കൊച്ചി: 37-ാമത് കെസിബിസി അഖിലകേരള പ്രഫഷണല്‍ നാടകമേള 18 മുതല്‍ 27 വരെ പാലാരിവട്ടം പിഒസിയില്‍ നടക്കും. കെസിബിസി മീഡിയ കമ്മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന മേളയില്‍ ഇക്കുറി പത്തു നാടകങ്ങള്‍ അരങ്ങിലെത്തും.
എല്ലാ ദിവസവും വൈകുന്നേരം ആറിന് പിഒസി ഓഡിറ്റോറിയത്തിലാണു നാടകം അവതരിപ്പിക്കുകയെന്ന് മീഡിയ കമ്മീഷന് സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ അറിയിച്ചു.
18ന് വൈകുന്നേരം അഞ്ചിന് നാടകമേളയുടെ ഉദ്ഘാടനം. തുടര്‍ന്ന് കൊച്ചിന് മിഡാക്ക് ‘അക്ഷയമന്ത്രം’എന്ന നാടകം അവതരിപ്പിക്കും. 19 ന് മലയാള നാടകവേദിയുടെ ‘ഒരു സുന്ദര ദിവസം’, 20ന് അന്പലപ്പുഴ സാരഥിയുടെ ‘ഞാന്‍ അപ്രസക്തന്‍’, 21ന് തിരുവന്തപുരം സംസ്കൃതിയുടെ ‘ഭൂട്ടാനി’, 22ന് കാളിദാസ കലാകേന്ദ്രത്തിന്റെ ‘ഇപ്പോള്‍ അല്ലെങ്കില്‍ എപ്പോള്‍’, 23ന് ചങ്ങനാശേരി അണിയറയുടെ ‘തിര’ , 24ന് ഗാന്ധിഭവന് തിയറ്റര്‍ ഇന്ത്യയുടെ ‘കൂട്’, 25ന് കായംകുളം പീപ്പിള്‍സ് തിയറ്ററിന്റെ ‘ചാപ്ലിന് കുഞ്ഞൂട്ടന്’, 26ന് കോഴിക്കോട് സങ്കീര്‍ത്തനയുടെ ‘ശ്വാസം’ എന്നിവയാണു മത്സരനാടകങ്ങള്‍.
27 ന് വൈകുന്നേരം അഞ്ചിന് സമാപനസമ്മേളനവും സമ്മാനദാനവും. തുടര്‍ന്ന് പ്രദര്‍ശന നാടകം സെന്റ് ജോസഫ് കമ്യൂണിക്കേഷന്റെ ‘നീതിയുടെ കാവല്ക്കാരന്’. പ്രവേശനം പാസ് മൂലം. ഫോണ്‍: 9446024490, 9037730071,8281054656, 9633249382.