മമത ബാനർജി, കനിമൊഴി
കോൽക്കത്ത: ബിജെപിക്കും കോൺഗ്രസിനും ബദലായി മൂന്നാം മുന്നണിക്കു നീക്കമാരംഭിച്ച് ഡിഎംകെ. ഡിഎംകെ നേതാവ് കനിമൊഴി വ്യാഴാഴ്ച മുൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തി.
മമതയുടെ സൗത്ത് കോൽക്കത്തത്തിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. നേരത്ത് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുമായി മുംബൈയിലും എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി ഡൽഹിയിലും കനിമൊഴി കൂടിക്കാഴ്ച നത്തിയിരുന്നു.
ഇന്ത്യ മുന്നണിയിലെ പ്രബല കക്ഷിയായിരുന്ന ഡിഎംകെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷമാണു കോൺഗ്രസുമായി തെറ്റിയത്.
ടിവികെയ്ക്കു പിന്തുണ നല്കാൻ കോൺഗ്രസ് തീരുമാനിച്ചതോടെയാണ് ഡിഎംകെ ഉടക്കിപ്പിരിഞ്ഞത്. ജൂണിൽ നടന്ന ഇന്ത്യ മുന്നണി യോഗം ഡിഎംകെ ബഹിഷ്കരിച്ചിരുന്നു.
Tags : DMK ThirdFront Kanimozhi Mamata Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash