൻ എംബസി

ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തെ തുടർന്നു ഹെൽപ്പ് ലൈൻ തുറന്ന് ഇന്ത്യൻ എംബസി. അപകടത്തിൽപ്പെട്ട ഇന്ത്യൻ പൗരന്മാരെ എത്രയും പെട്ടെന്ന് സുരക്ഷിതരായി പുറത്തെത്തിക്കാനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമായി നേപ്പാൾ സർക്കാരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി.

പ്രളയബാധിതരായ ഇന്ത്യക്കാർക്ക് സഹായം ലഭ്യമാക്കുന്നതിനായി എംബസി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും (+977 985 131 6807, +977 970 910 7500) തുറന്നിട്ടുണ്ട്. നേപ്പാൾ ഭരണകൂടവുമായി ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Kerala

നേപ്പാളിൽ കുടുങ്ങി മലയാളികൾ; ഇടപെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: ശക്തമായ മിന്നൽ പ്രളയത്തെ തുടർന്നു നേപ്പാളിൽ കുടുങ്ങി മലയാളികൾ. മലയാളികളായ 36 അംഗ വിനോദസഞ്ചാരികളാണ് അപകടമേഖലയിൽ കുടുങ്ങിയത്.

കനത്ത നാശനഷ്ടം വിതച്ച ദുരന്തബാധിത പ്രദേശത്താണ് മലയാളികൾ ഉൾപ്പെടുന്ന സംഘം പെട്ടിരിക്കുന്നത്. ഇവർ സുരക്ഷിതരാണെന്നാണ് വിവരം. പ്രളയത്തിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷയും വിവരങ്ങളും ഔദ്യോഗികമായി അന്വേഷിക്കുന്നതിനായി സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചു.

ഇതിന്‍റെ ഭാഗമായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും, വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.

Kerala

മിന്നൽപ്രളയം: നഷ്‌ടക്കയത്തില്‍ വ്യാപാരികള്‍

പാ​​​ലാ/​​​ഈ​​​രാ​​​റ്റു​​​പേ​​​ട്ട: ജി​​​ല്ല​​​യി​​​ലു​​​ണ്ടാ​​​യ മി​​​ന്ന​​​ല്‍ പ്ര​​​ള​​​ത്തി​​​ല്‍ വ്യ​​​പാ​​​രി​​​ക​​​ള്‍ക്കു​​​ണ്ടാ​​​യ​​​ത് അ​​​പ്ര​​​തീ​​​ക്ഷി​​​ത തി​​​രി​​​ച്ച​​​ടി. ഒ​​​രു രാ​​​ത്രി ഇ​​​രു​​​ട്ടി വെ​​​ളു​​​ത്ത​​​പ്പോ​​​ള്‍ പ​​​ല​​​ർ​​​ക്കും കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ​​​യു​​​ടെ ന​​​ഷ്‌ട​​​മാ​​​ണു​​​ണ്ടാ​​​യ​​​ത്. ക​​​ച്ച​​​വ​​​ട​​​ത്തി​​​നാ​​​യി സൂ​​​ക്ഷി​​​ച്ച സാ​​​ധ​​​ന​​​ങ്ങ​​​ളും ക​​​ട​​​ക​​​ളി​​​ലെ ഫ്രി​​​ഡ്ജ്, ഫ്രീ​​​സ​​​ര്‍, കം​​​പ്യൂ​​​ട്ട​​​ര്‍, പ്രി​​​ന്‍റര്‍ തു​​​ട​​​ങ്ങി​​​യ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ളും ന​​​ശി​​​ച്ചു.

