x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പിഎസ്‌സി: ചോ​ദ്യം ചെ​യ്യ​ലി​നു വി​ളി​ച്ചു​വ​രു​ത്താം; പ്ര​ത്യേ​ക പ​രി​ര​ക്ഷ​യി​ല്ലെന്ന് നി​യ​മോ​പ​ദേ​ശം

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: September 19, 2026 04:26 AM IST | Updated: September 19, 2026 04:26 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​എ​​​സ്‌​​​സി ആ​​​സൂ​​​ത്ര​​​ണ ബോ​​​ർ​​​ഡ് പ​​​രീ​​​ക്ഷാ ക്ര​​​മ​​​ക്കേ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മൊ​​​ഴി​​​യെ​​​ടു​​​പ്പി​​​നാ​​​യി പി​​​എ​​​സ്‌​​​സി ആ​​​സ്ഥാ​​​ന​​​ത്തേ​​​ക്കു പോ​​​കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നു ക്രൈം​​​ബ്രാ​​​ഞ്ചി​​​നു നി​​​യ​​​മോ​​​പ​​​ദേ​​​ശം.

ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണ സം​​​ഘം തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന സ്ഥ​​​ല​​​ത്ത് ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നു ഹാ​​​ജ​​​രാ​​​കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന​​​തി​​​ൽ തെ​​​റ്റി​​​ല്ലെ​​​ന്നാ​​​ണ് ക്രൈം ​​​ബ്രാ​​​ഞ്ചി​​​നു ല​​​ഭി​​​ച്ച നി​​​യ​​​മോ​​​പ​​​ദേ​​​ശം. അ​​​തേ​​​സ​​​മ​​​യം ക്രൈം​​​ബ്രാ​​​ഞ്ച് ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നാ​​​യി നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പി​​​എ​​​സ്‌​​​സി അം​​​ഗ​​​ങ്ങ​​​ൾ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചു.

പി​​​എ​​​സ്‌​​​സി അം​​​ഗ​​​ങ്ങ​​​ളെ ചോ​​​ദ്യം ചെ​​​യ്യു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ത​​​ർ​​​ക്കം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ചോ​​​ദ്യം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി ക്രൈം ​​​ബ്രാ​​​ഞ്ച് ആ​​​സ്ഥാ​​​ന​​​ത്തേ​​​ക്കു പോ​​​കേ​​​ണ്ട​​​തു​​​ണ്ടോ എ​​​ന്ന കാ​​​ര്യ​​​ത്തി​​​നാ​​​ണ് പി​​​എ​​​സ്‌​​​സി അം​​​ഗ​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ വ്യ​​​ക്ത​​​ത തേ​​​ടി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

പ​​​രീ​​​ക്ഷാ ക്ര​​​മ​​​ക്കേ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് പി​​​എ​​​സ്‌​​​സി അം​​​ഗ​​​ങ്ങ​​​ളെ പ്ര​​​തി​​​യാ​​​ക്കി​​​യി​​​ട്ടി​​​ല്ല. ആ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ നോ​​​ട്ടീ​​​സ് ന​​​ൽ​​​കി വി​​​ളി​​​പ്പി​​​ക്കു​​​ന്പോ​​​ൾ പോ​​​കേ​​​ണ്ട​​​തു​​​ണ്ടോ എ​​​ന്നു​​​ള്ള കാ​​​ര്യ​​​ത്തി​​​ലാ​​​ണ് വ്യ​​​ക്ത​​​ത തേ​​​ടു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ ചൊ​​​വ്വാ​​​ഴ്ച ക്രൈം​​​ബ്രാ​​​ഞ്ച് ആ​​​സ്ഥാ​​​ന​​​ത്ത് ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്നു കാ​​​ണി​​​ച്ചാ​​​യി​​​രു​​​ന്നു പി​​​എ​​​സ്‌​​​സി അം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ക്രൈം​​​ബ്രാ​​​ഞ്ച് നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ നി​​​ല​​​വി​​​ൽ ഹാ​​​ജ​​​രാ​​​കേ​​​ണ്ടെ​​​ന്ന നി​​​ല​​​പാ​​​ടി​​​ൽ ഉ​​​റ​​​ച്ചു നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ് പി​​​എ​​​സ്‌​​​സി അം​​​ഗ​​​ങ്ങ​​​ൾ.

Tags : LegalAdvice NoSpecialProtection PSC CrimeBranch ExamIrregularities Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up