x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​​​ധി റ​​​ദ്ദാ​​​ക്ക​​​ണം; അ​​​പ്പീ​​​ല്‍ ഹ​​​ര്‍ജി​​​യു​​​മാ​​​യി ടോ​​​മി​​​ന്‍ ജെ. ​​​ത​​​ച്ച​​​ങ്ക​​​രി

വെബ്ഡെസ്ക്
Published: September 19, 2026 02:48 AM IST | Updated: September 19, 2026 02:48 AM IST

ടോ​​​മി​​​ന്‍ ജെ. ​​​ത​​​ച്ച​​​ങ്ക​​​രി

കൊ​​​ച്ചി: അ​​​ന​​​ധി​​​കൃ​​​ത സ്വ​​​ത്തു​​​സ​​​മ്പാ​​​ദ​​​ന​​​ക്കേ​​​സി​​​ല്‍ നാ​​​ലു വ​​​ര്‍ഷം ക​​​ഠി​​​ന ത​​​ട​​​വും 30 ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യും വി​​​ധി​​​ച്ച കോ​​​ട്ട​​​യം വി​​​ജി​​​ല​​​ന്‍സ് കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ മു​​​ന്‍ ഡി​​​ജി​​​പി ടോ​​​മി​​​ന്‍ ജെ. ​​​ത​​​ച്ച​​​ങ്ക​​​രി ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ അ​​​പ്പീ​​​ല്‍ ഹ​​​ര്‍ജി ന​​​ല്‍കി.

വി​​​ജി​​​ല​​​ന്‍സ് കോ​​​ട​​​തി വി​​​ധി റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നും അ​​​പ്പീ​​​ല്‍ തീ​​​ര്‍പ്പാ​​​കും​​​വ​​​രെ ശി​​​ക്ഷ മ​​​ര​​​വി​​​പ്പി​​​ച്ചു ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണു ഹ​​​ര്‍ജി. അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ വ​​​രു​​​മാ​​​നം ക​​​ണ​​​ക്കാ​​​ക്കി​​​യ​​​തി​​​ല്‍ വ​​​ലി​​​യ പി​​​ഴ​​​വു​​​ക​​​ള്‍ വ​​​രു​​​ത്തി​​​യെ​​​ന്നും ത​​​ന്നെ ക​​​ള്ള​​​ക്കേ​​​സി​​​ല്‍ കു​​​ടു​​​ക്കി​​​യ​​​താ​​​ണെ​​​ന്നു​​​മാ​​​ണ് ഹ​​​ര്‍ജി​​​യി​​​ലെ ആ​​​രോ​​​പ​​​ണം. ഹ​​​ര്‍ജി ചൊ​​​വ്വാ​​​ഴ്ച ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കും.

ഹ​​​ര്‍ജി​​​ക്കാ​​​ര​​​ന്‍ 2003-2007 കാ​​​ല​​​യ​​​ള​​​വി​​​ല്‍ വ​​​രു​​​മാ​​​ന​​​ത്തേ​​​ക്കാ​​​ള്‍ കൂ​​​ടു​​​ത​​​ല്‍ സ്വ​​​ത്ത് സ​​​മ്പാ​​​ദി​​​ച്ചെ​​​ന്നാ​​​യി​​​രു​​​ന്നു വി​​​ജി​​​ല​​​ന്‍സ് ക​​​ണ്ടെ​​​ത്ത​​​ല്‍. വ​​​രു​​​മാ​​​ന​​​സ്രോ​​​ത​​​സു​​​ക​​​ള്‍ പ​​​ല​​​തും അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം പ​​​രി​​​ഗ​​​ണി​​​ച്ചി​​​ല്ലെ​​​ന്ന് ഹ​​​ര്‍ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.

തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് സ​​​ര്‍ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നെ​​​ങ്കി​​​ലും ഹൈ​​​ക്കോ​​​ട​​​തി അ​​​തു റ​​​ദ്ദാ​​​ക്കി​​​യി​​​രു​​​ന്നു. തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ ശേ​​​ഖ​​​രി​​​ച്ച രേ​​​ഖ​​​ക​​​ള്‍ പ​​​രി​​​ഗ​​​ണി​​​ക്കാ​​​മെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍, അ​​​ത്ത​​​രം രേ​​​ഖ​​​ക​​​ള്‍ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കെ​​​ടു​​​ത്തി​​​ല്ല. അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍ സ്വ​​​ത്ത് ക​​​ണ​​​ക്കാ​​​ക്കാ​​​ന്‍ സ്വീ​​​ക​​​രി​​​ച്ച രീ​​​തി തെ​​​റ്റാ​​​ണെ​​​ന്നും കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ല്‍ ഇ​​​തു വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും അ​​​പ്പീ​​​ലി​​​ല്‍ പ​​​റ​​​യു​​​ന്നു.

ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ലെ 55 സെ​​​ന്‍റ് ഭൂ​​​മി 50 ല​​​ക്ഷം രൂ​​​പ​​​യ്ക്കു വി​​​റ്റ​​​ത് വ​​​രു​​​മാ​​​ന​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്കാ​​​തെ, അ​​​തി​​​ല്‍ മൂ​​​ന്നി​​​ലൊ​​​ന്നു ഭാ​​​ഗം മാ​​​ത്ര​​​മാ​​​ണ് കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

വ​​​സ്തു വി​​​റ്റ തു​​​ക ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ല്‍ എ​​​ത്തി​​​യ​​​തി​​​ന്‍റെ രേ​​​ഖ​​​ക​​​ള്‍ ഹാ​​​ജ​​​രാ​​​ക്കി​​​യി​​​ട്ടും കോ​​​ട​​​തി അ​​​ത് അ​​​വ​​​ഗ​​​ണി​​​ച്ചു. വാ​​​ട​​​ക​​​യി​​​ന​​​ത്തി​​​ല്‍ ല​​​ഭി​​​ച്ച യ​​​ഥാ​​​ര്‍ഥ വ​​​രു​​​മാ​​​നം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തി​​​ല്ലെ​​​ന്നും അ​​​ധി​​​ക ശി​​​ക്ഷ​​​യാ​​​ണു ന​​​ല്‍കി​​​യ​​​തെ​​​ന്നും അ​​​പ്പീ​​​ൽ ഹ​​​ര്‍ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.

Tags : TominThachankary Appeal Seeking AsideVerdict Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up