Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Raped

ഗുണ്ട പീഡിപ്പിച്ച ദൃശ്യങ്ങൾ കാട്ടി യുവതിയെ വീണ്ടും പീഡിപ്പിച്ചു ; അട്ടാണി അനീഷും കൂട്ടാളിയും അറസ്റ്റിൽ

കൊച്ചി: കുപ്രസിദ്ധ ഗുണ്ട മൂന്നു മാസം മുമ്പ് പീഡിപ്പിച്ച ദൃശ്യങ്ങൾ കാട്ടി യുവതിയെ വീണ്ടും ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. മട്ടാഞ്ചേരി പുതിയറോഡ് കൊച്ചുപറമ്പില്‍ അട്ടാണി അനീഷ് (43), ഇയാളുടെ കൂട്ടാളി കൊല്ലം മയ്യനാട് സ്വദേശി ഫിറോസ് ഖാൻ (23) എന്നിവരാണ് അറസ്റ്റിലായത്.

രണ്ടാമത്തെ പീഡനക്കേസിന്‍റെ മൊഴി എടുക്കുന്നതിനിടെയാണ് ആദ്യം അട്ടാണി അനീഷ് പീഡിപ്പിച്ച വിവരം യുവതി പോലീസിനെ അറിയിച്ചത്. കണ്ണൂർ സ്വദേശിനിയായ യുവതിയെ കഴിഞ്ഞ 21ന് എസ്ആർഎം റോഡിലെ ഹോട്ടലിലെത്തിച്ച് എംഡിഎം എ കുത്തിവച്ചശേഷം ഫിറോസ് ഖാൻ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

കലൂർ ജെഎൻയു സ്റ്റേഡിയത്തിനു സമീപത്തെ കടയിൽ അർധരാത്രി ചായ കുടിക്കാനെത്തിയ യുവതിയെ ഫിറോസ് എസ്ആർഎം റോഡിലെ ലോഡ്ജിലേക്ക് കൂട്ടി കൊണ്ടുപോയി എംഡിഎംഎ കുത്തി വച്ച ശേഷം ക്രൂരമായി പീഡിപ്പിച്ചു. അട്ടാണി അനീഷ് മുമ്പ് മട്ടാഞ്ചേരിയിലെ വീട്ടിൽ വച്ച് യുവതിയെ പീഡിപ്പിച്ച ദൃശ്യങ്ങൾ ഫിറോസ് ഖാന് കൈമാറിയിരുന്നു. ഈ ദൃശ്യങ്ങൾ യുവതിയെ കാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

22 ന് പുലർച്ചെ ഹോട്ടൽ മുറിയിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവതി പരിചയക്കാരനായ സെക്യുരിറ്റി ജീവനക്കാരനെ വിവരം അറിയിച്ചു. തുടർന്ന് ഇയാൾ യുവതിയെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർ അറിയിച്ച പ്രകാരം എറണാകുളം നോർത്ത് പോലീസ് നടത്തിയ അന്വേഷണത്തിൽ അയ്യപ്പൻ കാവിൽ നിന്ന് എസ്ഐമാരായ ഹരികൃഷ്ണൻ, പി. പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഫിറോസ് ഖാനെ തിങ്കളാഴ്ച അറസ്റ്റു ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അട്ടാണി അനീഷിന്‍റെ പേരിൽ സിറോ എഫ്ഐആർ രജിസ്റ്റർ ചെയ്തു കേസ് മട്ടാഞ്ചേരി പോലീസിന് കൈമാറി. അടുത്തിടെയാണ് ഇയാൾ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. മട്ടാഞ്ചേരി പോലീസ് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

