x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മിന്നൽപ്രളയം: നഷ്‌ടക്കയത്തില്‍ വ്യാപാരികള്‍

വെബ്ഡെസ്ക്
Published: August 3, 2026 01:00 AM IST | Updated: August 3, 2026 01:00 AM IST

റാന്നിയിൽ വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം ക‍യറിയതുമൂലം നശിച്ച സാധനസാമഗ്രികൾ.

പാ​​​ലാ/​​​ഈ​​​രാ​​​റ്റു​​​പേ​​​ട്ട: ജി​​​ല്ല​​​യി​​​ലു​​​ണ്ടാ​​​യ മി​​​ന്ന​​​ല്‍ പ്ര​​​ള​​​ത്തി​​​ല്‍ വ്യ​​​പാ​​​രി​​​ക​​​ള്‍ക്കു​​​ണ്ടാ​​​യ​​​ത് അ​​​പ്ര​​​തീ​​​ക്ഷി​​​ത തി​​​രി​​​ച്ച​​​ടി. ഒ​​​രു രാ​​​ത്രി ഇ​​​രു​​​ട്ടി വെ​​​ളു​​​ത്ത​​​പ്പോ​​​ള്‍ പ​​​ല​​​ർ​​​ക്കും കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ​​​യു​​​ടെ ന​​​ഷ്‌ട​​​മാ​​​ണു​​​ണ്ടാ​​​യ​​​ത്. ക​​​ച്ച​​​വ​​​ട​​​ത്തി​​​നാ​​​യി സൂ​​​ക്ഷി​​​ച്ച സാ​​​ധ​​​ന​​​ങ്ങ​​​ളും ക​​​ട​​​ക​​​ളി​​​ലെ ഫ്രി​​​ഡ്ജ്, ഫ്രീ​​​സ​​​ര്‍, കം​​​പ്യൂ​​​ട്ട​​​ര്‍, പ്രി​​​ന്‍റര്‍ തു​​​ട​​​ങ്ങി​​​യ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ളും ന​​​ശി​​​ച്ചു.

ഇ​​​വ​​​യെ​​​ല്ലാം പൂ​​​ര്‍വസ്ഥി​​​തി​​​യി​​​ലേ​​​ക്ക് എ​​​ത്തി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ല്‍ വ​​​ലി​​​യ ചെ​​​ല​​​വു വ​​​രും. ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ളും വേ​​​ണ്ടി​​​വ​​​രും. പാ​​​ലാ, ഈ​​​രാ​​​റ്റു​​​പേ​​​ട്ട, മൂ​​​ന്നി​​​ല​​​വ്, ക​​​ള​​​ത്തു​​​ക്ക​​​ട​​​വ്, പൂ​​​ഞ്ഞാ​​​ര്‍, തീ​​​ക്കോ​​​യി, പ്ലാ​​​ശ​​​നാ​​​ല്‍, മു​​​ണ്ട​​​ക്ക​​​യം, പു​​​ത്ത​​​ന്‍ച​​​ന്ത, മ​​​ണി​​​മ​​​ല, എ​​​രു​​​മേ​​​ലി തു​​​ട​​​ങ്ങി​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ പ്ര​​​ള​​​യ​​​ത്തി​​​ലും ഉ​​​രു​​​ള്‍പൊ​​​ട്ട​​​ലി​​​ലും പെ​​​ട്ട് നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് വ്യാ​​​പാ​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ളാ​​​ണ് പൂ​​​ര്‍ണ​​​മാ​​​യും ഭാ​​​ഗി​​​ക​​​മാ​​​യും ന​​​ശി​​​ച്ചു​​​പോ​​​യ​​​ത്.

പ​​ത്ത​​നം​​തി​​ട്ട: പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ വെ​​​​​ള്ളം ക​​​​​യ​​​​​റി എ​​​​​ല്ലാം ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ട അ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലാ​​​​​യി​​​ ഭൂ​​​​​രി​​​​​ഭാ​​​​​ഗം വ്യാ​​​​​പാ​​​​​ര സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളും. സൂ​​​​​പ്പ​​​​​ർ മാ​​​​​ർ​​​​​ക്ക​​​​​റ്റു​​​​​ക​​​​​ൾ, വ​​​​​സ്ത്ര​​​​​ശാ​​​​​ല​​​​​ക​​​​​ൾ, പ​​​​​ല​​​​​ച​​​​​ര​​​​​ക്ക് വ്യാ​​​​​പാ​​​​​രി​​​​​ക​​​​​ൾ, ബേ​​​​​ക്ക​​​​​റി​​​​​ക​​​​​ൾ, സ്റ്റേ​​​​​ഷ​​​​​ന​​​​​റി, ഇ​​​​​ല​​​​​ക്‌ട്രോ​​​​​ണി​​​​​ക്സ് വ്യാ​​​​​പാ​​​​​രി​​​​​ക​​​​​ൾ തു​​​​​ട​​​​​ങ്ങി ചെ​​​​​റു​​​​​തും വ​​​​​ലു​​​​​തു​​​​​മാ​​​​​യ വ്യാ​​​​​പാ​​​​​ര​​​​​സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് ന​​​​​ഷ്ടം വ​​​​​ൻ​​​​​തോ​​​​​തി​​​​​ലാ​​​​​ണ്. 2018 ൽ ​​​​​സ​​​​​ക​​​​​ല​​​​​തും ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ട​​​​​വ​​​​​ർ തി​​​​​രി​​​​​കെ വ്യാ​​​​​പാ​​​​​ര മേ​​​​​ഖ​​​​​ല പ​​​​​ച്ച​​​​​പി​​​​​ടി​​​​​ച്ചെ​​​​​ത്തി​​​​​യ​​​​​പ്പോ​​​​​ഴാ​​​​​ണ് വീ​​​​​ണ്ടും ഒ​​​​​രു ദു​​​​​ര​​​​​ന്തം വേ​​​​​ട്ട​​​​​യാ​​​​​ടി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

Tags : FlashFloods Traders loss Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up