ഇ​​​വ​​​യെ​​​ല്ലാം പൂ​​​ര്‍വസ്ഥി​​​തി​​​യി​​​ലേ​​​ക്ക് എ​​​ത്തി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ല്‍ വ​​​ലി​​​യ ചെ​​​ല​​​വു വ​​​രും. ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ളും വേ​​​ണ്ടി​​​വ​​​രും. പാ​​​ലാ, ഈ​​​രാ​​​റ്റു​​​പേ​​​ട്ട, മൂ​​​ന്നി​​​ല​​​വ്, ക​​​ള​​​ത്തു​​​ക്ക​​​ട​​​വ്, പൂ​​​ഞ്ഞാ​​​ര്‍, തീ​​​ക്കോ​​​യി, പ്ലാ​​​ശ​​​നാ​​​ല്‍, മു​​​ണ്ട​​​ക്ക​​​യം, പു​​​ത്ത​​​ന്‍ച​​​ന്ത, മ​​​ണി​​​മ​​​ല, എ​​​രു​​​മേ​​​ലി തു​​​ട​​​ങ്ങി​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ പ്ര​​​ള​​​യ​​​ത്തി​​​ലും ഉ​​​രു​​​ള്‍പൊ​​​ട്ട​​​ലി​​​ലും പെ​​​ട്ട് നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് വ്യാ​​​പാ​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ളാ​​​ണ് പൂ​​​ര്‍ണ​​​മാ​​​യും ഭാ​​​ഗി​​​ക​​​മാ​​​യും ന​​​ശി​​​ച്ചു​​​പോ​​​യ​​​ത്.

പ​​ത്ത​​നം​​തി​​ട്ട: പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ വെ​​​​​ള്ളം ക​​​​​യ​​​​​റി എ​​​​​ല്ലാം ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ട അ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലാ​​​​​യി​​​ ഭൂ​​​​​രി​​​​​ഭാ​​​​​ഗം വ്യാ​​​​​പാ​​​​​ര സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളും. സൂ​​​​​പ്പ​​​​​ർ മാ​​​​​ർ​​​​​ക്ക​​​​​റ്റു​​​​​ക​​​​​ൾ, വ​​​​​സ്ത്ര​​​​​ശാ​​​​​ല​​​​​ക​​​​​ൾ, പ​​​​​ല​​​​​ച​​​​​ര​​​​​ക്ക് വ്യാ​​​​​പാ​​​​​രി​​​​​ക​​​​​ൾ, ബേ​​​​​ക്ക​​​​​റി​​​​​ക​​​​​ൾ, സ്റ്റേ​​​​​ഷ​​​​​ന​​​​​റി, ഇ​​​​​ല​​​​​ക്‌ട്രോ​​​​​ണി​​​​​ക്സ് വ്യാ​​​​​പാ​​​​​രി​​​​​ക​​​​​ൾ തു​​​​​ട​​​​​ങ്ങി ചെ​​​​​റു​​​​​തും വ​​​​​ലു​​​​​തു​​​​​മാ​​​​​യ വ്യാ​​​​​പാ​​​​​ര​​​​​സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് ന​​​​​ഷ്ടം വ​​​​​ൻ​​​​​തോ​​​​​തി​​​​​ലാ​​​​​ണ്. 2018 ൽ ​​​​​സ​​​​​ക​​​​​ല​​​​​തും ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ട​​​​​വ​​​​​ർ തി​​​​​രി​​​​​കെ വ്യാ​​​​​പാ​​​​​ര മേ​​​​​ഖ​​​​​ല പ​​​​​ച്ച​​​​​പി​​​​​ടി​​​​​ച്ചെ​​​​​ത്തി​​​​​യ​​​​​പ്പോ​​​​​ഴാ​​​​​ണ് വീ​​​​​ണ്ടും ഒ​​​​​രു ദു​​​​​ര​​​​​ന്തം വേ​​​​​ട്ട​​​​​യാ​​​​​ടി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

