x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്യുഎ​സ് റാ​ങ്കിം​ഗി​ല്‍ ആ​ദ്യ നൂ​റി​ല്‍ ഇ​ടം നേ​ടാ​നാ​കാ​തെ ഇ​ന്ത്യ​ന്‍ സർവകലാശാലകൾ

കൃ​​ഷ്ണ ഗോ​​വി​​ന്ദ്
Published: September 19, 2026 03:15 AM IST | Updated: September 19, 2026 03:15 AM IST

ലോഗോ

ന്യൂ​​ഡ​​ല്‍​ഹി: ക്യു​​എ​​സ് വേ​​ള്‍​ഡ് യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി റാ​​ങ്കിം​​ഗ് 2027ലെ ​​പ​​ട്ടി​​ക​​യി​​ല്‍ ആ​​ദ്യ നൂ​​റി​​ല്‍ ഇ​​ന്ത്യ​​യി​​ല്‍നി​​ന്ന് ഒ​​റ്റ സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​ക​​ള്‍​ക്കു​പോ​​ലും ഇ​​ടം നേ​​ടാ​​ന്‍ സാ​​ധി​​ച്ചി​​ല്ല. വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കും തൊ​​ഴി​​ല്‍​ദാ​​താ​​ക്ക​​ള്‍​ക്കു​മി​​ട​​യി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ സ്വീ​​കാ​​ര്യ​​ത​​യു​​ള്ള ആ​​ഗോ​​ള യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി റാ​​ങ്കിം​​ഗ് ഏ​​ജ​​ന്‍​സി​​യു​​ടെ ആ​​ദ്യ ഇ​​രു​നൂ​​റി​​നു​​ള്ളി​​ലെ റാ​​ങ്ക് നേ​​ടാ​​ന്‍ പോ​​ലും സാ​​ധി​​ച്ച​​ത് മൂ​​ന്ന് ഇ​​ന്ത്യ​​ന്‍ സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​ക​​ള്‍​ക്കു മാ​​ത്ര​​മാ​​ണ്.

65.7 സ്‌​​കോ​​റു​​മാ​​യി 118-ാം റാ​​ങ്ക് നേ​​ടി​​യ ഡ​​ല്‍​ഹി ഐ​​ഐ​​ടി​​യും 63.9 സ്‌​​കോ​​റു​​മാ​​യി 134-ാം റാ​​ങ്ക് നേ​​ടി​​യ ബോം​​ബെ ഐ​​ഐ​​ടി​​യും 59.3 സ്‌​​കോ​​റു​​മാ​​യി 170-ാം റാ​​ങ്ക് നേ​​ടി​​യ മ​​ദ്രാ​​സ് ഐ​​ഐ​​ടി​യു​​മാ​​ണ് റാ​​ങ്കിം​​ഗി​​ല്‍ ആ​​ദ്യ ഇ​​രു​​നൂ​​റി​​നു​​ള്ളി​​ല്‍ ഉ​​ള്‍​പ്പെ​​ട്ട ഇ​​ന്ത്യ​​ന്‍ സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​ക​​ള്‍. ഖ​​ര​​ഗ്പു​ര്‍ ഐ​​ഐ​​ടി 205-ാം സ്ഥാ​​ന​​ത്തും ബം​ഗ​ളൂ​രു ഐ​​ഐ​​ടി​​യും കാ​​ണ്‍​പു​​ര്‍ ഐ​​ഐ​​ടി​​യും 221-ാം സ്ഥാ​​ന​​ത്തു​​മു​​ണ്ട്.

ആ​​ഗോ​​ള​​ത​​ല​​ത്തി​​ല്‍ അ​​മേ​​രി​​ക്ക​​യി​​ലെ​​യും യു​​കെ​​യി​​ലെ​​യും സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​ക​​ളാ​​ണ് ഇ​​ത്ത​​വ​​ണ​​യും മു​​ന്‍​നി​​ര​​യി​​ലു​​ള്ള​​ത്. 100 സ്‌​​കോ​​റു​​മാ​​യി യു​​എ​​സി​​ലെ മ​​സാ​​ച്യു​​സെ​​റ്റ്‌​​സ് ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ടെ​​ക്‌​​നോ​​ള​​ജി​​യാ​​ണ് ഒ​​ന്നാ​​മ​​തു​​ള്ള​​ത്. ര​​ണ്ടാം സ്ഥാ​​ന​​ത്ത് 99.2 സ്‌​​കോ​​റു​​ക​​ളു​​മാ​​യി ഇം​​പീ​​രി​​യ​​ല്‍ കോ​​ള​​ജ് ല​​ണ്ട​​നും യു​​കെ​​യി​​ലെ സ്റ്റാ​​ന്‍​ഫോ​​ര്‍​ഡ് യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി​​യു​​മാ​​ണ്. യു​​കെ​​യി​​ലെ യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി ഓ​​ഫ് ഓ​​ക്‌​​സ്‌​​ഫ​​​ഡും യു​​എ​​സി​​ലെ ഹാ​​ര്‍​വാ​​ര്‍​ഡ് യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി​​യും യ​​ഥാ​​ക്ര​​മം നാ​​ലും അ​​ഞ്ചും സ്ഥാ​​ന​​ത്താ​​ണ്.

ലോ​​ക​​മെ​​മ്പാ​​ടു​​മു​​ള്ള 1,500ല​​ധി​​കം സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​ക​​ളെ വി​​ശ​​ദ​​മാ​​യി വി​​ല​​യി​​രു​​ത്തി​​യാ​​ണ് ക്യു​​എ​​സ് റാ​​ങ്കിം​​ഗ് ത​​യാ​​റാ​​ക്കു​​ന്ന​​ത്. യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി​​ക​​ളു​​ടെ മി​​ക​​ച്ച പ്ര​​ക​​ട​​നം വി​​ല​​യി​​രു​​ത്തു​​ന്ന​​തും റാ​​ങ്ക് ന​​ല്‍​കു​​ന്ന​​തും അ​​ക്കാ​​ദ​​മി​​ക് പ്ര​​ശ​​സ്തി, തൊ​​ഴി​​ല്‍സാ​​ധ്യ​​ത​​ക​​ള്‍, ബി​​രു​​ദ​​ധാ​​രി​​ക​​ളു​​ടെ നേ​​ട്ട​​ങ്ങ​​ള്‍, ഗ​​വേ​​ഷ​​ണ മി​​ക​​വ്, വി​​ദ്യാ​​ര്‍​ഥി​​ക​​ളു​​ടെ അ​​നു​​ഭ​​വം, അ​​ന്താ​​രാ​​ഷ്‌​ട്ര അ​​വ​​സ​​ര​​ങ്ങ​​ള്‍ എ​​ന്നി​​ങ്ങ​​നെ പ​​ല ഘ​​ട​​ക​​ങ്ങ​​ള്‍ പ​​രി​​ശോ​​ധി​​ച്ചാ​​ണ്.

യു​​കെ ആ​​സ്ഥാ​​ന​​മാ​​യു​​ള്ള ക്വാ​​ക്വ​​രെ​​ല്ലി സൈ​​മ​​ണ്ട്‌​​സ് എ​​ന്ന ഏ​​ജ​​ന്‍​സി​​യു​​ടെ കീ​​ഴി​​ലാ​​ണ് ക്യു​​എ​​സ് വേ​​ള്‍​ഡ് യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി റാ​​ങ്കിം​​ഗ് എ​ല്ലാ​വ​ർ​ഷ​വും പു​​റ​​ത്തു​​വി​​ടു​​ന്ന​​ത്.

Tags : IndianUniversities Secure QSrankings Failed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up