നരേന്ദ്ര പവാർ
താനെ: മഹാരാഷ്ട്രയിൽ ഇരുപത്തിരണ്ടുകാരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത മുൻ ബിജെപി എംഎൽഎ നരേന്ദ്ര പവാറിനായി തെരച്ചിൽ ഊർജിതമാക്കി പൊലിസ്.
വിവാഹിതയായ യുവതിയെയാണ് പവാറും മുൻപൊലിസ് കോൺസ്റ്റബിൾ ശൈലേഷ് പാട്ടീലും ബലാത്സംഗം ചെയ്തത്.
സെപ്റ്റംബർ 13നു ഭീവണ്ടിയിലെ ബാപ്ഗാവിലാണു സംഭവം. യുവതിയെ ബലമായി മദ്യം കഴിപ്പിച്ചശേഷം ഇരുവരും ബലാത്സംഗം ചെയ്യുകയായിരുന്നു.
വിവാഹജീവിതത്തിലുണ്ടായ പ്രശ്നങ്ങൾക്കു മധ്യസ്ഥത വഹിക്കാമെന്ന് പവാർ യുവതിയോടു പറഞ്ഞിരുന്നു.
Tags : Search Intensified BJPMLA Raped Woman Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash