x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താരാപഥം പദ്ധതി: കു​​​ട്ടി​​​ക​​​ളു​​​ടെ പ​​​ഠ​​​ന​​​നി​​​ല​​​വാ​​​ര​​​വും സ്‌​​​കൂ​​​ള്‍ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളും ഇ​​​നി ഡി​​​ജി​​​റ്റ​​​ല്‍ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ല്‍

സീ​​​മ മോ​​​ഹ​​​ന്‍ലാ​​​ല്‍
Published: September 19, 2026 03:37 AM IST | Updated: September 19, 2026 03:41 AM IST

പ്രതീകാത്മക ചിത്രം - എഐ

കൊ​​​ച്ചി: പൊ​​​തു​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ കു​​​ട്ടി​​​ക​​​ളു​​​ടെ പ​​​ഠ​​​ന​​​പു​​​രോ​​​ഗ​​​തി​​​യും സ്‌​​​കൂ​​​ളു​​​ക​​​ളു​​​ടെ അ​​​ക്കാ​​​ദ​​​മി​​​ക പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളും ഡി​​​ജി​​​റ്റ​​​ല്‍ സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ നി​​​രീ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ‘താ​​​രാ​​​പ​​​ഥം’ പ​​​ദ്ധ​​​തി​​​യു​​​മാ​​​യി പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ്. സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രി​​​ന്‍റെ നൂ​​​റു​​​ദി​​​ന ക​​​ര്‍മ​​​പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണു പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.

കൈ​​​റ്റ് മു​​​ഖേ​​​ന ന​​​ട​​​പ്പാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യി​​​ല്‍ സ​​​മ്പൂ​​​ര്‍ണ ഓ​​​ണ്‍ലൈ​​​ന്‍ സ്‌​​​കൂ​​​ള്‍ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് സി​​​സ്റ്റം, സ​​​മ​​​ഗ്ര ഡി​​​ജി​​​റ്റ​​​ല്‍ വി​​​ഭ​​​വ പോ​​​ര്‍ട്ട​​​ല്‍, വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളു​​​ടെ മെ​​​ന്‍റ​​​റിം​​​ഗ് വി​​​വ​​​ര​​​ങ്ങ​​​ള്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന സ​​​ഹി​​​തം പോ​​​ര്‍ട്ട​​​ല്‍ എ​​​ന്നി​​​വ ഏ​​​കോ​​​പി​​​പ്പി​​​ക്കും. നി​​​ര്‍മി​​​ത​​​ബു​​​ദ്ധി (എ​​​ഐ) സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യും സൈ​​​ബ​​​ര്‍ സു​​​ര​​​ക്ഷാ പ്രോ​​​ട്ടോ​​​കോ​​​ളും പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണ്.

സ​​​മ്പൂ​​​ര്‍ണ എ​​​സ്എ​​​സ്ഒ സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ ഒ​​​റ്റ ലോ​​​ഗി​​​നി​​​ല്‍ പ്ര​​​ധാ​​​ന ഓ​​​ണ്‍ലൈ​​​ന്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ളി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ക്കാം. സി​​​ബി​​​എ​​​സ്ഇ, ഐ​​​സി​​​എ​​​സ്ഇ, കേ​​​ന്ദ്രീ​​​യ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ള്‍, അം​​​ഗീ​​​കൃ​​​ത അ​​​ണ്‍ എ​​​യ്ഡ​​​ഡ് സ്‌​​​കൂ​​​ളു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ളും സ​​​മ്പൂ​​​ര്‍ണ​​​യി​​​ല്‍ ഉ​​​ള്‍പ്പെ​​​ടു​​​ത്തും.

വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളു​​​ടെ ഹാ​​​ജ​​​ര്‍, പ​​​ഠ​​​ന​​​നി​​​ല​​​വാ​​​രം, പ​​​രീ​​​ക്ഷാ സ്‌​​​കോ​​​റു​​​ക​​​ള്‍, പാ​​​ഠ്യാ​​​നു​​​ബ​​​ന്ധ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള സം​​​വി​​​ധാ​​​ന​​​വും ഒ​​​രു​​​ക്കും.

ഒ​​​ന്നാം ക്ലാ​​​സ് മു​​​ത​​​ല്‍ 12-ാം ക്ലാ​​​സ് വ​​​രെ​​​യു​​​ള്ള കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള്‍ ഉ​​​ള്‍പ്പെ​​​ടു​​​ത്തി സ​​​മ്പൂ​​​ര്‍ണ പ്ല​​​സ് പ​​​രി​​​ഷ്‌​​​ക​​​രി​​​ച്ചു. സ​​​മ​​​ഗ്ര പ്ല​​​സ് പോ​​​ര്‍ട്ട​​​ലി​​​ല്‍ ഡി​​​ജി​​​റ്റ​​​ല്‍ പ​​​ഠ​​​ന​​​വി​​​ഭ​​​വ​​​ങ്ങ​​​ള്‍ക്കും ഒ​​​ന്നാം ക്ലാ​​​സ് മു​​​ത​​​ല്‍ പ​​​ത്താം ക്ലാ​​​സ് വ​​​രെ​​​യു​​​ള്ള ടീ​​​ച്ചിം​​​ഗ് മാ​​​ന്വ​​​ലു​​​ക​​​ള്‍ക്കും പു​​​റ​​​മെ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പ​​​ഠ​​​നാ​​​സൂ​​​ത്ര​​​ണം, പ്ര​​​ഥ​​​മാ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ക്ലാ​​​സ് നി​​​രീ​​​ക്ഷ​​​ണം, വി​​​ദ്യാ​​​ഭ്യാ​​​സ ഓ​​​ഫി​​​സ​​​ര്‍മാ​​​രു​​​ടെ പ​​​രി​​​ശോ​​​ധ​​​ന, എ​​​സ്ആ​​​ര്‍ജി തീ​​​രു​​​മാ​​​ന​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​നും ക​​​ഴി​​​യും.

Tags : Tarapatham Project Childrens Academic Performance SchoolActivities DigitalMonitoring Deepika Headlines Learning Education Courses Career CareerAdvice Job JobSearch EdTech Leadership Management ProfessionalDevelopment Mentorship

Recent News

Corehub Up