ന്യൂഡൽഹി: രാജ്യതലസ്ഥാനത്തു സ്വകാര്യ ബസിനുള്ളിൽ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തതിനു കണ്ടക്ടറും ഡ്രൈവറും അറസ്റ്റിൽ.
മേയ് 11നു ഡൽഹിയിലെ റാണിബാഗ് പ്രദേശത്തു നടന്ന സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. കുറ്റകൃത്യം നടന്ന സ്ലീപ്പർ ബസും പോലീസ് പിടികൂടി.
തിങ്കളാഴ്ചരാത്രി ആക്രമണത്തിനിരയായ സ്ത്രീ ജോലി കഴിഞ്ഞു വീട്ടിലേക്ക് നടക്കവെ നിർത്തിയിട്ട ബസിനടുത്തുണ്ടായിരുന്ന പ്രതികളിലൊരാളോട് സമയം ചോദിക്കാനായി സമീപിച്ചുവെന്നും ഇയാൾ സ്ത്രീയെ ബസിനുള്ളിലേക്ക് വലിച്ചിഴച്ചു ബലാത്സംഗം ചെയ്തെന്നുമാണ് പോലീസ് പറയുന്നത്.
Tags : Woman raped inside bus Delhi driver arrested