National

മിന്നൽ പ്രളയം: കാ​​​ഷ്മീ​​​രിൽ 11 മരണം

ജ​​​മ്മു: ജ​​​മ്മു-​​​കാ​​​ഷ്മീ​​​രി​​​ലെ അ​​​തി​​​ർ​​​ത്തി ജി​​​ല്ല​​​ക​​​ളാ​​​യ പൂ​​​ഞ്ച്-​​​ര​​​ജൗ​​​രി മേ​​​ഖ​​​ല​​​യി​​​ൽ മി​​​ന്ന​​​ൽ​​​പ്ര​​​ള​​​യ​​​ത്തെ​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ൽ 11 പേ​​​ർ മ​​​രി​​​ച്ചു. ഒ​​ട്ടേ​​റെ പേ​​​രെ കാ​​​ണാ​​​താ​​​യി. പൂ​​​ഞ്ച് ജി​​​ല്ല​​​യി​​​ലെ സു​​​രാ​​​ൻ​​​കോ​​​ട്ട് താ​​​ലൂ​​​ക്കി​​​ൽ ക​​​ന​​​ത്ത നാ​​​ശ​​​മു​​​ണ്ടാ​​​യ​​​തായാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.

മ​​​ഴ ശ​​​ക്ത​​​മാ​​​യി തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ കാ​​​ണാ​​​താ​​​യ​​​വ​​​ർ​​​ക്കാ​​​യു​​​ള്ള തെ​​​ര​​​ച്ചി​​​ലും ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​വും വെ​​​ല്ലു​​​വി​​​ളി​​​യാ​​​യി തു​​​ട​​​രു​​​ക​​​യാ​​​ണ്. ര​​​ണ്ടു വ​​​യ​​​സു​​​കാ​​​ര​​​ൻ സോ​​​ഫി​​​യാ​​​ൻ യാ​​​സ​​​ർ ഉ​​​ൾ​​​പ്പെടെ അ​​​ഞ്ചു പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ​​​നി​​​ന്നു ക​​​ണ്ടെ​​​ടു​​​ത്തു. കാ​​​ണാ​​​താ​​​യ​​​വ​​​ർ​​​ക്കാ​​​യു​​​ള്ള തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്ന് ഔ​​​ദ്യോ​​​ഗി​​​ക​​​വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

ഡ​​​ൽ​​​ഹി​​​യി​​​ലാ​​​യി​​​രു​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി ഒ​​​മ​​​ർ അ​​​ബ്ദു​​​ള്ള സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സ​​​ന്ദ​​​ർ​​​ശ​​​നം വെ​​​ട്ടി​​​ച്ചു​​​രു​​​ക്കി സം​​​സ്ഥാ​​​ന​​​ത്തേ​​​ക്കു മ​​​ട​​​ങ്ങി. ജ​​​മ്മു-​​​കാ​​​ഷ്മീ​​​രി​​​ൽ ജൂ​​​ലൈ 23 മു​​​ത​​​ൽ ഭേ​​​ദ​​​പ്പെ​​​ട്ട മ​​​ഴ​​​യു​​​ണ്ടാ​​​കു​​​മെ​​ന്നു കാ​​​ലാ​​​വ​​​സ്ഥാ മു​​​ന്ന​​​റി​​​യി​​​പ്പ് ഉ​​​ണ്ടാ​​​യെ​​​ങ്കി​​​ലും ശ​​​നി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം മു​​​ത​​​ൽ മ​​​ഴ ശ​​​ക്തി​​​പ്രാ​​​പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

നാഗാലാൻഡ്

ക​​​ന​​​ത്ത മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള മി​​​ന്ന​​​ൽ​​​പ്ര​​​ള​​​യ​​​ത്തി​​​ലും മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ലും നാ​​​ഗാ​​​ലാ​​​ൻ​​​ഡി​​​ലെ ഉ​​​ൾ​​​നാ​​​ട​​​ൻ അ​​​തി​​​ർ​​​ത്തി​​​ജി​​​ല്ല​​​യാ​​​യ മോ​​​നി​​​ൽ മൂ​​​ന്നു​​​ പേ​​​ർ മ​​​രി​​​ച്ചു. ഒ​​​ട്ടേ​​​റെ​​​യാ​​​ളു​​​ക​​​ൾ പ്ര​​​ള​​​യ​​​ബാ​​​ധി​​​ത മേ​​​ഖ​​​ല​​​ക​​​ളി​​​ൽ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ മ​​​ര​​​ണ​​​സം​​​ഖ്യ ഉ​​​യ​​​രാ​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

