x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുദ്ധക്കപ്പലുകളുടെ കൂട്ടിയിടി: പാ​​ക് ആ​​രോ​​പ​​ണം ത​​ള്ളി ഇ​​ന്ത്യ

വെബ്ഡെസ്ക്
Published: September 19, 2026 02:36 AM IST | Updated: September 19, 2026 02:36 AM IST

ര​​​ൺ​​​ധീ​​​ർ ജ​​​യ്സ്വാ​​​ൾ

ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​​റ​​​​ബി​​​​ക്ക​​​​ട​​​​ലി​​​​ല്‍ പാ​​​ക്കി​​​സ്ഥാ​​​ൻ യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​മാ​​​യി ഇ​​​ന്ത്യ​​​ൻ യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​ൽ കൂ​​​ട്ടി​​​യി​​​ടി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ പാ​​​ക് ആ​​​രോ​​​പ​​​ണം ശ​​​ക്ത​​​മാ​​​യി നി​​​രാ​​​ക​​​രി​​​ച്ച് ഇ​​​ന്ത്യ.

പാ​​​ക് നി​​ല​​പാ​​ട് ഇ​​​ന്ത്യ പ്ര​​​തീ​​​ക്ഷി​​​ച്ച രീ​​​തി​​​യി​​​ലു​​​ള്ള പ​​​തി​​​വു​​​ പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​ണെ​​​ന്നു വി​​​ദേ​​​ശ​​​കാ​​​ര്യ​​​ മ​​​ന്ത്രാ​​​ല​​​യം വ​​​ക്താ​​​വ് ര​​​ൺ​​​ധീ​​​ർ ജ​​​യ്സ്വാ​​​ൾ പ​​റ​​ഞ്ഞു. പാ​​ക് ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ തി​​ക​​ച്ചും അ​​ടി​​സ്ഥാ​​നര​​ഹി​​ത​​മാ​​ണ്.

അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ന്‍റെ വ​​​ട​​​ക്ക​​​ന്‍ മേ​​​ഖ​​​ല​​​യി​​​ല്‍ പ​​​തി​​​വ് നി​​​രീ​​​ക്ഷ​​​ണ ദൗ​​​ത്യ​​​ത്തി​​​ല്‍ ഏ​​​ര്‍പ്പെ​​​ട്ടി​​​രു​​​ന്ന ഇ​​​ന്ത്യ​​​ൻ യു​​​ദ്ധ​​​ക്ക​​​പ്പ​​​ൽ ഐ​​​എ​​​ൻ​​​എ​​​സ് കോൽ​​​ക്ക​​​ത്ത​​​യ്ക്കു സ​​​മീ​​​പം പാ​​​ക് നാ​​​വി​​​ക​​​ക​​​പ്പ​​​ലാ​​​യ ഹു​​​നൈ​​​ൻ അ​​​സ്വീ​​​കാ​​​ര്യ​​​മാ​​​യ രീ​​​തി​​​യി​​​ൽ എ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

പാ​​​ക് ക​​​പ്പ​​​ൽ മു​​​ന്നോ​​​ട്ട് ഓ​​​ടി​​​ച്ചു​​​പോ​​​യ​​​ത് സൈ​​​നി​​​ക​​​നീ​​​ക്ക​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച 1991 ഏ​​​പ്രി​​​ലി​​​ലെ ക​​​രാ​​​റി​​​ന്‍റെ ലം​​​ഘ​​​ന​​​മാ​​​ണ്. ക​​​ട​​​ലി​​​ലെ നാ​​​വി​​​ക​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള അ​​​ക​​​ലം മൂ​​​ന്നു നോ​​​ട്ടി​​​ക്ക​​​ൽ മൈ​​​ലി​​​നു മു​​​ക​​​ളി​​​ലാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന നി​​ർ​​ദേ​​ശ​​വും ഇ​​തു​​വ​​ഴി ലം​​ഘി​​ക്ക​​പ്പെ​​ട്ടു. ക​​​പ്പ​​​ലു​​​ക​​​ളു​​​ടെ കൂ​​​ട്ടി​​​യി​​​ടി ത​​​ട​​​യു​​​ന്ന​​​തി​​​നു​​​ള്ള രാ​​​ജ്യാ​​​ന്ത​​​ര​​​ച​​​ട്ട​​​ങ്ങ​​​ളും പാ​​​ക്കി​​​സ്ഥാ​​​ൻ പാ​​ലി​​ച്ചി​​ല്ല. വ​​​ലി​​​യ കേ​​​ടു​​​പാ​​​ടു​​​ക​​​ളി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ഇ​​​ന്ത്യ​​​ൻ ക​​​പ്പ​​​ൽ ക​​​ട​​​ലി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നും ര​​ൺ​​ധീ​​ർ ജ​​യ്സ്വാ​​ൾ പ​​റ​​ഞ്ഞു.

ക​​ഴി​​ഞ്ഞ ചൊ​​വ്വാ​​ഴ്ച​​യാ​​ണ് യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ൾ കൂ​​​ട്ടി​​​യി​​​ടി​​​ച്ച​​ത്. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് പാ​​​ക് ന​​​യത​​​ന്ത്ര​​​ പ്ര​​​തി​​​നി​​​ധി​​​യെ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി ഇ​​​ന്ത്യ പ്ര​​​തി​​​ഷേ​​​ധി​​ച്ചി​​രു​​ന്നു.

Tags : Warship Collision India Rejects Pakistan Allegation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up