x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഫ്സി​ആ​ർ​എ ഭേ​ദ​ഗ​തി ബി​ൽ: ജെ​പി​സി പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: September 19, 2026 02:18 AM IST | Updated: September 19, 2026 02:18 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന (നി​​​​യ​​​​ന്ത്ര​​​​ണ) ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ൽ 2026 സം​​​​ബ​​​​ന്ധി​​​​ച്ചു ബ​​​​ന്ധ​​​​പ്പെ​​​​ട്ട എ​​​​ല്ലാ ക​​​​ക്ഷി​​​​ക​​​​ളു​​​​മാ​​​​യും വി​​​​പു​​​​ല​​​​മാ​​​​യ കൂ​​​​ടി​​​​യാ​​​​ലോ​​​​ച​​​​ന ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷ​​​ ക​​​​ക്ഷി​​​​ക​​​​ൾ.

ബി​​​​ല്ലി​​​​ൽ സ​​​​മ​​​​ഗ്ര​​​​മാ​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് സം​​​​യു​​​​ക്ത പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​റി സ​​​​മി​​​​തി (ജെ​​​​പി​​​​സി) അ​​​​ധ്യ​​​​ക്ഷ​​​​ൻ സ​​​​ഞ്ജ​​​​യ് ജ​​​​യ്‌​​​​സ്വാ​​​​ളി​​​​ന് ഡി​​​​എം​​​​കെ അം​​​​ഗം പി. ​​​​വി​​​​ൽ​​​​സ​​​​ൺ ക​​​​ത്ത​​​​യ​​​​ച്ചു. ജെ​​​​പി​​​​സി​​​​യു​​​​ടെ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ണ സു​​​​താ​​​​ര്യ​​​​ത​​​​യോ​​​​ടെ​​​​യും വി​​​​പു​​​​ല​​​​മാ​​​​യും ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ബി​​​​ൽ പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന ജെ​​​​പി​​​​സി​​​​യു​​​​ടെ ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന ആ​​​​ദ്യ​​​യോ​​​​ഗ​​​​ത്തി​​​​ൽ ഇ​​​​തി​​​​ന്‍റെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ അം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു ന​​​​ൽ​​​​കി. സ​​​​മി​​​​തി​​​​യു​​​​ടെ ര​​​​ണ്ടാ​​​​മ​​​​ത്തെ യോ​​​​ഗം ഈ ​​​​മാ​​​​സം 29ന് ​​​​ചേ​​​​രും. കേ​​​​ര​​​​ള​​​​ത്തി​​​​ൽ​​​നി​​​​ന്ന് ആ​​​​ന്‍റോ ആ​​​​ന്‍റ​​​​ണി, ഇ.​​​​ടി. മു​​​​ഹ​​​​മ്മ​​​​ദ് ബ​​​​ഷീ​​​​ർ, സ​​​​ദാ​​​​ന​​​​ന്ദ​​​​ൻ മാ​​​​സ്റ്റ​​​​ർ തു​​​​ട​​​​ങ്ങി​​​​യ എം​​​പി​​​മാ​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.

ബ​​​​ജ​​​​റ്റ് സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച എ​​​​ഫ്സി​​​​ആ​​​​ർ​​​​എ ബി​​​​ൽ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളെ​​​​യും എ​​​​ൻ​​​​ജി​​​​ഒ​​​​ക​​​​ളെ​​​​യും ല​​​​ക്ഷ്യ​​​​മി​​​​ട്ടു​​​​ള്ള​​​​താ​​​​ണെ​​​​ന്നാ​​​​ണ് പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​ന്‍റെ ആ​​​​രോ​​​​പ​​​​ണം. പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച വേ​​​​ള​​​​യി​​​​ൽ​​​ത്ത​​​ന്നെ പ്ര​​​​തി​​​​പ​​​​ക്ഷ​​​ ക​​​​ക്ഷി​​​​ക​​​​ളും പ്ര​​​​തി​​​​പ​​​​ക്ഷം ഭ​​​​രി​​​​ക്കു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളും ബി​​​​ല്ലി​​​​നെ​​​​തി​​​​രേ ശ​​​​ക്ത​​​​മാ​​​​യി രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ൽ വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ക മാ​​​​ത്ര​​​​മാ​​​​ണു ല​​​​ക്ഷ്യ​​​​മെ​​​​ന്നും ഏ​​​​തെ​​​​ങ്കി​​​​ലും മ​​​​ത​​​​വി​​​​ഭാ​​​​ഗ​​​​ത്തെ ല​​​​ക്ഷ്യ​​​​മി​​​​ട്ട​​​​ല്ല ബി​​​​ല്ലെ​​​​ന്നും കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. കൂ​​​​ടു​​​​ത​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ​​​​ക്കാ​​​​യി മ​​​​ൺ​​​​സൂ​​​​ൺ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലാ​​​​ണ് ബി​​​​ൽ ജെ​​​​പി​​​​സി​​​​ക്കു വി​​​​ടാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്.

Tags : FCRA AmendmentBill Opposition Demands JPCScrutiny Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up