Kerala
കോഴിക്കോട്: മയക്കുമരുന്നു നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതികൾ പിടിയിൽ.
പെരിന്തൽമണ്ണ സ്വദേശിയായ പെൺകുട്ടിയെ ആണ് പീഡിപ്പിച്ചത്. ഒരു പകൽ മുഴുവൻ പീഡിപ്പിച്ച ശേഷം നാലായിരം രൂപ നൽകി പെൺകുട്ടിയെ ബീച്ചിൽ ഇറക്കി വിടുകയായിരുന്നു.
ഈ മാസം 20നാണ് പെരിന്തൽമണ്ണ സ്വദേശിനിയായ പെൺകുട്ടിയെ കാണാതാകുന്നത്. ബസിൽ യാത്ര ചെയ്തു കോഴിക്കോട് ബീച്ചിലെത്തിയ പെൺകുട്ടിക്കു താമസവും ഭക്ഷണവും നൽകാമെന്നു പറഞ്ഞു പ്രതികളായ യുവാക്കൾ ഫ്ളാറ്റിലേക്കു കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
ഇവിടെ വച്ച് മൂക്കിലൂടെ വലിക്കാൻ കഴിയുന്ന ലഹരി വസ്തുക്കൾ നൽകി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. പുലർച്ചെ മുതൽ ഉച്ചവരെ ഉപദ്രവം തുടർന്നു. ഉച്ചയോടെ 4,000 രൂപയും നൽകി പെൺകുട്ടിയെ കോഴിക്കോട് ബീച്ചിൽ ഇറക്കി വിടുകയായിരുന്നു.
തുടർന്ന് പെരിന്തൽമണ്ണ പോലീസ് പെൺകുട്ടിയെ കണ്ടെത്തി വീട്ടിലെത്തിക്കുകയായിരുന്നു. കാസർഗോഡ് സ്വദേശികളായ രണ്ടുപേരാണ് സംഭവവുമായി ബന്ധപ്പെട്ടു പിടിയിലായത്.
പെൺകുട്ടിയുടെ മൊഴി പ്രകാരം പോക്സോ വകുപ്പുകൾ ചുമത്തിയാണു യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തത്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. വിതുര മുളയ്ക്കോട്ടുകര അജ്മൽ മൻസിലിൽ മുഹമ്മദ് ആസിഫ് (21) ആണ് അറസ്റ്റിലായത്. ഒളിവില്‍ പോയ പ്രതിയെ പോലീസ് തൃശൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
സ്കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ഥിനിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. പോക്സോ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
സ്കൂൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന പെണ്‍കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തി കാറില്‍ കയറ്റിയെന്നും ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ചുവെന്നുമാണ് പോലീസ് പറയുന്നത്. ശേഷം പെൺകുട്ടിയെ നെടുമങ്ങാട് ഭാഗത്ത് ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടുവെന്നും പോലീസ് പറഞ്ഞു.
വൈകുന്നേരം വീട്ടിലെത്തിയ പെണ്‍കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞു. തുടർന്ന് വിതുര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
ലക്നോ: ഉത്തർപ്രദേശിൽ കൗമാരക്കാരിയെ പീഡിപ്പിച്ചു കൊന്നു. എറ്റാ ജില്ലയിലാണ് സംഭവം. 19കാരിയാണ് കൊല്ലപ്പെട്ടത്.
രണ്ട് ദിവസം മുമ്പ് ഒരു അഴുക്കുചാലിൽ അർദ്ധനഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി അഴുക്കുചാലിൽ ഉപേക്ഷിച്ചതാണെന്ന് കുടുംബം ആരോപിച്ചു. തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
തുടർന്ന് 28കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അതേ നാട്ടുകാരനാണ് ഇയാളും. മദ്യലഹരിയിലായിരുന്ന പ്രതി, വിറകുകെട്ട് കൊണ്ടുപോകാൻ സഹായിക്കാമെന്ന് പറഞ്ഞാണ് പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോടത്.
ഇവിടെവച്ച് പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി, പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും നിയമനടപടികൾ പൂർത്തിയാക്കി ഇയാളെ ജയിലിലേക്ക് മാറ്റിയെന്നും പോലീസ് പറഞ്ഞു.
International
ലണ്ടൻ: ഇംഗ്ലണ്ടിൽ ഇരുപതു വയസുള്ള ഇന്ത്യൻ വംശജ മാനഭംഗത്തിനിരയായ കേസിൽ ഒരാൾ അറസ്റ്റിൽ. വെസ്റ്റ് മിഡ്ലാൻഡിൽ ശനിയാഴ്ച നടന്ന സംഭവത്തിനു പിന്നിൽ വംശീയ വിദ്വേഷം ആയിരിക്കാമെന്ന് ഇന്ത്യൻ സമൂഹം സൂചിപ്പിച്ചു.
മാനഭംഗത്തിനിരയായ യുവതിയെക്കുറിച്ച് പോലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അക്രമി വാതിൽ തകർത്ത് പെൺകുട്ടിയുടെ വീട്ടിൽ കടക്കുകയായിരുന്നു. പ്രതിയെന്നു സംശയിക്കുന്നയാളുടെ സിസിടിവി ചിത്രം പോലീസ് ഞായറാഴ്ച പുറത്തു വിട്ടിരുന്നു.
മുപ്പതിനു മുകളിൽ പ്രായമുള്ള ഇയാൾ വെള്ളക്കാരനാണ്. മാനഭംഗം ചെയ്യപ്പെട്ട പെൺകുട്ടി പഞ്ചാബി വംശജയാണെന്ന് ഇന്ത്യൻ സമൂഹം അറിയിച്ചു. ഏതാനും ആഴ്ച മുന്‍പ് ഒരു സിക്ക് വംശജയും ഇതേ മേഖലയിൽ മാനഭംഗം ചെയ്യപ്പെട്ടിരുന്നു.
National
കോൽക്കത്ത: പഞ്ചിമ ബംഗാളിൽ പെൺകുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു. കോൽക്കത്തയിൽ എഞ്ചിനിയറിംഗ് രണ്ടാം വർഷ വിദ്യാർഥിനിയെ സഹപാഠി പീഡിപ്പിച്ചു.
മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി സഹപാഠി തന്നെ പീഡിപ്പിച്ചുവെന്ന് ആനന്ദപുർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പെൺകുട്ടി ആരോപിക്കുന്നു. സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി.
മറ്റൊരു സംസ്ഥാനത്ത് നിന്നും പഠനാവശ്യത്തിനായാണ് പെൺകുട്ടി പഞ്ചിമ ബംഗാളിൽ എത്തിയത്. താൻ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തെത്തിയാണ് പ്രതി മയക്കുമരുന്ന് നൽകി അതിക്രമം നടത്തിയതെന്നും പെൺകുട്ടി പോലീസിനോടു പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ മെഡിക്കൽ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായിരുന്നു.