നോയിഡയിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു
നോയിഡ: നോയിഡയിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ 40കാരനെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വീട്ടിൽ ഉറങ്ങിക്കിടന്ന ആറുവയസുകാരിയെ പ്രതിയായ ബാൽരാജ് തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ച പുലർച്ചെയാണു പെൺകുഞ്ഞിന്റെ വീട്ടുകാർ സെന്റർ നോയിഡ സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് പോലീസിന്റെ അന്വേഷണത്തിൽ പ്രതി വലയിലായി.
മാനഭംഗപ്പെടുത്തി കൊന്നശേഷം പെൺകുട്ടിയുടെ മൃതദേഹം ചാക്കിലാക്കി വലിച്ചെറിഞ്ഞുവെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ചയാണു പ്രതിയെ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തത്. ശേഷം ആയുധം കണ്ടെത്താനായി പരിശോധന നടത്തുന്പോൾ പോലീസിനു നേരെ പ്രതി വെടിയുതിർത്തു. ഒരു കോൺസ്റ്റബിളിന് പരിക്കേറ്റു. ഇതേത്തുടർന്ന് പോലീസ് നിറയൊഴിക്കുകയായിരുന്നു.
തുടർന്ന് പ്രതിയെ നോയിഡ ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചുവെങ്കിലും ഇയാൾ മരണമടയുകയായിരുന്നുവെന്ന് പോലീസ് വിശദീകരിക്കുന്നു.
Tags : Deepika DeepikaNewspaper BreakingNews Six-year-old girl raped