x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​സി​ബി​സി നാ​ട​ക​മേ​ള​യ്ക്ക് തി​രി​തെ​ളി​ഞ്ഞു

വെബ്ഡെസ്ക്
Published: September 19, 2026 04:11 AM IST | Updated: September 19, 2026 04:11 AM IST

നാ​​​​ട​​​​ക​​​​മേ​​​​ള പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പി​​​​ഒ​​​​സി​​​​യി​​​​ൽ മ​​​​ന്ത്രി പി.​​​​സി. വി​​​​ഷ്ണു‌​​​​നാ​​​​ഥ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​ന്നു.

കൊ​​​​ച്ചി: കെ​​​​സി​​​​ബി​​​​സി മീ​​​​ഡി​​​​യ ക​​​​മ്മീ​​​​ഷ​​​​ൻ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന അ​​​​ഖി​​​​ല​​​​കേ​​​​ര​​​​ള പ്ര​​​​ഫ​​​​ഷ​​​​ണ​​​​ൽ നാ​​​​ട​​​​ക​​​​മേ​​​​ള​​​​യ്ക്കു പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പി​​​​ഒ​​​​സി​​​​യി​​​​ൽ തി​​​​രി​​​​തെ​​​​ളി​​​​ഞ്ഞു. മ​​​​ന്ത്രി പി.​​​​സി. വി​​​​ഷ്ണു‌​​​​നാ​​​​ഥ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

നാ​​​​ട​​​​ക​​​​ക​​​​ല​​​​യെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​തി​​​​ജ്ഞാ​​​​ബ​​​​ദ്ധ​​​​മാ​​​​ണെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. നാ​​​​ട​​​​ക​​​സ​​​​മി​​​​തി​​​​ക​​​​ളെ വ​​​​ള​​​​ർ​​​​ത്താ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ സാ​​​​മ്പ​​​​ത്തി​​​​ക സ​​​​ഹാ​​​​യം ന​​​​ൽ​​​​കും. നാ​​​​ട​​​​ക​​​​ത്തി​​​​ലൂ​​​​ടെ സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ തി​​​​ന്മ​​​​ക​​​​ളെ ചെ​​​​റു​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കും. ടി​​​​ക്ക​​​​റ്റെ​​​​ടു​​​​ത്ത് നാ​​​​ട​​​​കം കാ​​​​ണു​​​​ന്ന ആ​​​​സ്വാ​​​​ദ​​​​ന​​​സം​​​​സ്കാ​​​​രം കേ​​​​ര​​​​ള​​​​ത്തി​​​​ൽ വ​​​​ള​​​​ര​​​​ണ​​​​മെ​​​​ന്നും മ​​​​ന്ത്രി അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.

ബി​​​​ഷ​​​​പ് മാ​​​​ർ തോ​​​​മ​​​​സ് ച​​​​ക്യ​​​​ത്ത് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. സി​​​​നി​​​​മാ​​​​താ​​​​രം സി​​​​ജോ​​​​യ് വ​​​​ർ​​​​ഗീ​​​​സ് മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​യി​​​​രു​​​​ന്നു. ഹൈ​​​​ബി ഈ​​​​ഡ​​​​ൻ എം​​​​പി, ഉ​​​​മാ തോ​​​​മ​​​​സ് എം​​​​എ​​​​ൽ​​​​എ, പി​​​​ഒ​​​​സി ഡ​​​​യ​​​​റ​​​​ക്ട​​​​റും കെ​​​​സി​​​​ബി​​​​സി ഡെ​​​​പ്യൂ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​മാ​​​​യ ഫാ. ​​​​തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ, മീ​​​​ഡി​​​​യ ക​​​​മ്മീ​​​​ഷ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ മി​​​​ൽ​​​​ട്ട​​​​ൺ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്ന് കൊ​​​​ച്ചി​​​​ൻ മി​​​​ഡാ​​​​ക് "അ​​​​ക്ഷ​​​​യ​​​​മ​​​​ന്ത്രം' നാ​​​​ട​​​​കം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. 27 വ​​​​രെ വൈ​​​​കു​​​​ന്നേ​​​​രം ആ​​​​റി​​​​ന് പി​​​​ഒ​​​​സി ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ലാ​​​​ണു നാ​​​​ട​​​​കം.

Tags : KCBC DramaFestival Inaugurated Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up