Viral

പ്ര​ള​യ​ത്തി​ൽ ഒ​ലി​ച്ചു​പോ​യ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ കൈ​ക്ക​ലാ​ക്കാ​ൻ ജ​ന​ങ്ങ​ളു​ടെ നെ​ട്ടോ​ട്ടം

മ​ഹാ​രാ​ഷ്ട്ര​യി​ലെ റാ​യ്ഗ​ഡി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് എ​ച്ച്പി​സി​എ​ൽ പാ​ച​ക​വാ​ത​ക പ്ലാ​ന്‍റി​ന്‍റെ മ​തി​ൽ ത​ക​ർ​ന്ന് മൂ​വാ​യി​ര​ത്തോ​ളം എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ൾ പ്ര​ള​യ​വെ​ള്ള​ത്തി​ൽ ഒ​ലി​ച്ചു​പോ​യി.

പാ​താ​ള​ഗം​ഗ ന​ദി​യി​ലൂ​ടെ​യും തോ​ടു​ക​ളി​ലൂ​ടെ​യും നൂ​റു​ക​ണ​ക്കി​ന് സി​ലി​ണ്ട​റു​ക​ൾ ഒ​ഴു​കി​ന​ട​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

എ​ന്നാ​ൽ അ​ധി​കൃ​ത​രു​ടെ ക​ന​ത്ത മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച്, പ്ര​ള​യ​വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങി ആ​ളു​ക​ൾ ജീ​വ​ൻ പ​ണ​യം വെ​ച്ച് ഈ ​സി​ലി​ണ്ട​റു​ക​ൾ കൈ​ക്ക​ലാ​ക്കി വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​ത് വ​ലി​യ ആ​ശ​ങ്ക​യ്ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

ഒ​ഴു​ക്കി​ൽ​പ്പെ​ട്ട സി​ലി​ണ്ട​റു​ക​ളി​ൽ പാ​ച​ക​വാ​ത​കം ഉ​ണ്ടാ​കാ​മെ​ന്നും വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​ൽ ഇ​വ​യു​ടെ വാ​ൽ​വു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ടാ​കാ​മെ​ന്നും റാ​യ്ഗ​ഡ് ജി​ല്ലാ ക​ള​ക്ട​ർ കി​ഷ​ൻ ജാ​വ്‌​ലെ അ​റി​യി​ച്ചു.

അ​ശ്ര​ദ്ധ​മാ​യി കൈ​കാ​ര്യം ചെ​യ്താ​ൽ വ​ൻ​തോ​തി​ൽ ഗ്യാ​സ് ചോ​രാ​നോ സ്ഫോ​ട​ന​മു​ണ്ടാ​കാ​നോ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​വ വീ​ട്ടി​ൽ സൂ​ക്ഷി​ക്കു​ന്ന​ത് അ​തീ​വ അ​പ​ക​ട​ക​ര​മാ​ണ്.

സി​ലി​ണ്ട​റു​ക​ൾ ക​ണ്ടെ​ത്തു​ന്ന​വ​ർ അ​വ സ്വ​ന്ത​മാ​യി എ​ടു​ക്കാ​ൻ ശ്ര​മി​ക്കാ​തെ ഉ​ട​ന​ടി അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്നും, ഇ​തി​ന​കം കൈ​ക്ക​ലാ​ക്കി​യ​വ​ർ അ​വ എ​ത്ര​യും വേ​ഗം അ​ടു​ത്തു​ള്ള ഗ്യാ​സ് ഏ​ജ​ൻ​സി​ക​ളി​ലോ ത​ഹ​സി​ൽ​ദാ​ർ ഓ​ഫീ​സി​ലോ സു​ര​ക്ഷി​ത​മാ​യി ഏ​ൽ​പ്പി​ക്ക​ണ​മെ​ന്നും ഭ​ര​ണ​കൂ​ടം ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.

 

Latest News

Corehub Up