National

പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ഒ​രാ​ൾ പി​ടി​യി​ൽ

ഭു​വ​നേ​ശ്വ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. ഒ​ഡീ​ഷ​യി​ലെ കാ​ണ്ഡ​മാ​ൽ ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. ബ​ലാ​ത്സം​ഗ​ത്തി​ന് ശേ​ഷം കൊ​ടു​ങ്കാ​ട്ടി​ൽ 14 വ​യ​സു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച് പ്ര​തി​ക​ൾ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളി​ലൊ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു, ര​ണ്ടാ​മ​ത്തെ പ്ര​തി​ക്കാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ബെ​ൽ​ഗാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. പെ​ൺ​കു​ട്ടി വീ​ടി​ന് സ​മീ​പ​ത്തെ ക​നാ​ലി​ലേ​ക്ക് പോ​യ സ​മ​യ​ത്താ​ണ് ഗ്രാ​മ​ത്തി​ലെ ര​ണ്ട് യു​വാ​ക്ക​ൾ ചേ​ർ​ന്ന് പെ​ൺ​കു​ട്ടി​യെ കാ​ട്ടി​നു​ള്ളി​ലേ​ക്ക് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. പെ​ൺ​കു​ട്ടി എ​തി​ർ​ത്ത​തോ​ടെ വ​സ്ത്ര​ങ്ങ​ൾ വ​ലി​ച്ചു​കീ​റു​ക​യും വി​ഡി​യോ പ​ക​ർ​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് രാ​ത്രി മു​ഴു​വ​ൻ പ്ര​തി​ക​ൾ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു. ക്രൂ​ര​മാ​യി മ​ർ​ദി​ച്ച ശേ​ഷം കാ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​യു​കാ​യി​രു​ന്നു.

രാ​ത്രി മു​ഴു​വ​ൻ കാ​ട്ടി​ലെ കൊ​ടും ത​ണു​പ്പി​നെ അ​തി​ജീ​വി​ച്ച പെ​ൺ​കു​ട്ടി തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യോ​ടെ​യാ​ണ് കാ​ടി​നു പു​റ​ത്തെ​ത്തി​യ​ത്. തു​ട​ർ​ന്ന് വീ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു; പ്ര​തി​ക​ൾ പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: മ​യ​ക്കു​മ​രു​ന്നു ന​ൽ​കി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ക​ൾ പി​ടി​യി​ൽ.

പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി​യെ ആ​ണ് പീ​ഡി​പ്പി​ച്ച​ത്. ഒ​രു പ​ക​ൽ മു​ഴു​വ​ൻ പീ​ഡി​പ്പി​ച്ച ശേ​ഷം നാ​ലാ​യി​രം രൂ​പ ന​ൽ​കി പെ​ൺ​കു​ട്ടി​യെ ബീ​ച്ചി​ൽ ഇ​റ​ക്കി വി​ടു​ക​യാ​യി​രു​ന്നു.

ഈ ​മാ​സം 20നാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​കു​ന്ന​ത്. ബ​സി​ൽ യാ​ത്ര ചെ​യ്തു കോ​ഴി​ക്കോ​ട് ബീ​ച്ചി​ലെ​ത്തി​യ പെ​ൺ​കു​ട്ടി​ക്കു താ​മ​സ​വും ഭ​ക്ഷ​ണ​വും ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞു പ്ര​തി​ക​ളാ​യ യു​വാ​ക്ക​ൾ ഫ്ളാ​റ്റി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

ഇ​വി​ടെ ​വ​ച്ച് മൂ​ക്കി​ലൂ​ടെ വ​ലി​ക്കാ​ൻ ക​ഴി​യു​ന്ന ല​ഹ​രി വ​സ്​തു​ക്ക​ൾ ന​ൽ​കി പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു. പു​ല​ർ​ച്ചെ മു​ത​ൽ ഉ​ച്ച​വ​രെ ഉ​പ​ദ്ര​വം തു​ട​ർ​ന്നു. ഉ​ച്ച​യോ​ടെ 4,000 രൂ​പ​യും ന​ൽ​കി പെ​ൺ​കു​ട്ടി​യെ കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ ഇ​റ​ക്കി വി​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തി വീ​ട്ടി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രാ​ണ് സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പി​ടി​യി​ലാ​യ​ത്.

പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി പ്ര​കാ​രം പോ​ക്സോ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാണു യു​വാ​ക്ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ മ​റ്റാ​ർ​ക്കെ​ങ്കി​ലും പ​ങ്കു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സ്; പ്ര​തി അ​റ​സ​റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വ് അ​റ​സ്റ്റി​ൽ. വി​തു​ര മു​ള​യ്ക്കോ​ട്ടു​ക​ര അ​ജ്മ​ൽ മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് ആ​സി​ഫ് (21) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഒ​ളി​വി​ല്‍ പോ​യ പ്ര​തി​യെ പോ​ലീ​സ് തൃ​ശൂ​രി​ൽ നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സ്‌​കൂ​ളി​ല്‍ നി​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ വി​ദ്യാ​ര്‍​ഥി​നി​യെ കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. പോ​ക്സോ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് പ്ര​തി​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

സ്‌​കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ പ്ര​തി ഭീ​ഷ​ണി​പ്പെ​ടു​ത്തി കാ​റി​ല്‍ ക​യ​റ്റി​യെ​ന്നും ഒ​ഴി​ഞ്ഞ സ്ഥ​ല​ത്ത് എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചു​വെ​ന്നു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ശേ​ഷം പെ​ൺ​കു​ട്ടി​യെ നെ​ടു​മ​ങ്ങാ​ട് ഭാ​ഗ​ത്ത് ഉ​പേ​ക്ഷി​ച്ച് പ്ര​തി ര​ക്ഷ​പ്പെ​ട്ടു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

വൈ​കു​ന്നേ​രം വീ​ട്ടി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി ര​ക്ഷി​താ​ക്ക​ളോ​ട് വി​വ​രം പ​റ​ഞ്ഞു. തു​ട​ർ​ന്ന് വി​തു​ര പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

യു​പി​യി​ൽ കൗ​മാ​ര​ക്കാ​രി​യെ പീ​ഡി​പ്പി​ച്ചു കൊ​ന്നു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കൗ​മാ​ര​ക്കാ​രി​യെ പീ​ഡി​പ്പി​ച്ചു കൊ​ന്നു. എ​റ്റാ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. 19കാ​രി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ര​ണ്ട് ദി​വ​സം മു​മ്പ് ഒ​രു അ​ഴു​ക്കു​ചാ​ലി​ൽ അ​ർ​ദ്ധ​ന​ഗ്ന​മാ​യ നി​ല​യി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നു. പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി അ​ഴു​ക്കു​ചാ​ലി​ൽ ഉ​പേ​ക്ഷി​ച്ച​താ​ണെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

തു​ട​ർ​ന്ന് 28കാ​ര​നാ​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​ൺ​കു​ട്ടി​യു​ടെ അ​തേ നാ​ട്ടു​കാ​ര​നാ​ണ് ഇ​യാ​ളും. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന പ്ര​തി, വി​റ​കു​കെ​ട്ട് കൊ​ണ്ടു​പോ​കാ​ൻ സ​ഹാ​യി​ക്കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് പെ​ൺ​കു​ട്ടി​യെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​പോ​ട​ത്.

ഇ​വി​ടെ​വ​ച്ച് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പ്ര​തി, പെ​ൺ​കു​ട്ടി​യെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​താ​യും നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഇ​യാ​ളെ ജ​യി​ലി​ലേ​ക്ക് മാ​റ്റി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

International

ഇംഗ്ലണ്ടിൽ ഇന്ത്യൻ വംശജ മാനഭംഗത്തിനിരയായി

ല​​​ണ്ട​​​ൻ: ഇം​​​ഗ്ല​​​ണ്ടി​​​ൽ ഇ​​​രു​​​പ​​​തു വ​​​യ​​​സു​​​ള്ള ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ മാ​​​ന​​​ഭം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​യ കേ​​​സി​​​ൽ ഒ​​​രാ​​​ൾ അ​​​റ​​​സ്റ്റി​​​ൽ. വെ​​​സ്റ്റ് മി​​​ഡ്‌​​​ലാ​​​ൻ​​​ഡി​​​ൽ ശ​​​നി​​​യാ​​​ഴ്ച ന​​​ട​​​ന്ന സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നി​​​ൽ വം​​​ശീ​​​യ വി​​​ദ്വേ​​​ഷം ആ​​​യി​​​രി​​​ക്കാ​​​മെ​​​ന്ന് ഇ​​​ന്ത്യ​​​ൻ സ​​​മൂ​​​ഹം സൂ​​​ചി​​​പ്പി​​​ച്ചു.

മാ​​​ന​​​ഭം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​യ യു​​വ​​തി​​യെ​​​ക്കു​​​റി​​​ച്ച് പോ​​​ലീ​​​സ് കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല. അ​​​ക്ര​​​മി വാ​​​തി​​​ൽ​​​ ത​​​ക​​​ർ​​​ത്ത് പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ വീ​​​ട്ടി​​​ൽ ക​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പ്ര​​​തി​​​യെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന​​​യാ​​​ളു​​​ടെ സി​​​സി​​​ടി​​​വി ചി​​​ത്രം പോ​​​ലീ​​​സ് ഞാ​​​യ​​​റാ​​​ഴ്ച പു​​​റ​​​ത്തു​​​ വി​​​ട്ടി​​​രു​​​ന്നു.

മു​​​പ്പ​​​തി​​​നു മു​​​ക​​​ളി​​​ൽ പ്രാ​​​യ​​​മു​​​ള്ള ഇ​​​യാ​​​ൾ വെ​​​ള്ള​​​ക്കാ​​​ര​​​നാ​​​ണ്. മാ​​​ന​​​ഭം​​​ഗം ചെ​​​യ്യ​​​പ്പെ​​​ട്ട പെ​​​ൺ​​​കു​​​ട്ടി പ​​​ഞ്ചാ​​​ബി വം​​​ശ​​​ജ​​​യാ​​​ണെ​​​ന്ന് ഇ​​​ന്ത്യ​​​ൻ സ​​​മൂ​​​ഹം അ​​റി​​യി​​ച്ചു. ഏ​​​താ​​​നും ആ​​​ഴ്ച​ മു​​​ന്പ് ഒ​​​രു സി​​ക്ക് വം​​​ശ​​​ജ​​​യും ഇ​​​തേ മേ​​​ഖ​​​ല​​​യി​​​ൽ മാ​​​ന​​​ഭം​​​ഗം ചെ​​​യ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

National

കോ​ൽ​ക്ക​ത്ത​യി​ൽ എ​ഞ്ചി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​നി​യെ സ​ഹ​പാ​ഠി പീ​ഡി​പ്പി​ച്ചു

കോ​ൽ​ക്ക​ത്ത: പ​ഞ്ചി​മ ബം​ഗാ​ളി​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്കു നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു. കോ​ൽ​ക്ക​ത്ത​യി​ൽ എ​ഞ്ചി​നി​യ​റിം​ഗ് ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യെ സ​ഹ​പാ​ഠി പീ​ഡി​പ്പി​ച്ചു.

മ​യ​ക്കു​മ​രു​ന്ന് ക​ല​ർ​ത്തി​യ പാ​നീ​യം ന​ൽ​കി സ​ഹ​പാ​ഠി ത​ന്നെ പീ​ഡി​പ്പി​ച്ചു​വെ​ന്ന് ആ​ന​ന്ദ​പു​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പെ​ൺ​കു​ട്ടി ആ​രോ​പി​ക്കു​ന്നു. സം​ഭ​വ​ത്തി​ൽ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി.

മ​റ്റൊ​രു സം​സ്ഥാ​ന​ത്ത് നി​ന്നും പ​ഠ​നാ​വ​ശ്യ​ത്തി​നാ​യാ​ണ് പെ​ൺ​കു​ട്ടി പ​ഞ്ചി​മ ബം​ഗാ​ളി​ൽ എ​ത്തി​യ​ത്. താ​ൻ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തെ​ത്തി​യാ​ണ് പ്ര​തി മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി അ​തി​ക്ര​മം ന​ട​ത്തി​യ​തെ​ന്നും പെ​ൺ​കു​ട്ടി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സം പ​ശ്ചി​മ ബം​ഗാ​ളി​ലെ ദു​ർ​ഗാ​പൂ​രി​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യി​രു​ന്നു.

Latest News

Corehub Up